ഇടതു സർവീസ് സംഘടനകൾ അടിമത്ത മനോഭാവം ആദ്യം അവസാനിപ്പിക്കണം; വാഗ്ദാനം ലംഘിച്ച സർക്കാരിനെതിരെ പ്രതിഷേധം അനിവാര്യം: എൻ.ജി.ഒ. സംഘ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടതു സർവീസ് സംഘടനകൾ അടിമത്ത മനോഭാവം ആദ്യം അവസാനിപ്പിക്കണം; വാഗ്ദാനം ലംഘിച്ച സർക്കാരിനെതിരെ പ്രതിഷേധം അനിവാര്യം: എൻ.ജി.ഒ. സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 04:14 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും, അവകാശങ്ങളും നിഷേധിക്കുന്ന സംസ്ഥാന സർക്കാരിന്റെ ദ്രോഹ നടപടികൾക്ക് കൂട്ട്നിന്ന് ജീവനക്കാരെ അവഗണിക്കുന്ന ഇടതു സർവീസ് സംഘടനകളുടെ അമിത രാഷ്‌ട്രീയ വിധേയത്വവും, അടിമത്ത മനോഭാവവും അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ. സംഘ്. സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റ സാഹചര്യത്തിൽ പോലും 2024 ജൂലൈ മുതൽ നടപ്പിലാക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണവും, ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും തടഞ്ഞുവയ്‌ക്കുകയും, പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിക്കുകയും ചെയ്യുന്ന ഇടതുമുന്നണി സർക്കാരിന്റെ വഞ്ചനാപരമായ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധം അനിവാര്യമാണ്, സർവീസ് മേഖലയുടെ നിലനിൽപ്പിനു വേണ്ടിയുള്ള യോജിച്ച പ്രക്ഷോഭത്തിന് ഭരണാനുകൂല സംഘടനകൾ തയ്യാറാകണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു. നെയ്യാറ്റിൻകര ടൗൺഹാളിൽ വച്ച് നടന്ന കേരള എൻ. ജി. ഒ. സംഘ് തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് സന്തോഷ് അമ്പലത്തലയ്‌ക്കൽ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ്, ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കം പാലമൂട് ബിജു, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് അജയ് കെ. നായർ, കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് അനിൽ ഡി.ആർ. കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി കൊണ്ണിയൂർ ഹരി, ടീച്ചേഴ്സ് സെൽ ജില്ലാ കൺവീനർ എം. എം. ആദർശ് എൻ. ജി. ഒ. സംഘ് സംസ്ഥാന സെക്രട്ടറി എസ്. വിനോദ് കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപ് പുള്ളിത്തല, നോർത്ത് ജില്ലാ പ്രസിഡന്റ് ജി. ഹരികുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എസ് സന്തോഷ് കുമാർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ. ജയശ്രീ നന്ദിയും പറഞ്ഞു.

സംസ്ഥാന സമിതി അംഗം പാക്കോട് ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ബി.ജെ.പി. സംസ്ഥാന സമിതി അംഗം ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. സനാതന ധർമ്മ സൂഫി പ്രചാരകൻ സലാം മുസലിയാർ മാന്നാർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന സുഹൃത്ത് സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് വികെ വിനോദ് അധ്യക്ഷത വഹിച്ചു. ആർ. ആർ. കെ. എം. എസ്. അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ. എസ്. ടി. എംപ്ലോയീസ് സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ് വി. നായർ, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് ജില്ലാ സെക്രട്ടറി ജി. അനിൽ കുളപ്പട എന്നിവർ ആശംസകൾ അർപ്പിച്ചു. സമാപന സമ്മേളനത്തിൽ ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്. കെ. ജയകുമാർ സമാപന പ്രസംഗം നടത്തി.

Tags: CPMNGO Sangh
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies