ആശമാരെ കേട്ട് പുതുച്ചേരി സർക്കാർ; ശമ്പളം 10,000 രൂപയിൽ നിന്ന് 18,000 ആയി ഉയർത്തി; ഓണറേറിയം വർദ്ധിപ്പിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആശമാരെ കേട്ട് പുതുച്ചേരി സർക്കാർ; ശമ്പളം 10,000 രൂപയിൽ നിന്ന് 18,000 ആയി ഉയർത്തി; ഓണറേറിയം വർദ്ധിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2025, 09:59 am IST
Facebook
Twitter
WhatsAppTelegram

പുതുച്ചേരി: ആശാ വർക്കേഴ്സിന്റെ ഓണറേറിയം വർദ്ധിപ്പിച്ച പുതുച്ചേരി സർക്കാരിന് ആശമാരുടെ ആദരം. മുഖ്യമന്ത്രി എൻ. രം​ഗസാമിയെ പുഷ്പവൃഷ്ടിയോടെയാണ് ആശാ പ്രവർത്തകർ സ്വീകരിച്ചത്. മുഖ്യമന്ത്രി സഞ്ചരിച്ച കാറിൽ പുഷ്പങ്ങൾ വിതറി ആനയിച്ച ആശമാർ തങ്ങളുടെ കൃതജ്ഞത രേഖപ്പെടുത്തുകയായിരുന്നു.

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ ബജറ്റ് അവതരിപ്പിച്ച വേളയിലായിരുന്നു ആശാ വർക്കേഴ്സിന്റെ ഓണറേറിയം വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി എൻ. രം​ഗസാമി നടത്തിയത്. ബജറ്റിലുള്ള എല്ലാ പ്രഖ്യാപനങ്ങളും നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധരാണ് സർക്കാരെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആവർത്തിച്ചു. 10,000 രൂപയിൽ നിന്ന് 18,000 രൂപയായാണ് ആശാ വർക്കേഴ്സിന്റെ ഓണറേറിയം ഉയർത്തുന്നത്. ദേശീയ​ഗ്രാമീണ ആരോ​ഗ്യ മിഷന് വേണ്ടി പ്രവർത്തിക്കുന്ന സ്റ്റാഫ് നഴ്സുമാർക്ക് 25,000 രൂപ മാസശമ്പളം നൽകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റുകളാണ് ആശാ വർക്കർമാർ. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യേണ്ടി വരുന്നതിനാൽ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് അതത് സംസ്ഥാനങ്ങളിലെ സർക്കാരുകളോട് ആശമാർ ആവശ്യപ്പെട്ടിരുന്നു. ആന്ധ്ര അടക്കം പല സംസ്ഥാനങ്ങളിലും ആശമാരുടെ ആവശ്യം സർക്കാർ അം​ഗീകരിക്കുകയും ചെയ്തു. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുതുച്ചേരി.

ധനകാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എൻ. രം​ഗസാമി തന്നെയാണ് ആശാ പ്രവർത്തകർ ഉൾപ്പടെ വിവിധ വിഭാ​ഗങ്ങളിലെ ജീവനക്കാരുടെ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. പ്രതിമാസം 10,000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്ന ഒരു ജീവനക്കാരും പുതുച്ചേരിയിൽ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നിലവിൽ 10,000 രൂപ ശമ്പളം (7000-ഓണറേറിയം, 3000-കേന്ദ്രം) വാങ്ങുന്ന ആശാവർക്കേഴ്സിന് വേതനം 18,000 രൂപയാക്കി വർദ്ധിപ്പിക്കുകയും ചെയ്തു.

പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലെത്തിയ ആശമാർ നന്ദി രേഖപ്പെടുത്തി. കേരളത്തിൽ ആശമാരുടെ സമരം 45 ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി പണിറായി വിജയൻ ചർച്ചയ്‌ക്ക് പോലും തയ്യാറാകാതിരിക്കുന്ന വേളയിലാണ് പുതുച്ചേരിയിൽ നിന്ന് ശുഭവാർത്ത എത്തുന്നത്.

Tags: puducherryhonorariumashaAsha Worker
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies