സീറ്റ് ബെൽറ്റില്ലാതെ കാറോടിച്ച് ഹീറോ കളിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്; വീഡിയോ വിവാദമായതോടെ നീക്കം ചെയ്യാൻ നീക്കം,മറ്റാരും പ്രചരിപ്പിക്കാതിരിക്കാൻ കോപ്പിറൈറ്റ് ഭീഷണി: വിമർശനവുമായി പ്രതിപക്ഷം
Sunday, September 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സീറ്റ് ബെൽറ്റില്ലാതെ കാറോടിച്ച് ഹീറോ കളിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്; വീഡിയോ വിവാദമായതോടെ നീക്കം ചെയ്യാൻ നീക്കം,മറ്റാരും പ്രചരിപ്പിക്കാതിരിക്കാൻ കോപ്പിറൈറ്റ് ഭീഷണി: വിമർശനവുമായി പ്രതിപക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2026, 04:07 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: സീറ്റ് ബെൽറ്റ് ധരിക്കാതെ കാറോടിക്കുന്ന തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ്‌യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കനത്ത വിവാദത്തിന് തിരികൊളുത്തുന്നു. കർണാടകയിൽ വെച്ച് ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. എന്നാൽ വീഡിയോ വിവാദമായതോടെ ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പരമാവധി നീക്കം ചെയ്യാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് പാർട്ടിയും അനുകൂലികളും.

കഴിഞ്ഞയാഴ്ച കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിജയ് ദർശനം നടത്തിയിരുന്നു. ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങുന്നതിനിടെ വിജയ് തന്നെയാണ് വാഹനം ഓടിച്ചത്. ഈ സമയം കാറിലുണ്ടായിരുന്ന ആരോ ഒരാൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. ‘ദളപതിയുടെ സ്റ്റൈലിഷ് ഡ്രൈവിംഗ്’ എന്ന പേരിൽ ആരാധകർ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

വാഹനമോടിക്കുമ്പോൾ വിജയ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല.കാറിനുള്ളിൽ വിജയ്‌യുടെ സീറ്റിന് സമീപം ഇരുന്ന പ്ലാസ്റ്റിക് ടംബ്ലറും പരിസ്ഥിതി സൗഹൃദ നിലപാടുകൾക്ക് വിരുദ്ധമാണെന്ന രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്.ഇതാണ് വിവാദത്തിന് കാരണമായത്.

വീഡിയോ പുറത്തുവന്ന് നിയമലംഘനം ചർച്ചയായതോടെ, പാർട്ടി അണികൾ ആരും തന്നെ ഈ വീഡിയോ ഇനി പങ്കുവെക്കരുതെന്ന് നേതൃത്വത്തിൽ നിന്ന് കർശന നിർദേശം നൽകിയതായാണ് വിവരം. ഇതിന് പിന്നാലെ വിജയ്‌യുടെ വീഡിയോ പങ്കുവെച്ച പലരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ഇത് നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്.

മാത്രമല്ല, ഈ വീഡിയോ പോസ്റ്റ് ചെയ്ത പ്രതിപക്ഷ കക്ഷികളുടെയും വിമർശകരുടെയും അക്കൗണ്ടുകൾ പൂട്ടിക്കാനും നീക്കങ്ങൾ നടക്കുന്നതായി ആരോപണമുണ്ട്. ഒരു സ്വകാര്യ പരസ്യ ഏജൻസി വഴി വീഡിയോയുടെ പകർപ്പവകാശം (Copyright) ഉന്നയിച്ചാണ് സോഷ്യൽ മീഡിയ കമ്പനികൾക്ക് പരാതി നൽകുന്നത്. ഇതിലൂടെ പ്രതിപക്ഷത്തിന്റെ പോസ്റ്റുകൾ വ്യാപകമായി നീക്കം ചെയ്യപ്പെടുകയാണ്.

അതേസമയം, ഈ നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പദവി ലക്ഷ്യം വെക്കുന്ന ഒരാൾ പരസ്യമായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചത് ചോദ്യം ചെയ്തപ്പോൾ അതിനെ ഭയക്കുന്നത് എന്തിനാണെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. “കാറിനുള്ളിൽ നിന്ന് ഈ വീഡിയോ പകർത്തിയതും പുറത്തുവിട്ടതും ആരാണ്? ഇതിൽ അത്രയധികം ഒളിച്ചുവെക്കാൻ മാത്രമെന്താണുള്ളത്?” എന്നും പ്രതിപക്ഷ നേതാക്കൾ ചോദിക്കുന്നു.

Tags: FEATURED2CM Joseph Vijay
Share
Tweet
SendShare

More News from this section

വിജയ്‌യെ കാണാൻ ഒഴുകിയെത്തിയ ജനക്കൂട്ടം,തിക്കിലും തിരക്കിലും 41 മരണം, കരൂരിനെ കണ്ണീരിലാഴ്‌ത്തിയ ദുരന്തത്തിന് ഇന്ന് ഒരു വർഷം; വിജയ്‌യുടെ പൊതുജീവിതത്തിലെ മായാത്ത മുറിവായി ദുരന്തസ്മരണ

ഇന്ത്യൻ എക്സ്പ്രസ് പടച്ചുവിട്ടത് പച്ചക്കള്ളം; ഗ്യാനേഷ് കുമാറിനെതിരെ പരാതിയെന്നത് വ്യാജം; ക്യാബിനറ്റ് സെക്രട്ടറിയെ സമീപിച്ചത് ഡെപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെതിരെ; രേഖകൾ ജനം ടിവിക്ക്

ഞാൻ ഇപ്പോൾ വൃദ്ധസദനത്തിലാണ്, ഇവിടെ നല്ല പരിചരണം ലഭിക്കുന്നുണ്ട്; ഇടറുന്ന വാക്കുകൾ, കണ്ണുനിറയുന്ന ഓർമ്മകൾ; വൈകാരിക വീഡിയോയുമായി വിനോദ് കാംബ്ലി

ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം നൃത്തം ചെയ്തു; പിന്നാലെ 23കാരി ജീവനൊടുക്കി

ബില്ലും വാങ്ങിയില്ല, പണവും നൽകിയില്ല; നേരെ ചെല്ലുന്നു എടുത്ത് കുടിക്കുന്നു; പിന്നെ അവിടെത്തന്നെ ഉറക്കവും!

യുഎൻ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് റഷ്യയുടെ ശക്തമായ പിന്തുണ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കരുതെന്ന് ലാവ്‌റോവ്

Latest News

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 38 വാർഡുകൾ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്, 126 സ്ഥാനാർഥികൾ ജനവിധി തേടും, വോട്ടെണ്ണൽ ചൊവ്വാഴ്ച

എംഎൽഎ ഫണ്ടുപ്രയോഗിച്ച് കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ നീക്കം, പ്രത്യേകാനുമതി നൽകി

തലസ്ഥാനത്തെ ടൂറിസത്തിന് ഇനി സോളാർ ബോട്ടിന്റെ കുതിപ്പ്; വേളി–കഠിനംകുളം സോളാർ ബോട്ട് സർവീസ് ഉദ്ഘാടനം 30ന്; നാല് മണിക്കൂർ കായൽ യാത്ര, സാധാരണ യാത്രക്കാർക്ക് 80 രൂപ, ടൂറിസ്റ്റ് പാക്കേജിന് 400 രൂപ

സ്നേഹം മാത്രമല്ല, സമ്പാദ്യവും വളരട്ടെ: നവദമ്പതികൾക്കായുള്ള സ്മാർട്ട് മണി മാനേജ്‌മെന്റ് ഗൈഡ്

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ; തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ

മല്ലേശ്വരത്തിന്റെ പൊന്നോമന; ദേശീയ കബഡി ടീമിലേക്ക് അട്ടപ്പാടിയിൽ നിന്നും വീണ്ടുമൊരു താരം

അമ്മയുടെ സ്നേഹവും നിസ്വാർത്ഥ സേവനവും ലോകത്തിന് മാതൃക: ഉപരാഷ്‌ട്രപതി

സ്വന്തമായി ഒരു തുണ്ട് മണ്ണ്…; വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം, രണ്ട് കുടുംബങ്ങൾക്ക് ഭൂമി നൽകി സേവാഭാരതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies