പാക് സൈനികരുടെ വാഹനവ്യൂഹം തകർത്തു; 90 പാക് പട്ടാളക്കാരെ വധിച്ചതായി ബലോച് വിമതർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് സൈനികരുടെ വാഹനവ്യൂഹം തകർത്തു; 90 പാക് പട്ടാളക്കാരെ വധിച്ചതായി ബലോച് വിമതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2025, 02:57 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ബലോച് വിമതർ (Baloch insurgents) നടത്തിയ ആക്രമണത്തിൽ ഏഴ് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ക്വറ്റയിൽ നിന്ന് തഫ്താനിലേക്ക് പോവുകയായിരുന്ന സൈനികരാണ് ആക്രമിക്കപ്പെട്ടത്. ബലൂചിസ്ഥാനിലെ നൗഷ്കി ജില്ലയിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.

പാക് ഭരണകൂടം റിപ്പോർട്ട് ചെയ്യുന്നത് ഏഴ് മരണമാണെങ്കിലും ബലൂച് പോരാളികളുടെ കണക്ക് മറ്റൊന്നാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബലോച് ലിബറേഷൻ ആർമി, 90 പട്ടാളക്കാരെ വധിച്ചതായി അവകാശപ്പെട്ടു,

പാക് ഭരണകൂടം പറയുന്നതിങ്ങനെ.. “ഏഴ് ബസും രണ്ട് വാഹനങ്ങളുമാണ് സൈനികരുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. ഇതിൽ ഒരു ബസ് പൂർണമായും പൊട്ടിത്തെറിച്ചു. ഐഇഡി സ്ഫോടനമായിരുന്നു. ഇത് ചാവേർ ആക്രമണമാണെന്നാണ് സൂചന. മറ്റൊരു ബസിന് നേർക്ക് റോക്കറ്റ് പ്രൊപ്പൽഡ് ​ഗ്രനേഡ് (RPGs) ആക്രമണമാണ് ഉണ്ടായത്. സ്ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻതന്നെ സൈനിക ഹെലികോപ്റ്റർ വിന്യസിച്ച് രക്ഷാദൗത്യം നടത്തി. പ്രദേശത്ത് ഡ്രോൺ ഉപയോ​ഗിച്ച് നിരീക്ഷണവും നടത്തുന്നുണ്ട്.”

ഐഇഡി നിറച്ചുവന്ന വാഹനം സൈനികരുടെ ബസിനെ ഇടിച്ചതോടെയാണ് ആക്രമണമുണ്ടായതെന്നാണ് വിലയിരുത്തൽ. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് നോഷ്കി സ്റ്റേഷൻ എസ്എച്ച്ഒ സഫറുള്ള സുലേമാനി പ്രതികരിച്ചു.

അതേസമയം ബിഎൽഎ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നതിങ്ങനെ: ബലോച് ആർമിയുടെ ഫിദായീ യൂണിറ്റായ (Fidayee unit) മജീദ് ബ്രി​ഗേഡാണ് ആക്രമണം നടത്തിയത്. നോഷ്കിയിലെ ആർസിഡി ഹൈവേയിൽ വച്ച് രഖ്ഷൻ മില്ലിന് സമീപമായിരുന്നു ആക്രമണം. എട്ട് ബസുകൾ അടങ്ങുന്ന സൈനിക വാഹനവ്യൂഹത്തിലെ ഒരു ബസ് പൂർണമായും തകർത്തു. ആദ്യ ആക്രമണത്തിന് തൊട്ടുപിന്നാലെ ബിഎൽഎയുടെ ഫത്തേ സ്ക്വാഡ് മറ്റൊരു ബസ് ആക്രമിച്ചു. 90 ശത്രുക്കളെ വകവരുത്തി.

440 യാത്രക്കാരുമായി പോവുകയായിരുന്ന ജാഫർ എക്സ്പ്രസ് റാഞ്ചിയതിന് പിന്നാലെയാണ് ബലോച് പോരാളികളുടെ പുതിയ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബലോചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബു​ഗ്തി ആക്രമണത്തെ അപലപിച്ചു. കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി.

Tags: PakistanbalochistanBaloch Liberation ArmyBLABaloch insurgentsPakistan Military Convoy Attack
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies