ദൗർബല്യങ്ങളുടെ നീണ്ടനിര! മൂർച്ചയില്ലാത്ത ആർച്ചറും, മുനയൊടിഞ്ഞ ബൗളിം​ഗ് നിരയും; ഇനി തിരിച്ചുവരുമോ രാജസ്ഥാൻ റോയൽസ്?
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദൗർബല്യങ്ങളുടെ നീണ്ടനിര! മൂർച്ചയില്ലാത്ത ആർച്ചറും, മുനയൊടിഞ്ഞ ബൗളിം​ഗ് നിരയും; ഇനി തിരിച്ചുവരുമോ രാജസ്ഥാൻ റോയൽസ്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2025, 02:50 pm IST
Facebook
Twitter
WhatsAppTelegram

ഏറെ പ്രതീക്ഷകൾ, നയിക്കാൻ യുവ ക്യാപ്റ്റൻ..ടീമിൽ നടത്തിയത് വലിയൊരു ഉടച്ചുവാർക്കൽ..! എന്നിട്ടും ​രാജസ്ഥാൻ ​ഗതിപിടിക്കുന്നില്ലേ എന്ന് ചോദിച്ചാൽ ഇല്ലെന്നാകും ഇപ്പോഴത്തെ ഉത്തരം. കൊൽക്കത്തയ്‌ക്ക് എതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ദൗർബല്യങ്ങളെല്ലാം വെളിപ്പെട്ടു. ടീമിനെ ഏറ്റവും കൂടുതൽ പിന്നോട്ടടിക്കുന്നത് മുനയൊടിഞ്ഞ ബൗളിം​ഗ് നിരയാണ്. ആർച്ചർ നയിക്കുന്ന പേസ് നിരയിൽ ഏറ്റവും അധികം തല്ലുവാങ്ങുന്നതും അതേ ആർച്ചർ തന്നെ. ഹൈദരാബാദിനെതിരെ നാലോവറിൽ വഴങ്ങിയത് 76 റൺസായിരുന്നു. നാണക്കേടിന്റെ റെക്കോർഡും സ്വന്തം പേരിലാക്കി.

ശരാശരിയിൽ മാത്രം ഒതുങ്ങുന്ന സന്ദീപ് ശർമയും തുഷാർ ദേശ്പാണ്ഡെയുമാണ് മറ്റു പേസർമാർ. ചെന്നൈ കൈവിട്ട മഹീഷ് തീക്ഷണയ്‌ക്കും ആർ.സി.ബി വിട്ട വാനിന്ദു ഹസരം​ഗയ്‌ക്കും ചഹലിന്റെയും അശ്വിന്റെയും വലിയൊരു വിടവ് നികത്താൻ പോന്നവരാണോ എന്നത് ചോദ്യമായി അവശേഷിക്കുന്നു. സഞ്ജുവിന്റെ അഭാവത്തിൽ ക്യാപ്റ്റനായ റിയാൻ പരാ​ഗിന്റെ ക്യാപ്റ്റൻസി ഐസിയുവിലാണ്. ക്യാപ്റ്റനായ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ രാജസ്ഥാൻ നായകനെന്ന റെക്കോർഡും താരം സ്വന്തമാക്കി. കൊൽക്കത്തയ്‌ക്ക് എതിരെ എട്ടുവിക്കറ്റിനായിരുന്നു തോൽവി. റിയാന്റെ തീരുമാനങ്ങളെല്ലാം രണ്ടുമത്സരത്തിലും പിഴയ്‌ക്കുന്നതാണ് കണ്ടത്.

ബാറ്റിം​ഗ് നിരയിൽ രാജസ്ഥാൻ തുടരുന്ന പരീക്ഷണങ്ങൾ വീണ്ടും വീണ്ടും പരാജയപ്പെടുന്നതാണ് കാണുന്നത്. ലോയൽറ്റിയുടെ പേരിൽ കാെൽക്കത്തയെ പഴിച്ച നിതീഷ് റാണയുടെ പ്രകടനവും നിരാശജനകമാണ്. പ്രതീക്ഷ നൽകുന്നത് യുവതാരം ധ്രുവ് ജുറേൽ മാത്രമാണ്. ആദ്യ മത്സരത്തിലും കാര്യമായി തിളങ്ങാത്ത യശസ്വി ജയ്സ്വാൾ രണ്ടാം മത്സരത്തിലും നിറം മങ്ങി. നിതീഷ് റാണയും ഹെറ്റ്മെയറും അണിനിരക്കുന്ന മധ്യനിര നല്ല പ്രകടനം നടത്തിയില്ലെങ്കിൽ രാജസ്ഥാന്റെ മുന്നോട്ട് പോക്ക് കഷ്ടത്തിലാകും. ഹൈദരാബാദിനെതിരെ റൺമല പിന്തുടർന്ന രാജസ്ഥാൻ 44 റൺസിനാണ് തോറ്റത്. ഞായറാഴ്ച ആദ്യ മത്സരം ജയിച്ച ചെന്നൈക്ക് എതിരെയാണ് രാജസ്ഥാന്റെ മൂന്നാം മത്സരം.

Tags: RiyanParagrajasthanIPLCAPTAINroyals2025
Share
Tweet
SendShare

More News from this section

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies