പാലോട് KSRTC ഡിപ്പോയിലെ ഡ്രൈവർ മദ്യപിച്ചെന്ന് ആരോപണം; ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്നും മെഷീൻ തകരാറാണെന്നും ജയപ്രകാശ്,കുടുംബത്തോടൊപ്പം പ്രതിഷേധം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലോട് KSRTC ഡിപ്പോയിലെ ഡ്രൈവർ മദ്യപിച്ചെന്ന് ആരോപണം; ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്നും മെഷീൻ തകരാറാണെന്നും ജയപ്രകാശ്,കുടുംബത്തോടൊപ്പം പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2025, 12:17 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മദ്യപിച്ചെന്ന് ആരോപിച്ച് മുതിർന്ന ഉദ്യോഗസ്ഥർ തന്നെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയെന്ന പരാതിയുമായി കെഎസ്ആർടിസി ഡ്രൈവർ. തിരുവനന്തപുരം പാലോട് ഡിപ്പോയിലെ ഡ്രൈവറെയാണ് ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയത്. ഡിപ്പോയിൽ ബ്രീത്ത് അനലൈസർ ഉപയോ​ഗിച്ചുള്ള പരിശോധനയിലാണ് ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയത്. എന്നാൽ താൻ മദ്യപിച്ചിട്ടില്ലെന്നും മെഷീൻ തകരാറിലായിരുന്നെന്നുമാണ് ഡ്രൈവർ ജയപ്രകാശ് പറയുന്നത്.

ചെയ്യാത്ത തെറ്റിന് നടപടി നേരിട്ടതിനെതിരെ കുടുംബത്തോടൊപ്പം ഡിപ്പോയിൽ പ്രതിഷേധിക്കുകയാണ് ജയപ്രകാശ്. സത്യം തെളിയുന്നത് വരെ നിരാഹാരസമരം തുടരുമെന്നാണ് ജയപ്രകാശ് പറയുന്നു. താൻ ജീവിതത്തിൽ ഇതുവരെ മദ്യപിക്കാത്ത വ്യക്തിയാണെന്നും എന്നാൽ തന്നെ എല്ലാവരും ഇപ്പോൾ മദ്യപാനിയെ പോലെയാണ് കാണുന്നതെന്നും ജയപ്രകാശ് പ്രതികരിച്ചു.

മെഷീൻ തകരാറാണെന്ന് പറ‌ഞ്ഞ് പരാതി നൽകിയിട്ടും മെഷീൻ മാറ്റിയിരുന്നില്ല. മാനസികമായി തന്നെ പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. നീതിക്ക് വേണ്ടി എവിടെ പോകണമെന്ന് തനിക്കറിയില്ലെന്നും ജയപ്രകാശ് പറഞ്ഞു. ജോലി നഷ്ടമാകുമെന്ന ആശങ്കയിലാണ് കുടുംബത്തോടൊപ്പം പ്രതിഷേധിക്കാൻ തീരുമാനിച്ചത്. ജയപ്രകാശ് മദ്യപിക്കാത്ത വ്യക്തിയാണെന്നാണ് സഹപ്രവർത്തകർ ഉൾപ്പെടെ പറയുന്നത്.

ഇന്ന് പുലർച്ചെയാണ് ജയപ്രകാശ് ഡ്യൂട്ടിക്കായി എത്തുന്നത്. തുടർന്നായിരുന്നു പരിശോധന. അമ്പതോളം ആളുകളെ പരിശോധിച്ചിരുന്നു. എന്നാൽ ജയപ്രകാശിനെ പ​രിശോധിച്ചപ്പോൾ 16 ശതമാനം മദ്യപിച്ചിരുന്നുവെന്നാണ് മെഷീൻ കാണിച്ചത്. തുടർന്ന് ഇയാളെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തുകയായിരുന്നു. സംഭവത്തിൽ പാലോട് പൊലീസിലും ജയപ്രകാശ് പരാതി നൽകിയിട്ടുണ്ട്. പൊലിസിന്റെ ഭാ​ഗത്ത് നിന്നൊരു മെ‍ഡിക്കൽ പരിശോധന നടത്തണമെന്നും ജയപ്രകാശ് ആവശ്യപ്പെടുന്നുണ്ട്.

Tags: KSRTCfamilydriverpalode deppo
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies