OPERATION SINDOOR ; കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെയും ഹാഫിസ് സെയ്ദിന്റെയും അടുത്ത ബന്ധുക്കളും, 5 കൊടും ഭീകരന്മാരുടെ പേരും പട്ടികയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

OPERATION SINDOOR ; കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെയും ഹാഫിസ് സെയ്ദിന്റെയും അടുത്ത ബന്ധുക്കളും, 5 കൊടും ഭീകരന്മാരുടെ പേരും പട്ടികയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2025, 03:10 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: മെയ് ഏഴിന് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരിൽ ലഷ്കർ ഇ ത്വയ്ബയിലെ കൊടും ഭീകരരനും ജെയ്ഷെ ഭീകരൻ മസൂദ് അസറിന്റെ സഹോദരീഭർത്താവുമായ അബു അകാസും. കേന്ദ്രസർക്കാർ പുറത്തുവിട്ട കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിശദവിവരങ്ങളിലാണ് അബു അകാസിന്റെ പേരും ഉൾപ്പെടുന്നത്.

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയുടെ കൊടുംഭീകരന്മാരായ മുദാസർ ഖാദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസഫ് അസർ, ഹസ്സൻ ഖാൻ എന്നിവരും കൊല്ലപ്പെട്ടു. ജെയ്ഷെ തലവനും മസൂദ് അസറിന്റെ ഭാര്യാസഹോദരനുമായ ഹാഫിസ് മുഹമ്മദ് ജമീലും കൊല്ലപ്പെട്ടതായാണ് വിവരം. യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ഭീകരാക്രമണങ്ങൾക്ക് ഫണ്ട് ശേഖരിക്കുകയും ചെയ്യുന്നതിൽ മുഖ്യസൂത്രധാരനായിരുന്നു ​ഹാഫിസ് മുഹമ്മദ്.

പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം തകർത്തത്. നൂറോളം ഭീകരരെ വധിച്ചെന്ന് പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ട ഭീകരരുടെ പേരുവിവരങ്ങൾ പുറത്തുവന്നത്. ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ സ്ഥാപകനായ മസൂദ് അസറിന്റെ സഹോദരനും സഹോദരിമാരും ഉൾപ്പെടെ 14 പേരാണ് ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത്. ലഷ്കർ ഭീകരൻ ഹാഫിസ് സെയ്​ദിന്റെ ബന്ധുക്കളും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു.

മസൂദ് അസറും ​ഹാഫിസ് സെയ്ദും പാകിസ്താനിൽ ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. ഐക്യരാഷ്‌ട്രസഭ ഉൾപ്പെടെ ഇവരെ കൊടുംഭീകരന്മാരായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ പല‍തവണ ഇവരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാൻ പാകിസ്താൻ തയാറായിരുന്നില്ല. ഇവരെ അറിയില്ലെന്നായിരുന്നു പാകിസ്താന്റെ പ്രതികരണം. എന്നാൽ ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഭയന്ന് ഒളിവിൽ കഴിയുന്ന ഹാഫിസ് സെയ്ദിന് പാക് സൈന്യത്തിന്റെ പാരാ കമാൻഡോകളാണ് സുരക്ഷ നൽകുന്നത്.

Tags: TerroristslashkarArjun search operationMasood Azhar
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies