കൊച്ചി: വയനാട് പുനരധിവാസ പദ്ധതിയിന്മേൽ സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. ഫണ്ട് വിനിയോഗിക്കാൻ ഉപാധികളോടെയാണ് കേന്ദ്രം കാലാവധി നീട്ടി നൽകിയത്. ഈ വർഷം ഡിസംബർ 31 വരെയാണ് കാലാവധി. ഇക്കാര്യം കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഉപാധികളെന്തെന്ന് വ്യക്തമാക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കാര്യങ്ങൾ നിസ്സാരമായി എടുത്ത് കലക്ക വെള്ളത്തിൽ മീൻ പിടിക്കരുതെന്നും ഡിവിഷൻ ബെഞ്ച് ഓർമ്മിപ്പിച്ചു. ഫണ്ട് വിനിയോഗ കാലാവധി നീട്ടിയതിൽ വ്യക്തത വരുത്തി തിങ്കളാഴ്ച കേന്ദ്രം സത്യവാങ്മൂലം നൽകും.















