ശബരിമല നട നാളെ തുറക്കും; ഉത്സവത്തിന് ഏപ്രിൽ രണ്ടിന് കൊടിയേറും
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല നട നാളെ തുറക്കും; ഉത്സവത്തിന് ഏപ്രിൽ രണ്ടിന് കൊടിയേറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2025, 09:29 am IST
Facebook
Twitter
WhatsAppTelegram

ശബരിമല: കാനനവാസന്റെ ഉത്സവത്തിന് ഏപ്രിൽ രണ്ടിന് കൊടിയേറും.ബുധനാഴ്ച രാവിലെ 9.45-നും 10.45-നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. ഉത്സവത്തിനും വിഷുപൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. ഉത്സവം തീരുമ്പോള്‍ വിഷു ആഘോഷം തുടങ്ങുന്നതിനാല്‍ ഏപ്രിലില്‍ 18 ദിവസം നട തുറക്കും.

ഏപ്രില്‍ മൂന്നിന് ഉത്സവബലി തുടങ്ങും. 10-ന് രാത്രി ഒന്‍പതോടെ ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത്. തിരികെയെത്തി പഴുക്കാമണ്ഡപത്തില്‍ വിശ്രമം.11-ന് പുലര്‍ച്ചെ ശ്രീകോവിലിലേക്ക് മടങ്ങി പൂജകള്‍ നടക്കും.11-ന് രാവിലെ ഒന്‍പതോടെയാണ് പമ്പയിലേക്ക് അറാട്ട് എഴുന്നള്ളത്ത്. ആറാട്ടുകഴിഞ്ഞ് തിരിച്ചുവരുംവരെ ദര്‍ശനമില്ല. 11 മണിക്കാണ് ആറാട്ട്.

തുടര്‍ന്ന് പമ്പാഗണപതിക്ഷേത്രത്തില്‍ അയ്യപ്പനെ എഴുന്നള്ളിച്ചിരുത്തിയ ശേഷം വൈകീട്ട് നാലോടെ സന്നിധാനത്തേക്ക് മടങ്ങും. ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തുമ്പോള്‍ ഉത്സവം കൊടിയിറങ്ങും. രാത്രി 10-ന് നട അടയ്‌ക്കും.

12-ന് വിഷു ആഘോഷത്തിനും മേടമാസ പൂജയ്‌ക്കുമായി നട തുറക്കും. 14-ന് പുലര്‍ച്ചെ മൂന്നിന് വിഷുക്കണി ദര്‍ശനം. 18-ന് രാത്രി 10-ന് നട അടയ്‌ക്കും.

Tags: shabarimalaSabarimala Ayyappan Temple
Share
Tweet
SendShare

More News from this section

പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, ആദ്യഗഡുവായ 5 ലക്ഷം ഇന്ന് കൈമാറും

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി ബിജെപി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

‘കൈക്കൂലി നൽകാത്തതിനാൽ ഫിറ്റ്നസ് നിഷേധിച്ചത്തിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ അന്വേഷണം, ടിവി അനുപമയ്‌ക്ക് ചുമതല നൽകി സർക്കാർ, പ്രാഥമിക റിപ്പോർട്ട് രണ്ട് ദിവസത്തിനകം

വിമർശനവും അധിക്ഷേപവും രണ്ടാണ്; അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച സണ്ണി എം. കപിക്കാടിനെതിരെ അടിയന്തര നിയമനടപടി വേണം: കുമ്മനം രാജശേഖരൻ

തിരൂരിൽ ഓടുന്ന ട്രെയിനിൽ യുവതിയെ ടോയ്‌ലറ്റിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പിടികൂടുന്നതിനിടെ എഎസ്ഐയെ തലയ്‌ക്കടിച്ചു

നേപ്പാളില്‍ 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്ക വേണ്ടെന്ന് നോര്‍ക്ക

Latest News

‘അപകടം സംഭവിച്ച ശേഷം മുന്നറിയിപ്പ് പോരാ’; ഹിമാലയത്തിൽ തുടർച്ചയായ നിരീക്ഷണ സംവിധാനം വേണം, ഇന്ത്യ-നേപ്പാൾ-ചൈന സഹകരണം ശക്തമാക്കണമെന്ന് വിദഗ്ധൻ

രാഷ്‌ട്ര-സമൂഹ സേവനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി; എ. ബാലകൃഷ്ണൻജിയുടെ വിയോഗത്തിൽ അനുശോചിച്ച് ആർഎസ്എസ്

ചൈനീസ് ഭാഗത്തെ അണക്കെട്ട് തകർന്നു, മുന്നറിയിപ്പ് നൽകിയില്ലെന്ന് നേപ്പാൾ, ഭൂകമ്പവും ഹിമാനി തകർച്ചയുമാണ് കാരണമെന്ന് ചൈന, പ്രളയത്തിന്റെ കാരണം ചൊല്ലി ചൈനയും നേപ്പാളും നേർക്കുനേർ

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണു; ട്രെയിനി പൈലറ്റും ഇൻസ്ട്രക്ടർ പൈലറ്റും കൊല്ലപ്പെട്ടു, പതിവ് പറക്കലിനിടെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് പ്രാഥമിക നിഗമനം

നേപ്പാൾ ദുരന്തത്തിൽ 288 ഇന്ത്യക്കാരെ കാണാനില്ല; കേരളത്തിൽ നിന്ന് 33 പേർ, തമിഴ്നാട്ടിൽ നിന്ന് 85 പേർ, സഹായവുമായി ഇന്ത്യ

വായ്‌ക്കുള്ളില്‍ രണ്ട് ക്യാപ്‌സ്യൂളുകള്‍; ബെംഗളൂരു വിമാനത്താവളത്തില്‍ 82 ഗ്രാം സ്വര്‍ണം പിടികൂടി; യാത്രക്കാരന്‍ അറസ്റ്റില്‍

ഓട്ടോയുടെ ഫിറ്റ്നസ് ലഭിക്കാത്തതിൽ എംവിഡിക്കെതിരെ ആരോപണമുന്നയിച്ച് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പെന്ന് കുറിപ്പ്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി ഗവർണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies