മുഖ്യമന്ത്രിയുടെ ഈ സിനിമാക്കളിക്കുവേണ്ടി നമ്മുടെ കുട്ടികളുടെ ഭാവിയെന്തിന് ബലികഴിക്കണം;സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ വിജയ് രാജിവെക്കണം: നൈനാർ നാഗേന്ദ്രൻ
Tuesday, June 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖ്യമന്ത്രിയുടെ ഈ സിനിമാക്കളിക്കുവേണ്ടി നമ്മുടെ കുട്ടികളുടെ ഭാവിയെന്തിന് ബലികഴിക്കണം;സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ വിജയ് രാജിവെക്കണം: നൈനാർ നാഗേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2026, 07:25 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. സംസ്ഥാനത്ത് ക്രമസമാധാനനില പൂർണ്ണമായും തകർന്നെന്ന് ആരോപിച്ച അദ്ദേഹം, ജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചൊഴിയണമെന്നും ആവശ്യപ്പെട്ടു. തന്റെ ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 12 ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്റെ ഈ കടുത്ത പ്രതികരണം. സ്കൂൾ-കോളേജ് വിദ്യാർത്ഥിനികൾ, ഗർഭിണി, ക്ലീനർ എന്നിവരടക്കം പന്ത്രണ്ടോളം പേരാണ് കഴിഞ്ഞദിവസം അതിക്രമങ്ങൾക്ക് ഇരയായത്. കൂടാതെ മൂന്ന് വയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

“ചെന്നൈയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 ലൈംഗികാതിക്രമങ്ങളാണ് നടന്നത്. അതായത് നിങ്ങളുടെ ഭരണത്തിൻ കീഴിൽ ഓരോ രണ്ട് മണിക്കൂറിലും ശരാശരി ഒരു സ്ത്രീ അല്ലെങ്കിൽ കുട്ടി വീതം ആക്രമിക്കപ്പെടുന്നു. ഇത് അങ്ങേയറ്റം ലജ്ജാകരമാണ്.”

“മുഖ്യമന്ത്രി പദവിയിലെത്തിയിട്ടും ഇപ്പോഴും ഒരു നടന്റെ മാനസികാവസ്ഥയിൽ നിന്നുമാറാൻ വിജയ്‌ക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാനം കത്തുമ്പോൾ പഴയ സഹപ്രവർത്തകരായ നടീനടന്മാരെയും സംവിധായകരെയും കണ്ട് ഫോട്ടോയെടുക്കാനാണ് മുഖ്യമന്ത്രിക്ക് താല്പര്യം.”അദ്ദേഹം ആരോപിച്ചു

ക്രൂരമായ പീഡനങ്ങൾക്ക് ഇരയായവരെയോ അവരുടെ കുടുംബങ്ങളെയോ നേരിട്ട് സന്ദർശിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതിനെയും നൈനാർ നാഗേന്ദ്രൻ ചോദ്യം ചെയ്തു. “മുഖ്യമന്ത്രിയുടെ ദർശനം ലഭിക്കണമെങ്കിൽ പീഡനത്തിനിരയായവർ പനയൂരിലെ (വിജയ്‌യുടെ പാർട്ടി ഓഫീസ്/വസതി) വരണമെന്നാണോ? മുഖ്യമന്ത്രിയുടെ ഈ സിനിമാക്കളിക്ക് വേണ്ടി നമ്മുടെ കുട്ടികളുടെ ഭാവി എന്തിന് ബലികഴിക്കണം? നിങ്ങൾക്ക് വോട്ട് ചെയ്ത സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ ജോസഫ് വിജയ് അടിയന്തരമായി രാജിവെക്കണം,” നൈനാർ നാഗേന്ദ്രൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള പോക്‌സോ കേസുകളും അതിക്രമങ്ങളും വർദ്ധിക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് ബിജെപിയുടെ ഈ പുതിയ നീക്കം.

Tags: FEATURED2Nainar Nagendran
ShareTweetSendShare

More News from this section

ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിലെ വിജയം: മുഖ്യമന്ത്രി വിജയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കർഷക പ്രതിഷേധത്തിന് പിന്നാലെ തിരുത്തൽ ; 75,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളി മുഖ്യമന്ത്രി വിജയ്

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും പോക്‌സോ കേസുകളും വർദ്ധിക്കുന്നു; സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ ജനരോഷം

സീറ്റ് ബെൽറ്റില്ലാതെ കാറോടിച്ച് ഹീറോ കളിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്; വീഡിയോ വിവാദമായതോടെ നീക്കം ചെയ്യാൻ നീക്കം,മറ്റാരും പ്രചരിപ്പിക്കാതിരിക്കാൻ കോപ്പിറൈറ്റ് ഭീഷണി: വിമർശനവുമായി പ്രതിപക്ഷം

യാത്രാമധ്യേ സാങ്കേതിക തകരാര്‍: കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂരില്‍ തിരിച്ചിറക്കി

ഹോര്‍മുസ് കടലിടുക്കിലൂടെ ആദ്യ ഇന്ത്യന്‍ എല്‍എന്‍ജി കപ്പല്‍ ‘ദിശ’ സുരക്ഷിതമായി കടന്നുപോയി; യുഎസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ നിര്‍ണായക നീക്കം

Latest News

‘തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…’. അനുഗൃഹീത എഴുത്തുകാരനായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ നിത്യതയിലേക്ക് യാത്രയായി

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

നിയമസഭയിൽ പൊതുജനങ്ങൾക്കും ചോദ്യം ചോദിക്കാൻ അവസരമൊരുക്കും: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കെട്ടിടത്തിന്റെ കാലാവധി നീട്ടാൻ വിളിച്ചു; യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കെപിസിസി അംഗത്തിനെതിരെ കേസ്

ബ്രസീൽ പതാക അഴിപ്പിച്ചെന്ന വാർത്ത വ്യാജം; റിപ്പോർട്ടർ ടിവിക്കും അരുൺ കുമാറിനുമെതിരെ സൈബർ സെല്ലിൽ പരാതി

വീട്ടിനുള്ളിൽ ഉറക്കിക്കിടത്തിയ 26 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചനിലയിൽ

വിമാനത്തിലെ പ്രതിഷേധക്കാരെ ആക്രമിച്ച കേസ്; ഇ.പി.ജയരാജന് തിരിച്ചടി, തുടരന്വേഷണത്തിന് ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies