ചെന്നൈ : തമിഴ്നാട് ബിജെപിയുടെ പുതിയ അദ്ധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ ചെയർമാനായി ചുമതലയേറ്റു
തമിഴ്നാട് ബിജെപി. അദ്ധ്യക്ഷ സ്ഥാനത്തേക്ക് നൈനാർ നാഗേന്ദ്രൻ മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തുടർന്ന് അദേദഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ചെന്നൈ വാനഗരത്തെ ശ്രീവരു മണ്ഡപത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തെ സംസ്ഥാന പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിജെപി. ദേശീയ ജനറൽ സെക്രട്ടറിമാരായ തരുൺ സുഖ്, കിഷൻ റെഡ്ഡി എന്നിവർ അദ്ദേഹത്തിന്റെ അദ്ധ്യക്ഷ പദം പ്രഖ്യാപിച്ചു.
2001 മെയ് 19 മുതൽ 2006 മെയ് 12 വരെ നാഗേന്ദ്രൻ തമിഴ്നാടിന്റെ ഗതാഗത മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2020 ജൂലൈ 3 മുതൽ അദ്ദേഹം തമിഴ്നാട്ടിൽ ബിജെപിയുടെ വൈസ് പ്രസിഡന്റാണ്.. 2021 ൽ ഡിഎംകെ സ്ഥാനാർത്ഥിയെ 23,107 വോട്ടുകൾക്ക് പരാജയപ്പെടുത്തി തിരുനെൽവേലി നിയോജകമണ്ഡലത്തിൽ നിന്ന് നാഗേന്ദ്രൻ മൂന്നാം തവണയും വിജയിച്ചു.
തമിഴ്നാട് നിയമസഭയിൽ ബിജെപിക്ക് നാല് എംഎൽഎമാർ മാത്രമേയുള്ളൂ, അതിൽ ഏറ്റവും മുതിർന്ന എംഎൽഎ നാഗേന്ദ്രനാണ്.















