പാക് വ്യോമമേഖല ഒഴിവാക്കി യൂറോപ്യന്‍ വിമാനക്കമ്പനികളും; ഓവര്‍ഫ്‌ളൈറ്റ് ഫീ ഇനത്തില്‍ പാകിസ്ഥാനുണ്ടാവുക ഭീമമായ നഷ്ടം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

പാക് വ്യോമമേഖല ഒഴിവാക്കി യൂറോപ്യന്‍ വിമാനക്കമ്പനികളും; ഓവര്‍ഫ്‌ളൈറ്റ് ഫീ ഇനത്തില്‍ പാകിസ്ഥാനുണ്ടാവുക ഭീമമായ നഷ്ടം

സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കുകയാണ് പ്രധാന വിമാനക്കമ്പനികളെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2025, 07:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വ്യോമമേഖലാ വിലക്ക് സ്വമേധയാ ഏറ്റെടുത്ത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികളും. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കുകയാണ് പ്രധാന വിമാനക്കമ്പനികളെല്ലാം.

റൂട്ട് മാറ്റി യൂറോപ്യന്‍ വിമാനങ്ങള്‍

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വേയ്‌സ്, സ്വിസ് എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ്, ഇറ്റാലിയന്‍ വിമാനക്കമ്പനിയായ ഐടിഎ, പോളണ്ടില്‍ നിന്നുള്ള വിമാനക്കമ്പനിയായ എല്‍ഒടി എന്നിവയടക്കം യൂറോപ്പില്‍ നിന്നുള്ള പ്രധാന വിമാനക്കമ്പനികളെല്ലാം സ്വമേധയാ പാകിസ്ഥാന് മുകളിലൂടെയുള്ള പറക്കല്‍ ഒഴിവാക്കി. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഇന്ത്യക്കും ഇടയിലുള്ള പറക്കല്‍ ദൂരം കൂടുകയും വിമാനങ്ങള്‍ സര്‍വീസ് പൂര്‍ത്തിയാക്കാന്‍ ഒരു മണിക്കൂറോളം അധികം എടുക്കുകയും ചെയ്യുന്നുണ്ട്. മിക്ക വിമാനങ്ങളും ഇറാഖിന് മുകളിലെത്തി ഇറാനില്‍ പ്രവേശിക്കാതെ പാകിസ്ഥാനും ഒഴിവാക്കി സൗദി അറേബ്യയുടെ ഭാഗത്തുകൂടി ഗുജറാത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്.

പാകിസ്ഥാന് ഭീമമായ നഷ്ടം

ഓവര്‍ഫ്‌ളൈറ്റ് ഫീ ഇനത്തില്‍ ലഭിക്കേണ്ട ദശലക്ഷക്കണക്കിന് ഡോളര്‍ തുകയാണ് പാകിസ്ഥാന് ഇതിലൂടെ നഷ്ടപ്പെടുന്നത്. പാക് വ്യോമമേഖല ഉപയോഗിക്കുന്ന വിമാനങ്ങള്‍ പാകിസ്ഥാന് നല്‍കേണ്ടുന്ന ഫീയാണ് ഓവര്‍ഫ്‌ളൈറ്റ് ഫീ. 2019 ഫെബ്രുവരിയില്‍ ബാലാകോട്ട് ഭീകര ക്യാംപില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ വ്യോമമേഖലയിലേക്കുള്ള വിമാനങ്ങളുടെ പ്രവേശനം പാകിസ്ഥാന്‍ നിരോധിച്ചിരുന്നു. അഞ്ച് മാസം കൊണ്് 1000 കോടി രൂപയോളമാണ് പാകിസ്ഥാന് സംഭവിച്ച നഷ്ടം.

വിമാനക്കമ്പനികള്‍ക്കും ഈ സാഹചര്യം വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇതുവരെ യാത്രക്കാരില്‍ നിന്ന് ഇതിന്റെ നഷ്ടപരിഹാരം കമ്പനികള്‍ ഈടാക്കാന്‍ തുടങ്ങിയിട്ടില്ല. എന്നാല്‍ വൈകാതെ ടിക്കറ്റ് നിരക്കുകള്‍ കമ്പനികള്‍ ഉയര്‍ത്തിയേക്കും. എയര്‍ ഇന്ത്യക്ക് ഒരു വര്‍ഷം ഏകദേശം 5000 കോടി രൂപ നഷ്ടം റൂട്ട് മാറി പറക്കുന്നതിലൂടെ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പ്രതിമാസം ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഏകദേശം 650 കകോടി രൂപയോളം നഷ്ടമുണ്ടാവാമെന്ന് സെന്റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്‍ (സിഎപിഎ) കണക്കുകൂട്ടുന്നു.

Tags: air indiaairlinesIndiaLufthansa flightPakistan
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies