48 കിലോയുണ്ടായിരുന്ന തുഷാര മരിക്കുമ്പോൾ 21 കിലോ മാത്രം; ആമാശയം ശൂന്യം; പട്ടിണിക്കിട്ട് കൊന്നത് പ്രിയതമനും ഭർതൃമാതാവും ചേർന്ന്; ഇരുവർക്കും ജീവപര്യന്തം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

48 കിലോയുണ്ടായിരുന്ന തുഷാര മരിക്കുമ്പോൾ 21 കിലോ മാത്രം; ആമാശയം ശൂന്യം; പട്ടിണിക്കിട്ട് കൊന്നത് പ്രിയതമനും ഭർതൃമാതാവും ചേർന്ന്; ഇരുവർക്കും ജീവപര്യന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 03:47 pm IST
FacebookTwitterWhatsAppTelegram

കൊല്ലം പൂയപ്പള്ളിയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ശിക്ഷാവിധി. പ്രതികൾ രണ്ടുപേരും ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഭർത്താവ് ചന്ദുലാൽ, ഭർതൃമാതാവ് ​ഗീതാലാലി എന്നിവർ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

2019 മാർച്ച്‌ 21-നാണ് 28-കാരി തുഷാര പട്ടിണികിടന്ന് മരിക്കുന്നത്. ഭർതൃവീട്ടിൽ വച്ചായിരുന്നു സംഭവം. ആശുപത്രിയിലേക്ക് തുഷാരയുടെ വീട്ടുകാർ എത്തുമ്പോൾ യുവതിയെ കണ്ട് അവർ അമ്പരന്നുപോയിരുന്നു. ശോഷിച്ച്, എല്ലൊട്ടി, വാരിയെല്ലുകൾ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു തുഷാരയുടെ മൃതദേഹം. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഭർതൃവീട്ടുകാരുടെ കൊടുംക്രൂരത പുറത്തുവന്നത്.

മരണസമയത്ത് തുഷാരയുടെ ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം പോലും ഉണ്ടായിരുന്നില്ല. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ തുഷാരയെ പട്ടിണിക്കിട്ട് കൊന്നതാണെന്ന് പിന്നീട് തെളിഞ്ഞു. പറഞ്ഞുറപ്പിച്ച സ്ത്രീധനം മുഴുവൻ നൽകാൻ വൈകിയെന്ന് പറഞ്ഞായിരുന്നു തുഷാരയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. വീട്ടുകാരെ കാണുന്നതിൽ നിന്ന് വിലക്കിയും യുവതി ജന്മം നൽകിയ രണ്ട് പെൺകുഞ്ഞുങ്ങളെ ലാളിക്കാൻ പോലും സമ്മതിക്കാതെയും ഭർതൃവീട്ടുകാർ തുഷാരെ പീഡിപ്പിച്ചു.

മൂത്ത കുഞ്ഞിനെ നഴ്സറിയിൽ ചേർക്കുന്ന സമയത്ത് അമ്മയെ ഒപ്പം കാണാതിരുന്നപ്പോൾ അദ്ധ്യാപകർ തിരക്കിയിരുന്നു. എന്നാൽ അമ്മ കിടപ്പുരോ​ഗിയാണെന്നായിരുന്നു മറുപടി. സ്കൂളിൽ ചേർക്കുമ്പോൾ കുട്ടിയുടെ വിവരങ്ങൾ എഴുതുന്ന രേഖയിൽ അമ്മയുടെ പേരിന്റെ സ്ഥാനത്ത് തുഷാര എന്ന് എഴുതുന്നതിന് പകരം ​ഗീതലാലി എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മക്കളിൽ നിന്ന് എല്ലാവിധത്തിലും തുഷാരയെ അകറ്റാൻ ഭർതൃവീട്ടുകാർ ശ്രമിച്ചിരുന്നു. രണ്ടാമത്തെ പ്രസവ സമയത്ത് തുഷാരയ്‌ക്ക് 48 കിലോ ഭാരവും കുഞ്ഞിന് മൂന്ന് കിലോയോളം തൂക്കവും ഉണ്ടായിരുന്നു. എന്നാൽ മരണ സമയത്ത് 21 കിലോ ഭാരം മാത്രമായിരുന്നു യുവതിക്കുണ്ടായിരുന്നത്.

എല്ലാ കണ്ടെത്തലുകൾക്കും തെളിവുകൾ സമർപ്പിച്ചുകൊണ്ടായിരുന്നു കേസിൽ പ്രോസിക്യൂഷൻ വാദം നടത്തിയത്. ഒടുവിൽ കുറ്റക്കാരായ രണ്ടുപേർക്കും ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു കോടതി.

Tags: DOWRY DEATHThushara Murder Case
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies