ലുലു കേരള പ്രൈഡ് പുരസ്‌കാരം സച്ചിൻ ബേബിക്ക്; ഫാഷൻ വീക്ക് സ്റ്റൈൽ ഐക്കൺ ഹണി റോസ്, ലുലു ഫാഷൻ വീക്കിന് സമാപനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലുലു കേരള പ്രൈഡ് പുരസ്‌കാരം സച്ചിൻ ബേബിക്ക്; ഫാഷൻ വീക്ക് സ്റ്റൈൽ ഐക്കൺ ഹണി റോസ്, ലുലു ഫാഷൻ വീക്കിന് സമാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2025, 09:30 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മാറുന്ന ഫാഷൻ സങ്കൽപ്പങ്ങളുടെ പുതുമ സമ്മാനിച്ച് കൊച്ചിക്ക് ആഘോഷരാവൊരുക്കിയ ലുലു ഫാഷൻ വീക്കിന് സമാപനം. എട്ടാം പതിപ്പിന്റെ അവസാന ദിനം താരനിശയിലാണ് അരങ്ങേറിയത്. ഈ വർഷത്തെ ഫാഷൻ സ്റ്റൈൽ ഐക്കണായി നടി ഹണി റോസിനെ തിരഞ്ഞെടുത്തു. പ്രൈഡ് ഓഫ് കേരള പുരസ്‌കാരം മലയാളി ക്രിക്കറ്റ് താരവും രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന്റെ ക്യാപ്റ്റനുമായിരുന്ന സച്ചിൻ ബേബിയും ഏറ്റുവാങ്ങി. ലുലു ഫാഷൻ വീക്ക് ബോൾഡ് ആൻഡ് ബ്യൂട്ടി പുരസ്‌കാരം പ്രയാഗ മാർട്ടിനും സമ്മാനിച്ചു. നടന് വിനയ് ഫോർട്ടാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. പുരസ്‌കാര ജേതാക്കളായ താരങ്ങൾ റാംപിൽ ചുവടുവച്ചതോടെയാണ് ഫാഷൻ വീക്കിന് സമാപനമായത്. ലുലു ഫാഷൻ വേദിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ഹണി റോസ് പറഞ്ഞു. കേരളം എപ്പോഴും ചേർത്ത് നിർത്തിയിട്ടുള്ളിടമാണെന്നും കൊച്ചി എനിക്ക് ഏറെ പ്രിയപ്പെട്ടിടമാണെന്നും പുരസ്‌കാരം സ്വീകരിച്ച് സച്ചിൻ ബേബി പറഞ്ഞു.

ലുലു കൊച്ചി റീജണൽ ഡയറക്ടർ സാദിഖ് ഖാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ലുലു ഹൈപ്പർമാർക്കറ്റ്സ് ഇന്ത്യ ജനറൽ മാനേജർ സുധീഷ് നായർ, ലുലു ഇന്ത്യ എച്ച്.ആർ ഹെഡ് അനൂപ് മജീദ്, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ്, കൊച്ചി ലുലു ഹൈപ്പർ മാർക്കറ്റ്സ് ജനറൽ മാനേജർ ജോ പൈനേടത്ത്, കാറ്റഗറി മാനേജർ ഷേമ സാറ, സെൻട്രൽ ബയ്യേഴ്സായ കെ.ആർ ജിനു, ടിനു ജെസി പോൾ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി. നാല് ദിവസങ്ങളിലായി 30 ലധികം ഷോകളാണ് ഫാഷൻ വീക്കിന്റെ ഭാഗമായത്. ലോകോത്തര ബ്രാൻഡുകൾക്ക് വേണ്ടി ഇന്ത്യയിലെ പ്രമുഖ മോഡലുകൾ അണിനിരന്നപ്പോൾ കുഞ്ചാക്കോ ബോബൻ, സണ്ണി വെയിൻ, വിനയ് ഫോർട്ട് , ആൻസൺ പോൾ, കൈലാഷ്, ബിബിൻ ജോർജ്, ഹേമന്ദ് മേനോൻ, റിയാസ് ഖാൻ, ധ്രുവൻ, മറീന മൈക്കിൾ കുരിശിങ്കൽ, സാധിക വേണുഗോപാൽ തുടങ്ങി സിനിമ മേഖലിയിൽ നിന്നുള്ള നിരവധി പേർ റാംപിൽ ചുവടുവച്ചത്. കൂടാതെ പ്രത്യേക ക്ഷണിതാക്കായി എത്തിയ താരങ്ങളും റാംപിൽ ചുവടുവച്ചു. പ്രശസ്ത സ്റ്റൈലിസ്റ്റായ മുംബൈയിൽ നിന്നുള്ള ഷൈ ലോബോയാണ് ലുലു ഫാഷൻ വീക്കിന്റെ ഷോ ഡയറക്ടർ. മോസ്റ്റ് പ്രിഫേർഡ് മെൻസ് വെയർ ബ്രാന്റിനുള്ള പുരസ്‌കാരം യു.എസ് പോളോയും, ആൺകുട്ടികളുടെ മോസ്റ്റ് പ്രിഫേഡ് കിഡ്‌സ് വെയർ ബ്രാൻഡ് പുരസ്‌കാരം റഫ്, മോസ്റ്റ് പ്രിഫേർഡ് മെൻസ് എത്തിനിക് ബ്രാൻഡ് പുരസ്‌കാരം അമുക്തിയും സ്വന്തമാക്കി. പുരുഷന്മാർ ഏറ്റവും കൂടുതൽ വിശ്വാസത്തിലെടുക്കുന്ന ബ്രാൻഡായി പീറ്റർ ഇംഗ്ലണ്ടും അവാർഡിന് അർഹത നേടി. മോസ്റ്റ് പ്രിഫേർഡ് ഫാഷൻ അക്‌സസറി ബ്രാൻഡായി കാപ്ലൈസ് പുരസ്‌കാരം ഏറ്റുവാങ്ങി.

 

Tags: Fashionluluweekclosing ceremony
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies