കെസിഎ പിങ്ക് ടൂർണമെൻ്റ്: പേൾസിനും സാഫയറിനും വിജയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കെസിഎ പിങ്ക് ടൂർണമെൻ്റ്: പേൾസിനും സാഫയറിനും വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2025, 06:44 pm IST
Facebook
Twitter
WhatsAppTelegram

കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെൻ്റിൽ പേൾസിനും സാഫയറിനും വിജയം. പേൾസ് 18 റൺസിന് ആംബറിനെ തോല്പിച്ചപ്പോൾ റൂബിക്കെതിരെ അഞ്ച് വിക്കറ്റിനായിരുന്നു സാഫയറിന്റെ വിജയം. ആംബറിനെതിരെ ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. ക്യാപ്റ്റൻ ഷാനിയുടെ ഇന്നിങ്സാണ് പേൾസിന് കരുത്ത് പകർന്നത്. ഷാനി 45 പന്തുകളിൽ നിന്ന് 37 റൺസെടുത്തു.ദിവ്യ ഗണേഷ് 19ഉം കീർത്തി ജെയിംസ് 15ഉം റൺസ് നേടി. രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തിയ ദർശന മോഹനനും അക്സയുമാണ് ആംബർ ബൗളിങ് നിരയിൽ തിളങ്ങിയത് . മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബറിന് വേണ്ടി ശീതളും ശ്രുതി ശിവദാസനും മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിന്നത്. ശീതൾ 28ഉം ശ്രുതി 18ഉം റൺസെടുത്തു. മറ്റുള്ളവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ 19.3 ഓവറിൽ 96 റൺസിന് ആംബർ ഓൾ ഔട്ടായി.മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ആര്യനന്ദയും രണ്ട് വിക്കറ്റ് വീഴ്‌ത്തിയ സ്റ്റെഫി സ്റ്റാൻലിയുമാണ് പേൾസിന് വേണ്ടി മികച്ച ബൗളിങ് കാഴ്ച വച്ചത്.

രണ്ടാം മത്സരത്തിൽ സാഫയറിനെതിരെ ആദ്യം ബാറ്റ് ചെയ്ത റൂബിക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 66 റൺസ് മാത്രമാണ് നേടാനായത്. ബാറ്റിങ് നിരെ ആകെ തകർന്നടിഞ്ഞപ്പോൾ 20 റൺസെടുത്ത അബിന എം മാത്രമാണ് രണ്ടക്കം കടന്നത് . സാഫയറിന് വേണ്ടി അലീന ഷിബു മൂന്നും ശ്രേയ റോയ് രണ്ട് വിക്കറ്റും വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സാഫയറിന് ക്യാപ്റ്റ്ൻ അക്ഷയ സദാനന്ദൻ മികച്ച തുടക്കം നല്കി. 29 റൺസെടുത്ത അക്ഷയ പുറത്തായതോടെ തുടരെ മൂന്ന് വിക്കറ്റുകൾ കൂടി സാഫയറിന് നഷ്ടമായി. എന്നാൽ ഐശ്വര്യയും അനുശ്രീയും ചേർന്ന് 34 പന്തുകൾ ബാക്കി നില്ക്കെ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. റൂബിക്ക് വേണ്ടി വിനയ സുരേന്ദ്രൻ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. വിജയത്തോടെ സാഫയർ പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. മറുവശത്ത് കളിച്ച എട്ട് മത്സരങ്ങളും തോറ്റാണ് ടീം റൂബിയുടെ മടക്കം.

Tags: KCApinktournament
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies