ചൈന തഴഞ്ഞ ബോയിംഗ് വിമാനങ്ങള്‍ സ്വന്തമാക്കാന്‍ എയര്‍ ഇന്ത്യ; 10 വിമാനങ്ങള്‍ക്കായി പ്രാരംഭ ചര്‍ച്ച ആരംഭിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ചൈന തഴഞ്ഞ ബോയിംഗ് വിമാനങ്ങള്‍ സ്വന്തമാക്കാന്‍ എയര്‍ ഇന്ത്യ; 10 വിമാനങ്ങള്‍ക്കായി പ്രാരംഭ ചര്‍ച്ച ആരംഭിച്ചു

എയര്‍ ഇന്ത്യ എക്സ്പ്രസിനായാണ് ഈ നാരോ ബോഡി വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യ പദ്ധതിയിടുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 05:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: 10 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ വാങ്ങുന്നതിനായി യുഎസ് വിമാന നിര്‍മ്മാതാക്കളായ ബോയിംഗുമായി എയര്‍ ഇന്ത്യ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു. ചൈനീസ് വിമാനക്കമ്പനികള്‍ക്ക് വേണ്ടി നിര്‍മിച്ചവയാണ് ഈ വിമാനങ്ങള്‍. എന്നാല്‍ ചൈനയും യുഎസും തമ്മിലുള്ള താരിഫ് യുദ്ധം കടുത്തതോടെ ഷി ജിന്‍ പിംഗ് ഭരണകൂടം യുഎസ് വിമാനക്കമ്പനികളില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങേണ്ടെന്ന് ചൈനീസ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ചൈനീസ് വിമാനക്കമ്പനികള്‍ പിന്‍മാറിതോടെ ആവശ്യക്കാരില്ലാതായി മാറിയ വിമാനങ്ങളിലാണ് (വൈറ്റ് ടെയില്‍) എയര്‍ ഇന്ത്യ കണ്ണുവെച്ചിരിക്കുന്നത്.

കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസിനായാണ് ഈ നാരോ ബോഡി വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യ പദ്ധതിയിടുന്നത്. ചര്‍ച്ചകള്‍ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. എന്നാല്‍ ഒരു കരാറിലെത്തിയാല്‍, വര്‍ഷാവസാനത്തോടെ ജെറ്റുകള്‍ എയര്‍ ഇന്ത്യയുടേതാവും.

ഉയര്‍ന്ന താരിഫ് കാരണം നിരവധി ചൈനീസ് കമ്പനികള്‍ ഓര്‍ഡര്‍ ചെയ്ത വിമാനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് ബോയിംഗ് സിഇഒ കെല്ലി ഓര്‍ട്ട്ബര്‍ഗ് സ്ഥിരീകരിച്ചു. യുഎസും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം, 100 ശതമാനത്തിലധികം താരിഫ് പരസ്പരം ചുമത്തുന്നതിലേക്കാണ് നയിച്ചിരിക്കുന്നത്. ഡെലിവറി ചെയ്യാത്ത വിമാനങ്ങള്‍ ആവശ്യമുള്ള മറ്റ് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കമ്പനി ഇപ്പോള്‍ നോക്കുകയാണെന്ന് ഓര്‍ട്ട്ബര്‍ഗ് പറഞ്ഞു. ഇവിടെയാണ് എയര്‍ ഇന്ത്യ ചിത്രത്തിലേക്ക് വരുന്നത്.

കരാര്‍ നടപ്പായാല്‍ എയര്‍ ഇന്ത്യയ്‌ക്ക് ഏറെ ഗുണങ്ങളുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഇതിനകം 100-ലധികം വിമാനങ്ങളുണ്ട്. വൈറ്റ് ടെയില്‍ വിമാനങ്ങള്‍ സ്വന്തമാക്കുന്നതില്‍ മുന്‍പരിചയവുമുണ്ട്. പലപ്പോഴും കുറഞ്ഞ വിലയ്‌ക്ക് വൈറ്റ് ടെയ്ല്‍ വിമാനങ്ങള്‍ ലഭിക്കും.

ചൈനീസ് എയര്‍ലൈനുകള്‍ക്കായി ഉദ്ദേശിച്ച വിമാനങ്ങള്‍ക്ക് വ്യത്യസ്ത ഇരിപ്പിട രൂപകല്‍പ്പനകളോ ക്യാബിന്‍ ഫിറ്റിംഗുകളോ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. എയര്‍ ഇന്ത്യയുടെ നിലവിലെ ഡിസൈന്‍ ആവശ്യകതകളുമായി പൊരുത്തപ്പെടുന്നതിന് മാറ്റങ്ങള്‍ ആവശ്യമായി വന്നേക്കാമെന്നതിനാല്‍, ഈ വ്യത്യാസങ്ങള്‍ ഇടപാടിന്റെ അന്തിമ ചെലവിനെ ബാധിച്ചേക്കാം.

ഓര്‍ഡര്‍ ചെയ്ത് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട എന്നതാണ് എയര്‍ ഇന്ത്യക്ക് ലഭിക്കുന്ന പ്രധാന നേട്ടം. ഈ വിമാനങ്ങള്‍ ലഭിക്കുന്നതോടെ എയര്‍ ഇന്ത്യയുടെ വിമാനങ്ങളുടെ എണ്ണം വര്‍ധിക്കുകയും കൂടുതല്‍ സേവനങ്ങള്‍ നല്‍കാന്‍ കമ്പനിക്ക് സഹായകരമാവുകയും ചെയ്യും. നിലവില്‍, ബോയിംഗില്‍ നിന്നും എയര്‍ബസില്‍ നിന്നുമുള്ള വിമാന വിതരണത്തിലെ കാലതാമസം കാരണം എയര്‍ലൈന്‍ ഗ്രൂപ്പിന്റെ പദ്ധതികള്‍ മന്ദഗതിയിലാണ്.

ഇന്ത്യന്‍ വ്യോമയാന വിപണിയില്‍ മത്സരം വര്‍ധിക്കുന്നതിനാല്‍ എയര്‍ ഇന്ത്യയുടെ ആഭ്യന്തര, അന്തര്‍ദേശീയ ശൃംഖല മെച്ചപ്പെടുത്തുന്നതിന് പുതിയ വിമാനങ്ങള്‍ പ്രധാനമാണെന്ന് എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ കഴിഞ്ഞമാസം പറഞ്ഞിരുന്നു.

Tags: air indiaBoeingAir India Express Flights
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies