പഠിപ്പിക്കുന്നത് ഉർദുവും പേർഷ്യനും മാത്രം; ഇംഗ്ലീഷിൽ പേരെഴുതാൻ പോലുമറിയാതെ മദ്രസയിലെ വിദ്യാർത്ഥികൾ, മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഠിപ്പിക്കുന്നത് ഉർദുവും പേർഷ്യനും മാത്രം; ഇംഗ്ലീഷിൽ പേരെഴുതാൻ പോലുമറിയാതെ മദ്രസയിലെ വിദ്യാർത്ഥികൾ, മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 02:28 pm IST
FacebookTwitterWhatsAppTelegram

കാൺപൂർ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ ഒരു മദ്രസയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. വിദ്യാഭ്യാസവകുപ്പ് നടത്തിയ പരിശോധനയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളിൽ ഒരാൾക്കുപോലും തങ്ങളുടെ പേര് ഇംഗ്ലീഷിൽ എഴുതാൻ അറിയില്ലെന്ന് അധികൃതർ കണ്ടെത്തി. വിദ്യാർത്ഥികളുടെ പരിതാപകരമായ അവസ്ഥ ബോധ്യമായതിനെത്തുടർന്ന് അധികാരികൾ മദ്രസയ്‌ക്ക് മുന്നറിയിപ്പും നോട്ടീസും നൽകുകയും അറബി, പേർഷ്യൻ എന്നിവയ്‌ക്ക് പുറമെ മറ്റ് വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ബാദി തകിയ പ്രദേശത്തെ അംഗീകൃത മദ്രസയായ ജാമിയ ഗാസിയ സയ്യാദുൽ ഉലൂമിൽ കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിത പരിശോധന നടത്തിയതായി ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ സഞ്ജയ് മിശ്ര മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. അദ്ധ്യാപകരിൽ ഒരാൾ ഹാജരായിട്ടില്ലെന്ന് കണ്ടെത്തിയെങ്കിലും ഹാജർ രജിസ്റ്ററിൽ അത് രേഖപ്പെടുത്തിയിട്ടില്ലെന്ന് സഞ്ജയ് മിശ്ര പറഞ്ഞു. മുൻഷി, മൗലവി, അലിം ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ഹാജർ രജിസ്റ്റർ ചെയ്തതിനേക്കാൾ വളരെ കുറവാണെന്നും കണ്ടെത്തി.

“പരിശോധനയ്‌ക്കിടെ, പത്താം ക്ലാസ് വിദ്യാർത്ഥികളോട് അവരുടെ പേരും മദ്രസയുടെ പേരും ഇംഗ്ലീഷിൽ എഴുതാൻ ആവശ്യപ്പെട്ടു. പക്ഷേ ആർക്കും അത് ചെയ്യാൻ കഴിഞ്ഞില്ല,” അദ്ദേഹം പറഞ്ഞു. മദ്രസ അധികൃതർ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിച്ച് അവരുടെ ഭാവികൊണ്ടാണ് കളിക്കുന്നതെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മദ്രസയ്‌ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മദ്രസ മാനേജ്‌മെന്റിനും ഹാജരാകാത്ത അധ്യാപകനും നോട്ടീസ് അയച്ചു. ബഹ്‌റൈച്ച് ജില്ലയിൽ 301 അംഗീകൃത മദ്രസകളാണുള്ളത്. കൂടാതെ, അടുത്തിടെ നടത്തിയ ഒരു സർവേയിൽ ജില്ലയിൽ 495 അംഗീകൃതമല്ലാത്ത മദ്രസകൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു

Tags: educationINSPECTIONMADRASSAenglisharabicClass 10 studentsPersian
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies