കോളയും തേങ്ങയുമായി നീ​ഗൂഢമായ ദ്വീപിൽ 24 കാരൻ എത്തിയതെന്തിന്? ആൻഡമാനിലെ സെന്റിനൽ ദ്വിപിലേക്ക് കടന്ന യുഎസ് പൗരൻ അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോളയും തേങ്ങയുമായി നീ​ഗൂഢമായ ദ്വീപിൽ 24 കാരൻ എത്തിയതെന്തിന്? ആൻഡമാനിലെ സെന്റിനൽ ദ്വിപിലേക്ക് കടന്ന യുഎസ് പൗരൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 12:30 pm IST
Facebook
Twitter
WhatsAppTelegram

പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ  ഗോത്ര സംരക്ഷിത മേഖലയായ നോർത്ത് സെന്റിനൽ ദ്വീപിലേക്ക് അനധികൃതമായി കടന്ന യുഎസ് പൗരൻ അറസ്റ്റിൽ. മൈക്കലോ വിക്ടോറോവിച്ച് പോളിയാക്കോവിനെ (24) മാർച്ച് 31 നാണ് സിഐഡി അറസ്റ്റ് ചെയ്തത്.

മാർച്ച് 26 നാണ് മൈക്കലോ പോർട്ട് ബ്ലെയറിലെത്തിയത്. മാർച്ച് 29 ന് കുർമ ദേരാ ബിച്ചിൽ നിന്നും ബോട്ടിലായിരുന്നു സെന്റിനൽ ദ്വീപിലേക്കുള്ള യാത്ര. ​ദ്വീപ് നിവാസികൾക്ക് നൽകാൻ തേങ്ങയും ഒരു കാൻ കോളയും ഇയാൾ കരുതിയിരുന്നതായി പൊലീസ് പറഞ്ഞു. രാവിലെ 10 മണിയോടെയാണ് നോർത്ത് സെന്റിനൽ ദ്വീപിന്റെ വടക്കുകിഴക്കൻ തീരത്ത് ഇയാൾ എത്തിയത്. ബൈനോക്കുലർ ഉപയോഗിച്ച് പ്രദേശമാകെ നീരീക്ഷിച്ചെങ്കിലും ​ഗ്രോത്രവാസികളെ കണ്ടില്ല. കൂക്കിവിളിച്ച് ഒരു മണിക്കൂറോളം കടൽത്തീരത്ത് ചെലവഴിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. ഒടുവിൽ കയ്യിൽ കരുതിയ തേങ്ങയും കോളയും അവിടെ ഉപേക്ഷിച്ച് പ്രദേശത്തിന്റെ വീഡിയോയും എടുത്ത് ബോട്ടിൽ മടങ്ങിയെന്നും പൊലീസ് പറഞ്ഞു. പ്രദേശിക മത്സ്യത്തൊഴിലാളികളാണ് യുവാവിന്റെ ബോട്ട് കണ്ടത്.

ഗോത്ര സംരക്ഷിത മേഖലയിലേക്കുള്ള യുഎസ് പൗരന്റെ യാത്രയുടെ ഉദ്ദേശ്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. പോർട്ട് ബ്ലേയറിൽ ഇയാൾ താമസിച്ച ഹോട്ടലിലെ ജീവനക്കാരെ ചോദ്യം ചെയ്ത് വരുകയാണ്. ജിപിഎസ് ഉപയോ​ഗിച്ചായിരുന്നു ഇയാളുടെ യാത്രയെന്ന് ഡിജിപി എച്ച്എസ് ധാലിവാൾ പറഞ്ഞു. മൈക്കലോവിന്റെ പിതാവ് യുക്രെയ്ൻ പൗരൻനാണ് .ഇതാദ്യമായല്ല പോളിക്കോവ് ആൻഡമാൻ നിക്കോബാർ ദ്വീപിൽ എത്തുന്നത്. കഴിഞ്ഞ വർഷം സെന്റിനൽ ദ്വീപേക്ക് കടക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. അന്ന് ഹോട്ടൽ ജീവനക്കാരാണ് യാത്ര തടഞ്ഞത്.  2018ൽ യുഎസ് പൗരനായ ജോണ്‍ അലന്‍ ചൗവിനെ ദ്വീപ് നിവാസികൾ അമ്പേയ്ത് കൊലപ്പെടുത്തിയിരുന്നു. അന്ന് മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം പോലും പരാജയപ്പെട്ടിരുന്നു.   മിഷണറി പ്രവർത്തനത്തിനാണ് അന്ന് ഇയാൾ ദ്വീപിലേക്ക് എത്തിയതെന്നാണ് വിവരം.

 സെന്റിനൽ ദ്വിപ്

ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് നോർത്ത് സെന്റിനൽ. 72 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദ്വീപ് ആൻഡമാൻ നിക്കോബാറിന്റെ ഭാഗമാണിത്. 1771ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സർവേ ഉദ്യോഗസ്ഥനായ ജോൺ റിച്ചിയാണ് ദ്വീപിലെ മനുഷ്യസാന്നിധ്യത്തെക്കുറിച്ച് ആദ്യ സൂചനകൾ നൽകിയത്. 1867ൽ ഒരു ഇന്ത്യൻ കച്ചവടക്കപ്പൽ ഈ തീരത്തിനടുത്ത് വച്ച് തകർന്നിരുന്നു. അതിലെ ജോലിക്കാരും ക്രൂ മെംബർമാരും അടങ്ങിയ 106 പേർ രക്ഷപെടാനായി കരയിലേക്ക് നീന്തി. എന്നാൽ ഗോത്രവർഗക്കാരുടെ അമ്പും വില്ലുമുപയോഗിച്ചുള്ള രൂക്ഷമായ ആക്രമണമാണ് ഇവർക്ക് ദ്വീപ് നിവാസികളിൽ നിന്ന് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ ദ്വീപിനെ കുറിച്ച് പഠിക്കാനെത്തിയ നിരവധി പേർ ഇവരുടെ ആക്രമണങ്ങൾക്ക് ഇരയായി.

തുടർന്ന് ഈ ഗോത്രത്തെ പൊതുധാരയിലേക്ക് കൊണ്ടുവരേണ്ടതില്ലെന്ന തീരുമാനത്തോടെയാണ് സർക്കാർ ദ്വീപിന് ചുറ്റുമുള്ള പ്രദേശത്തെ നിരോധിത മേഖലയായി പ്രഖ്യാപിച്ച് കൊണ്ട് ഉത്തരവിടുന്നത്. ഇവിടെ എത്ര ആളുകൾ ജീവിച്ചിരിപ്പുണ്ട് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല.

സെന്റിനല്‍ ഗോത്രവിഭാഗത്തിന്റെ ഭാഷയോ ആചാരങ്ങളോ തുടങ്ങി യാതൊരു വിവരവും പുറംലോകത്തിന് ഇപ്പോഴും അറിയില്ല. . ദ്വീപിന് അഞ്ച് കിലോമീറ്റര്‍ ഇപ്പുറം വരെ പോകാന്‍ മാത്രമാണ് നിലവില്‍ അനുമതി.

 

Tags: Andaman NicobarSentinal island
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies