ഓര്‍ഗനൈസറില്‍ വന്ന ലേഖനം നീക്കം ചെയ്തത് അത് അവാസ്തവം എന്ന് കണ്ടതിനാല്‍: രാജീവ് ചന്ദ്രശേഖര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓര്‍ഗനൈസറില്‍ വന്ന ലേഖനം നീക്കം ചെയ്തത് അത് അവാസ്തവം എന്ന് കണ്ടതിനാല്‍: രാജീവ് ചന്ദ്രശേഖര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2025, 09:26 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഓര്‍ഗനൈസറിന്റെ ഓണ്‍ലൈന്‍ വിഭാഗത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനത്തിൽ വന്ന ക്രൈസ്തവ സഭകളുടെ സ്വത്തിനെ കുറിച്ചുള്ള പരാമർശങ്ങൾ അവാസ്തവമാണെന്ന് തിരിച്ചറിഞ്ഞാണ് അത് നീക്കം ചെയ്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ഈ രാജ്യത്ത് സ്ഥലം കൈവശമുള്ളത് ഒരു കുറ്റമല്ല. റെയില്‍വേ, സേന, പ്‌ളാന്‍േറഷനുകള്‍ അടക്കം നിരവധി വലിയ സ്ഥലം കൈവശമുള്ളവരുണ്ട്. പക്ഷേ, കര്‍ണാടകയില്‍ കോണ്‍ഗ്രസും, വഖഫും ചെയ്തത് പോലെ സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതാണ് തെറ്റെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു.

കോണ്‍ഗ്രസ് ചെയ്യുന്നത് പോലെ ജനങ്ങളെ വഞ്ചിക്കുന്നതും, നുണകള്‍ പരത്തുന്നതും, വര്‍ഗ്ഗീയ വിഷം പടര്‍ത്തുന്നതുമാണ് തെറ്റ്. അതാണ് വ്യത്യാസം. ഭരണഘടനയെക്കുറിച്ചുള്ള വഖഫ് ചര്‍ച്ചയ്‌ക്കിടെ കോണ്‍ഗ്രസ് എംപിമാര്‍ ഉയര്‍ത്തിയ വാദഗതികളെല്ലാം തന്നെ പച്ചക്കള്ളമായിരുന്നു. ആര്‍ട്ടിക്കിള്‍ 25, 13, 14 എന്നിവയെല്ലാം ഈ നിയമത്തിലൂടെ ലംഘിക്കപ്പെടുകയാണ് എന്നതുള്‍പ്പെടെ അവര്‍ പറഞ്ഞതെല്ലാം നുണകള്‍ക്കു മേല്‍ നുണകള്‍ മാത്രം. എംപിമാരെന്ന പാര്‍ലമെന്ററി പദവിയുടെ സംരക്ഷണം ഇല്ലായിരുന്നുവെങ്കില്‍ അവര്‍ പരത്തുന്ന നുണകള്‍ക്കും വര്‍ഗ്ഗീയ വിദ്വേഷത്തിനും കേസെടുത്ത് നിയമ നടപടി എടുക്കേണ്ട സാഹചര്യമാണുള്ളത്.

കേരളത്തിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും ഒരു പോലെ എല്ലാവര്‍ക്കും വേണ്ടിയുള്ള എല്ലാവര്‍ക്കും ഒപ്പമുള്ള ഒരു പുതിയ രാഷ്‌ട്രീയമാണ് വേണ്ടത്. നുണകളുടെയും പാഴ് വാഗ്ദാനങ്ങളുടെയുമല്ല, തുല്യ നീതിയുടെയും തുല്യ അവസരങ്ങളുടെയും രാഷ്‌ട്രീയമാണ് വേണ്ടത്.ഒരേ സമയം ഭരണഘടന ഉയര്‍ത്തിക്കാട്ടുകയും അതേ സമയം ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയോട് എനിക്ക് പറയാനുള്ളത് ഭരണഘടനയെ തങ്ങളുടെ നുണകള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതിന് മുമ്പ്, അത് വായിക്കാനും പഠിക്കാനും ശ്രമിക്കണം എന്നാണ്.

സ്വത്തവകാശമുള്‍പ്പെടെ ഓരോ ഭാരതീയന്റെയും സമസ്ത അവകാശങ്ങളും പരിരക്ഷിക്കുന്ന പവിത്ര ഗ്രന്ഥമാണ് നമ്മുടെ ഭരണഘടന. തങ്ങളുടെ പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ട് വന്ന വഖഫ് നിയമങ്ങളും മുന്‍കാല ഭേദഗതികളും പൗരാവാകാശത്തെ ചവിട്ടി മെതിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാധ്യമാക്കിയ വഖഫ് ഭേദഗതി നിയമം സ്വത്തവകാശം ഉള്‍പ്പെടെയുള്ള ജനങ്ങളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും പാവപ്പെട്ട മുസ്ലീം സഹോദരങ്ങള്‍ക്ക് വഖഫ് സ്വത്തുക്കള്‍ ഉപയോഗമാകാനും വഴിയൊരുക്കുന്നതായും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.
അദ്ദേഹത്തിന്റെ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിലാണ്ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

Tags: FEATURED2Organiser
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies