ഗുരുവായൂരപ്പന്റെ ഗജനിരയിലെ ഏറ്റവും വലിയ നാടൻ ആന; തൃശൂർ പൂരത്തിന് ചൂരക്കോട്ടുകാവിന്റെ തിടമ്പ് എടുക്കാൻ ബാലകൃഷ്ണൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂരപ്പന്റെ ഗജനിരയിലെ ഏറ്റവും വലിയ നാടൻ ആന; തൃശൂർ പൂരത്തിന് ചൂരക്കോട്ടുകാവിന്റെ തിടമ്പ് എടുക്കാൻ ബാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 03:53 pm IST
Facebook
Twitter
WhatsAppTelegram

അഴകിലും, ലക്ഷണ മികവിലും മുന്നിൽ നിൽക്കുന്നവരാണ് കേരളത്തിലെ കാടുകളിൽ നിന്ന് പിടികൂടുന്ന ആനകൾ അഥവാ നാടൻ ആനകൾ. അതിൽ തന്നെ നാട്ടിൽ പ്രസവിച്ച ആന എന്ന പ്രത്യേകതയും ബാലകൃഷ്ണനുണ്ട്. 1975 ഒക്ടോബർ 30ന് കോഴിക്കോട് കുറ്റ്യാടിയിലെ വീട്ടിൽ ജനിച്ച ആനയെ ഒന്നാം വയസ്സിലാണ് ഗുരുവായൂരപ്പന്റെ മുന്നിൽ നടയിരുത്തുന്നത്. കോഴിക്കോട് അളഗാപ്പൂരി ഹോട്ടൽ ഉടമ രാധാകൃഷ്ണനാണ് അന്ന് ആനയെ നടയിരുത്തിയത്. ഗുരുവായൂരപ്പന്റെ ഗോശാലയിലെ പശുക്കൾക്ക് ഒപ്പം ആയിരുന്നു ആദ്യകാലങ്ങളിൽ ബാലകൃഷ്ണനെ കെട്ടിയിരുന്നതുപോലും. അവിടത്തെ പശുക്കളുടെ പാലുകുടിച്ചാണ് ഗുരുവായൂരപ്പന്റെ മാനസപുത്രനായി ബാലകൃഷ്ണൻ വളർന്നതും.

ഇന്ന് പത്തടി ഉയരവും, വാൽച്ചെവിയും, നിലത്തു ഇഴയുന്ന തുമ്പിയും, ഇരിക്കസ്ഥാനത്തിനു മുകളിൽ ഉയർന്നു നിൽക്കുന്ന തലക്കുനിയുമായി സർവ ലക്ഷണങ്ങളും തികഞ്ഞ ഗുരുവായൂരപ്പന്റെ ഗജനിരയിലെ ഏറ്റവും ഉയരം കൂടിയ നാടൻ ആനയാണ് ബാലകൃഷ്ണൻ. ഒരുപാടുകാലം കെട്ടുതറിയിൽ മാത്രമായി ഒതുങ്ങിയ ബാലകൃഷ്ണന്റെ ജീവിതത്തിലേക്ക് ഒരു മാറ്റം കൊണ്ടുവരുന്നത് 8 വർഷങ്ങൾക്ക് മുൻപ് ആനക്കാരനായി ചുമതലയേറ്റ ചേർത്തല സ്വദേശി സുമലാലാണ്. 9 വർഷത്തോളം ആനക്കോട്ടയ്‌ക്ക് പുറത്തേക്ക് കൊണ്ടുപോകാത്ത ആനയെ സുമലാൽ ഏത് എഴുന്നള്ളിപ്പിനും തിടമ്പ് എടുത്ത് എഴുന്നളിക്കാവുന്ന മിടുക്കനായ എഴുന്നള്ളിപ്പ് ആനയാക്കി മാറ്റി. ഇപ്പോൾ എല്ലാ എഴുന്നള്ളിപ്പുകൾക്കും നായകസ്ഥാനമാണ് ബാലകൃഷ്ണന്.

ശ്രീകൃഷ്ണ ജയന്തി ദിവസം ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം ശിരസ്സിലേറ്റിയതുപോലെ നിരവധി അംഗീകാരങ്ങളാണ് ഇന്ന് ബാലകൃഷ്ണനെ തേടി വരുന്നത്. ഇത്തിത്താനം ഗജമേളയിലും ഇത്തവണ ബാലകൃഷ്ണനെ പ്രത്യേക സ്ഥാനം നൽകി ആദരിച്ചിരുന്നു. തലയെടുപ്പിലും എഴുന്നള്ളിപ്പ് ചിട്ടയിലും മികവ് തെളിയിച്ച ബാലകൃഷ്ണനെ തങ്ങളുടെ പൂരങ്ങൾക്ക് എഴുന്നള്ളിക്കാൻ കേരളത്തിലെ പല പൂരകമ്മിറ്റിക്കാരും മത്സരിക്കുകയാണ്. ബാലകൃഷ്ണന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഒരു അംഗീകാരമാണ് 228-മത്തെ തൃശൂർ പൂരത്തിന് ലഭിക്കാൻ പോകുന്നത്.

ചൂരക്കോട്ടുകാവിൽ ഭഗവതിയുടെ പൂരത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. ഏറ്റവും കൂടുതൽ ആനകളെ അണിനിരത്തുന്ന ഘടകപൂരമാണ് ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരം. അതുപോലെ പാറമേക്കാവിൽ ചൂരക്കോട്ടുകാവ് ഭഗവതി തിരിച്ചെത്തിയതിനു ശേഷമേ പാറമേക്കാവിലമ്മയെ പുറത്തേക്ക് എഴുന്നള്ളിക്കൂവെന്ന പ്രത്യേകതയും ഉണ്ട്. അങ്ങനെ തൃശൂർ പൂരത്തിന് ഏറെ പ്രാധാന്യമുള്ള ചൂരക്കോട്ടുകാവിലമ്മയുടെ തിടമ്പ് എടുക്കാൻ ഇത്തവണ ഭാഗ്യം ലഭിച്ചത് ബാലകൃഷ്ണനാണ്.

പാറമേക്കാവിന്റെ സഹായത്തോടെയാണ് ചൂരക്കോട്ടുകാവ് കമ്മിറ്റി ബാലകൃഷ്ണനെ കൊണ്ടുവരുന്നത്. ഒരുകാലത്ത് കൊമ്പില്ലാകൊമ്പൻ എന്ന പേരിൽ പലരും മാറ്റിനിർത്തപ്പെട്ട ആനയായിരുന്നു ബാലകൃഷ്ണൻ. എന്നാൽ ആനയുടെ യോഗ്യത തിരിച്ചറിഞ്ഞ ചൂരക്കോട്ടുക്കാവ് കമ്മിറ്റിയാണ് നിർണായകമായ ഈ തീരുമാനത്തിന് ധൈര്യം കാണിച്ചത്. തിരുവമ്പാടി. പാറമേക്കാവ് ദേവസ്വംങ്ങളുടെ പൂർണ പിന്തുണയോടെയാണ് ഈ തീരുമാനം.

Read more at: കൊമ്പില്ലാക്കൊമ്പന് ഒരു വിഷുക്കൈനീട്ടം.. 

Tags: ELEPHANTthrissur pooram
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies