പാകിസ്ഥാനുള്ള ഇന്ത്യയുടെ തിരിച്ചടിയില്‍ തിളങ്ങി ഡ്രോണ്‍ ഓഹരികള്‍; 17% വരെ കുതിപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

പാകിസ്ഥാനുള്ള ഇന്ത്യയുടെ തിരിച്ചടിയില്‍ തിളങ്ങി ഡ്രോണ്‍ ഓഹരികള്‍; 17% വരെ കുതിപ്പ്

ഐഡിയഫോര്‍ജ്, ഡ്രോണ്‍ആചാര്യ ഏരിയല്‍ ഇന്നൊവേഷന്‍സ്, സെന്‍ ടെക്‌നോളജീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ വെള്ളിയാഴ്ച കുത്തനെ ഉയര്‍ന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2025, 12:52 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഓഹരി വിപണിയില്‍ കുതിച്ചുയര്‍ന്ന് ഡ്രോണുകളുടെയും പ്രതിരോധ സാങ്കേതിക സ്ഥാപനങ്ങളുടെയും ഓഹരികള്‍. പാകിസ്ഥാനെ ചെറുക്കാനും തിരിച്ചടി നല്‍കാനും ആളില്ലാ യുദ്ധവിമാനങ്ങളെയാണ് ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത്. ഈ മേഖലയിലെ ഓഹരികള്‍ക്ക് പ്രിയമേറിയതിന് ഇതാണ് കാരണം.

ഇന്ത്യയെ നേരിട്ടുള്ള സൈനിക പോരാട്ടത്തിലേക്ക് തള്ളിവിട്ട സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, സൈനിക സംഭരണം വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ ഐഡിയഫോര്‍ജ്, ഡ്രോണ്‍ആചാര്യ ഏരിയല്‍ ഇന്നൊവേഷന്‍സ്, സെന്‍ ടെക്‌നോളജീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ വെള്ളിയാഴ്ച കുത്തനെ ഉയര്‍ന്നു.

17% വരെ കുതിപ്പ്

ലാഹോറിലും മുള്‍ട്ടാനിലും വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിര്‍വീര്യമാക്കാന്‍ ഇന്ത്യന്‍ സൈന്യം ഡ്രോണുകള്‍ വിന്യസിച്ചതിനെത്തുടര്‍ന്ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (ബിഎസ്ഇ) ഐഡിയഫോര്‍ജ് ടെക്‌നോളജിയുടെ ഓഹരികള്‍ ഏകദേശം 17% ഉയര്‍ന്ന് 450 രൂപയിലെത്തി. അതേസമയം, ഇന്‍ട്രാഡേ വ്യാപാരത്തില്‍ ഡ്രോണ്‍ആചാര്യയും സെന്‍ ടെക്‌നോളജീസും പാരസ് ഡിഫന്‍സും ഏകദേശം 5% മുന്നേറി.

പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി, പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ സൂക്ഷ്മമായ വ്യോമാക്രമണം നടത്തിയിരുന്നു. ജമ്മു കശ്മീരിലുടനീളമുള്ള സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നിരവധി ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി തിരിച്ചടിച്ചെങ്കിലും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇവയെ ഫലപ്രദമായി ചെറുത്തു. പാകിസ്ഥാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നശിപ്പിക്കാന്‍ ഇന്ത്യ ഹരോപ്പ് ചാവേര്‍ ഡ്രോണുകള്‍ ഉപയോഗിച്ചു.

നിക്ഷേപ പ്രതീക്ഷകള്‍

ആളില്ലാ വിമാനങ്ങളിലും പ്രതിരോധ സ്റ്റോക്കുകളിലും ഉണ്ടായ ശക്തമായ റാലി, ഇന്ത്യയുടെ ദീര്‍ഘകാല പ്രതിരോധ തയ്യാറെടുപ്പിലും സ്വാശ്രയത്വത്തിലൂന്നിയുള്ള മുന്നേറ്റത്തിലുമുള്ള നിക്ഷേപകരുടെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ 2026 സാമ്പത്തിക വര്‍ഷത്തെ പ്രതിരോധ ബജറ്റ് 6.81 ലക്ഷം കോടി രൂപയാണ്. ഏറ്റവും പുതിയ ഭീഷണികള്‍ക്ക് മറുപടിയായി സര്‍ക്കാര്‍ പ്രതിരോധ ചെലവിടല്‍ വര്‍ദ്ധിപ്പിക്കാമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Tags: SENSEXNIFTYdroneIndian Stock MarketAir Defence
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies