കെസിഎ പിങ്ക് ടൂർണമെൻ്റ്: എമറാൾഡിനും പേൾസിനും വിജയം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെസിഎ പിങ്ക് ടൂർണമെൻ്റ്: എമറാൾഡിനും പേൾസിനും വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2025, 05:55 pm IST
Facebook
Twitter
WhatsAppTelegram

കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെൻ്റിൽ വീണ്ടും വിജയവുമായി പോയിൻ്റ് പട്ടികയിലെ ലീഡുയർത്തി എമറാൾഡ്. റൂബിയെ 29 റൺസിനാണ് എമറാൾഡ് തോല്പിച്ചത്. മറ്റൊരു മത്സരത്തിൽ സാഫയറിനെ 13 റൺസിന് തോല്പിച്ച് പേൾസ് പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.റൂബിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത എമറാൾഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു. ഓപ്പണർ വൈഷ്ണ എം പിയുടെ അർദ്ധ സെഞ്ച്വറിയാണ് എമറാൾഡിനെ മികച്ച സ്കോറിലെത്തിച്ചത്.

വൈഷ്ണ 50 പന്തുകളിൽ അഞ്ച് ഫോറടക്കമാണ് 53 റൺസ് നേടിയത്. സായൂജ്യ സലിലൻ 21 റൺസും നേടി. റൂബിക്ക് വേണ്ടി അഷിമ ആൻ്റണിയും വിനയ സുരേന്ദ്രനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റൂബിക്ക് മധ്യനിരയിൽ അബിനയുടെയും ക്യാപ്റ്റൻ അഖിലയുടെയും ചെറുത്തുനില്പ് പ്രതീക്ഷ നല്കി. എന്നാൽ ഇരുവരും വീണതോടെ റൂബിയുടെ മറുപടി ആറ് വിക്കറ്റിന് 99 റൺസിന് അവസാനിച്ചു. അബിന 33ഉം അഖില 27ഉം റൺസ് നേടി.എമറാൾഡിന് വേണ്ടി അലീന എം പി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

രണ്ടാം മത്സരത്തിൽ, 13 റൺസിനായിരുന്നു പേൾസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. ക്യാപ്റ്റൻ ഷാനി തയ്യിലും ആര്യനന്ദയും ചേർന്ന 93 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് പേൾസിന് കരുത്തായത്. ഷാനി പുറത്താകാതെ 66ഉം ആര്യനന്ദ 38ഉം റൺസ് നേടി. അവസാന ഓവറുകളിൽ ദിവ്യ ഗണേഷ് വെറും പത്ത് പന്തുകളിൽ നേടിയ 25 റൺസും പേൾസിന്റെ സ്കോറുയർത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സാഫയറിന് ക്യാപ്റ്റൻ അക്ഷയ സദാനന്ദന്റെ ഇന്നിങ്സ് മികച്ച തുടക്കം നല്കി. 47 പന്തുകളിൽ അക്ഷയ 62 റൺസ് നേടി. തുടർന്നെത്തിയ മനസ്വി പോറ്റിയും സാഫയറിന് പ്രതീക്ഷ നല്കി. എന്നാൽ 33 റൺസെടുത്ത മനസ്വി പുറത്തായത് സാഫയറിന് തിരിച്ചടിയായി. സാഫയറിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് മാത്രമാണ് നേടാനായത്.പേൾസിന് വേണ്ടി മൃദുല വി എസ് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

Tags: KCAkeralaBALLpinktournament
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies