മുംബൈക്കാരാ ജാവോ! വാങ്കഡെയിൽ ആർ.സി.ബിയുടെ ആറാട്ട്, കൂറ്റൻ വിജയലക്ഷ്യം, കളംവിട്ട് വിഘ്നേഷ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈക്കാരാ ജാവോ! വാങ്കഡെയിൽ ആർ.സി.ബിയുടെ ആറാട്ട്, കൂറ്റൻ വിജയലക്ഷ്യം, കളംവിട്ട് വിഘ്നേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2025, 09:13 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വാങ്കഡെയിൽ വിരാട് കോലിയും ക്യാപ്റ്റൻ രജത് പാട്ടിദാറും നിറഞ്ഞാടിയ മത്സരത്തിൽ ആർ.സി.ബിക്ക് കൂറ്റൻ സ്കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി.  ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ആർ.സി.ബിയുടെ തുടക്കം ഞെട്ടലോടെയായിരുന്നു. ഇന്നിം​ഗ്സിന്റെ രണ്ടാം പന്തിൽ ഫിൽ സാൾട്ട് പുറത്തായി. ആദ്യ പന്തിൽ മനോഹരമായ ബൗണ്ടറി നേടിയ താരത്തിന്റെ കുറ്റ് ബോൾട്ട് തെറിപ്പിച്ചു. നാലു റൺസായിരുന്നു സമ്പാദ്യം.

പിന്നീട് ക്രീസിൽ ഒന്നിച്ച ​ദേവ്ദത്ത് പടിക്കലും (22 പന്തിൽ 37റൺസ്) വിരാട് കോലിയും (42 പന്തിൽ 67 റൺസ് ) ചേർന്ന് പവർ പ്ലേയിൽ നേടിയത് 73 റൺസായിരുന്നു. ഇരുവരും ചേർന്ന് 91 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. മലയാളി താരം വി​ഘ്നേഷ് പുത്തൂരാണ് ഈ പാർട്ണർഷിപ്പ് പൊളിച്ച് പടിക്കലിനെ പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തിയ ലിവിം​ഗ്സ്റ്റണിന് രണ്ടു പന്തിന്റെ ആയുസേയുണ്ടായിരുന്നുള്ളു. ഇതിന് മുൻപേ വിരാട് കോലിയും വീണു. ഹാർദിക്കിന് തന്നെയായിരുന്നു രണ്ടു വിക്കറ്റും.

പിന്നീട് ക്രീസിലൊന്നിച്ച ജിതേഷ് ശർമയും രജതും (32 പന്തിൽ 64) മുംബൈ ബൗളർമാരെ ദയാദാക്ഷണ്യമില്ലാതെ കടന്നാക്രമിക്കുകയായിരുന്നു. ജിതേഷ് 19 പന്തിൽ 40 റൺസെടുത്തു.  ക്യാപ്റ്റൻ പാണ്ഡ്യയും ബോൾട്ടും ചാഹറും സാൻ്റനറും തല്ലുവാങ്ങി. എന്നാൽ ഐപിഎല്ലിൽ മടങ്ങിയെത്തിയ ബുമ്രയ്‌ക്ക് വിക്കറ്റ് ലഭിച്ചില്ലെങ്കിലും റൺസ് വിട്ടുനൽകുന്നതിൽ മിതത്വം പാലിച്ചു. ഓരോവർ മാത്രം പന്തെറിഞ്ഞ വി​ഘ്നേഷ് പുത്തൂർ മൈതാനം വിട്ടിരുന്നു. താരത്തിന് പകരം രോഹിത് ഇംപാക്ട് സമ്പായി എത്തി. യുവതാരത്തിന് പരിക്കാണെന്നും സംശയമുണ്ട്. രണ്ടുവിക്കറ്റെടുത്ത  ബോൾട്ട് 57 റൺസ് വഴങ്ങി.

 

Tags: MumbaiRCBmatchMI20thIPL 2025
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies