ജെഎന്‍യുവില്‍ ചരിത്ര വിജയവുമായി എ ബി വി പി ; 42 കൗൺസിലർ സീറ്റുകളിൽ 23 എണ്ണം ഒറ്റക്ക് പിടിച്ചു; തോറ്റമ്പി എസ് എഫ് ഐ സഖ്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജെഎന്‍യുവില്‍ ചരിത്ര വിജയവുമായി എ ബി വി പി ; 42 കൗൺസിലർ സീറ്റുകളിൽ 23 എണ്ണം ഒറ്റക്ക് പിടിച്ചു; തോറ്റമ്പി എസ് എഫ് ഐ സഖ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 09:23 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചരിത്രനേട്ടവുമായി എബിവിപി. ഇടതു വിദ്യാര്‍ത്ഥി സംഘടനകളുടെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന ജെഎന്‍യുവില്‍ എബിവിപി നടത്തിയത് വന്‍മുന്നേറ്റം. 42 കൗണ്‍സിലര്‍ സീറ്റുകളില്‍ 23 എണ്ണവും എബിവിപി നേടി. ജെഎന്‍യുവിന്റെ ചരിത്രത്തില്‍ത്തന്നെ ഒരു വിദ്യാര്‍ത്ഥി സംഘടന നേടുന്ന വലിയ വിജയമാണിത്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ സ്കൂൾ ഓഫ് സോഷ്യൽ സയൻസിലും സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലും എബിവിപി രണ്ട് സീറ്റുകൾ നേടി.

25 വര്‍ഷത്തിനുശേഷമാണ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അഞ്ചില്‍ രണ്ട് കൗണ്‍സിലര്‍ സീറ്റുകള്‍ എബിവിപി നേടിയത്. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലും അഞ്ചില്‍ രണ്ട് സീറ്റുകളില്‍ വിജയിച്ചു. ഇതുരണ്ടും എബിവിപിയുടെ ചരിത്രത്തിലെ വലിയ നേട്ടമാണ്. സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ നാലില്‍ നാലും സ്‌കൂള്‍ ഓഫ് സംസ്‌കൃതം ആന്‍ഡ് ഇന്‍ഡിക് സ്റ്റഡീസിലെ മൂന്നില്‍ മൂന്നും സംയുക്ത കേന്ദ്രത്തിലെ രണ്ടില്‍ രണ്ടും എബിവിപി പിടിച്ചു.

അടല്‍ ബിഹാരി വാജ്പേയി സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ്, സ്‌കൂള്‍ ഓഫ് നാനോ സയന്‍സ്, സ്പെഷ്യല്‍ സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ മെഡിസിന്‍ എന്നിവിടങ്ങളില്‍ ഓരോ സീറ്റ് വീതം എബിവിപി നേടി. സ്‌കൂള്‍ ഓഫ് ബയോ ടെക്നോളജി, സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടേഷണല്‍ ആന്‍ഡ് ഇന്റഗ്രേറ്റീവ് സയന്‍സസ്, സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നിവിടങ്ങളിലെ രണ്ടില്‍ ഒന്നു വീതം സീറ്റുകളില്‍ വിജയിച്ചു. സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റം സയന്‍സിലെയും സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസിലെയും മൂന്നില്‍ രണ്ടുവീതം സീറ്റുകളും നേടി.

സ്‌കൂള്‍ ഓഫ് ബയോടെക്നോളജിയിലെ ഏക സീറ്റിലേക്ക് സുരേന്ദ്രബിഷ്ണോയും സ്‌കൂള്‍ ഓഫ് സംസ്‌കൃതം ആന്‍ഡ് ഇന്‍ഡിക് സ്റ്റഡീസിലെ മൂന്ന് സീറ്റുകളിലേക്ക് പ്രവീണ്‍ പിയൂഷ്, രാജ ബാബു, പ്രാചി ജയ്സ്വാള്‍ എന്നിവരും സ്പെഷല്‍ സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ മെഡിസിനിലെ സീറ്റിലേക്ക് ഗോവര്‍ദ്ധന്‍ സിങും എതിരില്ലാതെയാണ് ജയിച്ചത്.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ എബിവിപി യിലൂടെ തെരഞ്ഞെടുത്ത നല്ല മാറ്റത്തിന്റെ തുടക്കമാണ് ഈ വിജയങ്ങളെന്ന് എബിവിപി യൂണിറ്റ് പ്രസിഡന്റ് രാജേശ്വര്‍ കാന്ത് ദുബെ പറഞ്ഞു. ദേശീയത, അക്കാദമിക മികവ്, വിദ്യാര്‍ത്ഥി ക്ഷേമം എന്നിവയോടുള്ള പ്രതിബദ്ധതയുടെ ഫലമാണിത്. കാമ്പസിനെ രാഷ്‌ട്രനിര്‍മ്മാണത്തിന്റെയും വിദ്യാര്‍ത്ഥി ക്ഷേമത്തിന്റെയുംകേന്ദ്രമാക്കി മാറ്റുന്നതിന് പൂര്‍ണ്ണ സമര്‍പ്പണത്തോടെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Tags: JNUabvp
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies