ഗോധ്രാ ട്രെയിൻ കത്തിക്കൽ, ആളിപ്പടന്ന സംഘർഷങ്ങൾ, തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കപ്പെട്ട കെട്ടകാലം, പിന്നാലെ ഭൂകമ്പവും; പോഡ്കാസ്റ്റിൽ അനുസ്മരിച്ച് മോദി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോധ്രാ ട്രെയിൻ കത്തിക്കൽ, ആളിപ്പടന്ന സംഘർഷങ്ങൾ, തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കപ്പെട്ട കെട്ടകാലം, പിന്നാലെ ഭൂകമ്പവും; പോഡ്കാസ്റ്റിൽ അനുസ്മരിച്ച് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 01:42 pm IST
Facebook
Twitter
WhatsAppTelegram

മൂന്ന് മണിക്കൂർ നീണ്ട സുദീർഘ സംഭാഷണം!! ലെക്സ് ഫ്രീഡ്മാന്റെ പോഡ്കാസ്റ്റിൽ പ്രധാനമന്ത്രിയെത്തിയപ്പോൾ നിരവധി കാര്യങ്ങളായിരുന്നു അവിടെ ചർച്ചയായത്. മോദിയുടെ വ്യക്തിജീവിതം മുതൽ പ്രധാനമന്ത്രി പദം വരെയുള്ള സംഭവങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി പോഡ്കാസ്റ്റിലിടം നേടി. അതിലൊന്നായിരുന്നു ​ഗോധ്രാ കലാപവും 2002ലെ നീണ്ട സംഘർഷങ്ങളും.

​ഗുജറാത്തിൽ നടന്ന കലാപങ്ങളിൽ ഏറ്റവും വലുത് ​​ഗോധ്രാനന്തര കലാപമാണെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന വ്യാഖ്യാനങ്ങൾ അക്കാലത്ത് സൃഷ്ടിക്കപ്പെട്ടിരുന്നതായി നരേന്ദ്രമോദി പറഞ്ഞു. യഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെയായിരുന്നു പ്രചരിപ്പിക്കപ്പെട്ട കാര്യങ്ങൾ. താൻ ചിത്രത്തിലെത്തുന്നതിനും കാലങ്ങൾക്ക് മുൻപേ ആരംഭിച്ചതാണ് ​ഗുജറാത്തിലെ സംഘർഷങ്ങളുടെ ചരിത്രം. എല്ലാ വർഷവും കലാപങ്ങൾ സംഭവിച്ചിരുന്ന നാടായിരുന്നു അത്. പക്ഷെ 2002ന് ശേഷം അവിടെ ഒരൊറ്റ വർ​ഗീയ കലാപം പോലും ഉണ്ടായിട്ടില്ലെന്നും നരേന്ദ്രമോദി ഓർമിപ്പിച്ചു.

2002-ന് മുൻപുള്ള ഡാറ്റ പരിശോധിച്ചാൽ ​നിരന്തരം കലാപങ്ങളെ നേരിട്ടുകൊണ്ടിരുന്ന സംസ്ഥാനമാണ് ഗുജറാത്തെന്ന് മനസിലാക്കാൻ കഴിയും. നാട്ടിൽ എവിടെയെങ്കിലുമൊക്കെ എപ്പോഴും കർഫ്യൂ ഉണ്ടായിരിക്കും. സൈക്കിൾ തമ്മിൽ കൂട്ടിയിടിച്ചാൽ, പട്ടം പറപ്പിക്കൽ മത്സരമുണ്ടായാൽ, തുടങ്ങി നിസ്സാര വിഷയങ്ങളുടെ പേരിൽ വർ​ഗീയ സംഘർഷങ്ങൾ ഉടലെടുക്കുമായിരുന്നു.

​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്റെ രാഷ്‌ട്രീയ എതിരാളികളായിരുന്നു കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്നത്. എല്ലാ ആരോപണവും തങ്ങളുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം സ്വാഭാവികമായിട്ടും നടന്നു. തങ്ങൾ ശിക്ഷിച്ചുകാണണമെന്ന് അവർ ആ​ഗ്രഹിച്ചു. പക്ഷെ നീതിന്യായ വ്യവസ്ഥ നടന്ന സംഭവങ്ങളെ വ്യക്തമായി അപ​ഗ്രഥിച്ചു. സ്ഥിതി​ഗതികൾ രണ്ടുതവണ സൂക്ഷ്മമായി വിലയിരുത്തിയ കോടതി തങ്ങൾ നിരപരാധികളാണെന്ന് കണ്ടെത്തി. – നരേന്ദ്രമോദി പറഞ്ഞു.

2002ലെ സംഘർഷങ്ങളിലേക്ക് വഴിവച്ച ​ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവത്തെക്കുറിച്ചും പ്രധാനമന്ത്രി അനുസ്മരിച്ചു. അങ്ങേയറ്റം അസ്ഥിരമായ കാലഘട്ടത്തിൽ, സങ്കൽപ്പിക്കാൻ പോലുമാകാത്ത ആഴത്തിലുള്ള ദുരന്തമായിരുന്നു അത്. ആളുകൾ ജീവനോടെ കത്തിയെരിഞ്ഞു. കാണ്ഡഹാർ വിമാന റാഞ്ചൽ, പാർലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം എന്നിവയ്‌ക്ക് പിന്നാലെയാണ് ഇത്തരമൊരു സംഭവം കൂടിയുണ്ടാകുന്നത്. എത്രമാത്രം സങ്കീർണവും ആശങ്കാജനകവുമായ സാഹചര്യമായിരുന്നു അതെന്ന് ഊഹിക്കാം. ​ഗുജറാത്ത് നിയമസഭയിലേക്ക് താൻ തിരഞ്ഞെടുക്കപ്പെട്ട് മൂന്നാം ദിനമാണ് സംഘർഷമാരംഭിക്കുന്നത്. കലാപത്തിന് പിന്നാലെ ​ഗുജറാത്തിനെ അടിമുടി പിടിച്ചുകുലുക്കിയ ഭൂകമ്പം നാടിന് വരുത്തിവച്ച വിനാശങ്ങളിൽ നിന്ന് ഇന്നും ​ജനങ്ങൾ മുക്തിനേടിയിട്ടില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.

Tags: Narendra ModiGujaratPodcastLex FridmanGodhra Riots
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies