ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിലെ വിജയം: മുഖ്യമന്ത്രി വിജയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി
Tuesday, June 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിലെ വിജയം: മുഖ്യമന്ത്രി വിജയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2026, 10:01 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ട്രിച്ചി (തിരുച്ചിറപ്പള്ളി) ഈസ്റ്റ് മണ്ഡലത്തിൽ വിജയിക്കെതിരെ മത്സരിച്ച ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സ്ഥാനാർത്ഥി ഡോ. ഇനിഗോ എസ്. ഇരുദയരാജാണ് കോടതിയെ സമീപിച്ചത്. ഗുരുതരമായ നിയമപരമായ പിഴവുകളും അഴിമതിയും ചൂണ്ടിക്കാട്ടി വിജയിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഏപ്രിൽ 23-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 27,416 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയ് ഇവിടെ നിന്നും വിജയിച്ചത്.

വിജയ് തന്റെ പേരിൽ നിലവിലുള്ള കേസുകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടത്തിയ ചെലവുകളുടെ കൃത്യമായ വിശദാംശങ്ങൾ ബോധിപ്പിച്ചിട്ടില്ല, എന്നിവയാണ് പ്രധാന ആരോപണങ്ങൾ. പ്രചാരണ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിജയ് അഴിമതിയും പെരുമാറ്റച്ചട്ട ലംഘനവും നടത്തി എന്നും ആരോപണമുണ്ട്.

ട്രിച്ചി ഈസ്റ്റിന് പുറമെ പെരമ്പൂർ മണ്ഡലത്തിൽ നിന്നും വിജയ് മത്സരിച്ച് വിജയിച്ചിരുന്നു. തുടർന്ന് അദ്ദേഹം ട്രിച്ചി ഈസ്റ്റ് സീറ്റ് രാജിവെച്ചതിനെ തുടർന്ന് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, കേസിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ ഉപതിരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്യണമെന്നും, വിജയിന്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ഇരുദയരാജ് ഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് കോടതി ഉടൻ പരിഗണിച്ചേക്കും.

മെയ് 4-ന് ഫലം വന്നപ്പോൾ വിജയിന്റെ തമിഴഗ വെട്രി കഴകം (ടിവികെ) 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് (118 സീറ്റുകൾ) കുറവായിരുന്നു. തുടർന്ന് കോൺഗ്രസ്, വിസികെ, ഐയുഎംഎൽ, സിപിഐഎം, സിപിഐ എന്നീ പാർട്ടികളുടെ പിന്തുണയോടെ സഖ്യസർക്കാർ രൂപീകരിക്കുകയായിരുന്നു.

Tags: Madras High CoutCM Joseph Vijay
ShareTweetSendShare

More News from this section

മുഖ്യമന്ത്രിയുടെ ഈ സിനിമാക്കളിക്കുവേണ്ടി നമ്മുടെ കുട്ടികളുടെ ഭാവിയെന്തിന് ബലികഴിക്കണം;സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ വിജയ് രാജിവെക്കണം: നൈനാർ നാഗേന്ദ്രൻ

കർഷക പ്രതിഷേധത്തിന് പിന്നാലെ തിരുത്തൽ ; 75,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളി മുഖ്യമന്ത്രി വിജയ്

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും പോക്‌സോ കേസുകളും വർദ്ധിക്കുന്നു; സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ ജനരോഷം

സീറ്റ് ബെൽറ്റില്ലാതെ കാറോടിച്ച് ഹീറോ കളിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്; വീഡിയോ വിവാദമായതോടെ നീക്കം ചെയ്യാൻ നീക്കം,മറ്റാരും പ്രചരിപ്പിക്കാതിരിക്കാൻ കോപ്പിറൈറ്റ് ഭീഷണി: വിമർശനവുമായി പ്രതിപക്ഷം

യാത്രാമധ്യേ സാങ്കേതിക തകരാര്‍: കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂരില്‍ തിരിച്ചിറക്കി

ഹോര്‍മുസ് കടലിടുക്കിലൂടെ ആദ്യ ഇന്ത്യന്‍ എല്‍എന്‍ജി കപ്പല്‍ ‘ദിശ’ സുരക്ഷിതമായി കടന്നുപോയി; യുഎസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ നിര്‍ണായക നീക്കം

Latest News

ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിലെ വിജയം: മുഖ്യമന്ത്രി വിജയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി

‘തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…’. അനുഗൃഹീത എഴുത്തുകാരനായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ നിത്യതയിലേക്ക് യാത്രയായി

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

നിയമസഭയിൽ പൊതുജനങ്ങൾക്കും ചോദ്യം ചോദിക്കാൻ അവസരമൊരുക്കും: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കെട്ടിടത്തിന്റെ കാലാവധി നീട്ടാൻ വിളിച്ചു; യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കെപിസിസി അംഗത്തിനെതിരെ കേസ്

ബ്രസീൽ പതാക അഴിപ്പിച്ചെന്ന വാർത്ത വ്യാജം; റിപ്പോർട്ടർ ടിവിക്കും അരുൺ കുമാറിനുമെതിരെ സൈബർ സെല്ലിൽ പരാതി

വീട്ടിനുള്ളിൽ ഉറക്കിക്കിടത്തിയ 26 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചനിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies