എസ്എഫ്ഐ ചെയർമാൻ; സിപിഎം നേതാവായിരുന്ന അനിരുദ്ധന്റെ മകൻ; കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും ഹിന്ദു പ്രസ്ഥാനത്തിന്റെ തലപ്പത്ത് കസ്തൂരി അനിരുദ്ധൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്എഫ്ഐ ചെയർമാൻ; സിപിഎം നേതാവായിരുന്ന അനിരുദ്ധന്റെ മകൻ; കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും ഹിന്ദു പ്രസ്ഥാനത്തിന്റെ തലപ്പത്ത് കസ്തൂരി അനിരുദ്ധൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2025, 11:21 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിപിഎം നേതാവായിരുന്ന കെ അനിരുദ്ധന്റെ മകനും മുൻ എം. പി എ സമ്പത്തിന്റെ സഹോദരനുമായ കസ്തൂരി അനിരുദ്ധൻ ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷനായത് ​സൈബർ ഇടത്തിൽ വലിയ ചർച്ചയാണ്. കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും എങ്ങനെ ഇത്തരം ഒരു ചുമതലയിൽ എത്തിയെന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നത്. എഞ്ചിനിയറിം​ഗ് ബിരുദധാരിയായ കസ്തൂരി അനിരുദ്ധൻ കഴിഞ്ഞ 20 വർഷമായി ഹിന്ദു പ്രസ്ഥാനങ്ങളുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.

തിരുവനന്തപുരം എഞ്ചിനിയറിം​ഗ് കോളജിൽ പഠിച്ചിരുന്ന സമയത്ത് എസ്എഫ്ഐ പ്രവർത്തകനായിരുന്നുവെന്ന് കസ്തൂരി അനിരുദ്ധൻ പറഞ്ഞു. യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ചെയർമാനുമായിരുന്നു. ഇതിന് ശേഷമാണ് ഹിന്ദു ശാസ്ത്രം പഠിക്കാൻ തുടങ്ങിയത്. ​ഗ്രന്ഥങ്ങൾ വായിച്ച് സത്യാവസ്ഥ മനസ്സിലാക്കുന്നത്. അതിന് മുമ്പ് ഇവ പഠിക്കാനുള്ള അവസരം വീട്ടിൽ ഇല്ലായിരുന്നു, കസ്തൂരി അനിരുദ്ധൻ പറഞ്ഞു.

ഭാരതീയ സംസ്‌കാരത്തെ തകർക്കാൻ ആണ് ഇടത് പാർട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യമെന്നു കസ്തൂരി അനിരുദ്ധൻ പറഞ്ഞു. തെറ്റ് തിരുത്താൻ ഒരിക്കലും സിപിഎം തയ്യാറല്ല.  സഖാവ് എന്ന വാക്ക് പോലും അർത്ഥം മനസ്സിലാക്കാതെയാണ് കേരളത്തിൽ ഉപയോ​ഗിക്കുന്നത്. വിഷ്ണു സഹസ്ര നാമത്തിൽ ഭ​ഗാവനെ വിളിക്കുന്ന ആയിരം പേരുകളിൽ ഒരു വാക്ക് ‘സഖാ’ എന്നാണ്. ‘സഖാ’ എന്ന് പറഞ്ഞാൽ എപ്പോഴും നമ്മുടെ കൂടെയുള്ളവൻ, നമ്മെ കൈവിടാത്തവൻ എന്നാണ് അർത്ഥം. ഹിന്ദു ശാസ്ത്രപരമായി ദൈവികമായ വാക്കാണിത്.

സ്ഥാനം ഏറ്റെടുക്കാൻ പോകുന്നതുമായി ബന്ധപ്പെട്ട് സഹോദരനുമായി ചർച്ച ചെയ്തിട്ടില്ല. എന്നാൽ ചുമതല ലഭിച്ച ശേഷം ആദ്യം വിളിച്ചത് ചേട്ടനെയാണ്. അദ്ദേഹം യെസ് എന്നോ നോ എന്നോ പറഞ്ഞില്ല. എനിക്ക് എന്റെ സ്വാതന്ത്ര്യം നിനക്ക് നിന്റെ സ്വാതന്ത്ര്യം എന്ന ചിന്ത​ഗതിയാണ് രണ്ട് പേർക്കും. അങ്ങോട്ടും ഇങ്ങോട്ടും സ്ട്രോങായി ഇന്റർഫിയർ ചെയ്യാറില്ല. അഭിപ്രായം ആവശ്യമാണെങ്കിൽ അങ്ങോട്ടും അങ്ങോട്ടും ചോദിക്കും. തുറന്ന മനസ്സോടെ ഏത് കാര്യത്തിലായാലും അഭിപ്രായം പറയും.

കസ്തൂരി അനിരുദ്ധനും മുൻ എം.പി എ. സമ്പത്തും ഒരേ കൊമ്പൗണ്ടിൽ ഇരു വീടുകളിലായാണ് താമസം. ഞായറാഴ്ച തിരുവനന്തപുരത്ത് ചേർന്ന ജില്ലാ പ്രതിനിധി സമ്മേളനത്തിലാണ് കസ്തൂരി അനിരുദ്ധനെ അദ്ധ്യക്ഷനായി പ്രഖ്യാപിച്ചത്.

Tags: Hindu Aikya VediKasthuri Anirudhan
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies