അലക്കാൻ കൊടുത്ത സാരി നാശമാക്കി തിരിച്ചുനൽകി; വീട്ടമ്മയ്ക്ക് കമ്പനി 24,800 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അലക്കാൻ കൊടുത്ത സാരി നാശമാക്കി തിരിച്ചുനൽകി; വീട്ടമ്മയ്‌ക്ക് കമ്പനി 24,800 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2025, 11:33 am IST
FacebookTwitterWhatsAppTelegram

മുംബൈ: അലക്കാൻ നൽകിയ സാരി കേടുവരുത്തി തിരികെ നൽകിയെന്ന വീട്ടമ്മയുടെ പരാതിയിൽ കമ്പനി 24,800 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. മുംബൈയിലെ ഘാട്‌കോപ്പർ സ്വദേശിയായ സഞ്ചിത സോണ്ടക്കെയുടെ പരാതിയിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്. ഉപഭോക്തൃ ഫോറത്തിന് മുന്നിൽ ഹാജരാകാത്ത കക്ഷിയുടെ അഭാവത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഘാട്‌കോപ്പർ ഈസ്റ്റിൽ താമസിക്കുന്ന സഞ്ചിത, ടംബിൾഡ്രി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ ഡ്രൈ ക്ലീനിംഗിനായി നൽകിയ തന്റെ സാരി തിരികെ ലഭിച്ചപ്പോൾ കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി. വില കൂടിയ സാരി ആയതിനാൽ അവർ കമ്പനിയെ പരാതി അറിയിച്ചിട്ടും പരിഹാരമുണ്ടായില്ല. തുടർന്നാണ് അഭിഭാഷകൻ കരൺ ഗജ്ര മുഖേന മുംബൈ സബർബൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ഡ്രൈ ക്ലീനിംഗ് ഇൻവോയ്‌സുകൾ, കേടായ സാരിയുടെ ഫോട്ടോകൾ, വാങ്ങൽ ബില്ലുകൾ, പരാതി ആശയവിനിമയങ്ങൾ എന്നിവയുൾപ്പെടെ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, ലോൺഡ്രി കമ്പനിയുടെ ഭാഗത്തുനിന്ന് വ്യക്തമായ അവഗണനയും സേവനത്തിലെ പോരായ്മയും ഉണ്ടായിട്ടുണ്ടെന്ന് കോടതി കണ്ടെത്തി.

തുടർന്ന് സാരിക്ക് കേടുപാടുകൾ വരുത്തിയതിന് നഷ്ടപരിഹാരമായി 12,800 രൂപയും, മാനസിക പീഡനത്തിനും സേവനത്തിലെ പോരായ്മയ്‌ക്കും 10,000 രൂപയും, കേസ് ചെലവുകൾക്കായി 2,000 രൂപയും ഉൾപ്പെടെ ആകെ 24,800 രൂപ കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. എതിർ കക്ഷികളായ ടംബിൾഡ്രി സൊല്യൂഷൻസും അതിന്റെ ഘാട്‌കോപ്പർ ഫ്രാഞ്ചൈസിയും 45 ദിവസത്തിനുള്ളിൽ ഉത്തരവ് പാലിക്കണം, അല്ലാത്തപക്ഷം തുകയ്‌ക്ക് പ്രതിവർഷം 2 ശതമാനം പലിശ ലഭിക്കുമെന്നും കോടതി പറഞ്ഞു.

Tags: dry cleanMumbaicomplaintWomandamagelaundry chainconsumer disputes redressal commissionSaari
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies