ഭാരതത്തിന്റെ ബ്രഹ്മോസ് മിസൈലിനെ ചെറുക്കാൻ ചൈനീസ്,പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിക്കില്ല;ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് US മുൻ സൈനിക ഓഫീസർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ ബ്രഹ്മോസ് മിസൈലിനെ ചെറുക്കാൻ ചൈനീസ്,പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിക്കില്ല;ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് US മുൻ സൈനിക ഓഫീസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2025, 03:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താനെതിരെയുള്ള ആക്രമണത്തിലും പ്രതിരോധത്തിലും ഇന്ത്യ മികവ് പ്രകടിപ്പിച്ചുവെന്ന് യുഎസ് മുൻ സൈനിക ഓഫീസർ ജോൺ സ്പെൻസർ. പാകിസ്താനിൽ എവിടെയും എപ്പോൾ വേണമെങ്കിലും ആക്രമണം നടത്താൻ സാധിക്കുമെന്ന് ഇന്ത്യ തെളിയിച്ചിരിക്കുകയാണെന്നും പാകിസ്താൻ ഉപയോ​ഗിക്കുന്ന ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ഭാരതത്തിന്റെ ബ്രഹ്മോസ് മിസൈലുകളുമായി ചെറുത്തുനിൽക്കാനാകില്ലെന്നും ജോൺ സ്പെൻസർ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് അഭിമുഖത്തിലായിരുന്നു പ്രതികരണം.

“പാകിസ്താനിൽ ആക്രമണം നടത്തുന്നതിലും പാകിസ്താന്റെ ഡ്രോണുകൾ തകർക്കുന്നതിലും മിസൈലുകളെ പ്രതിരോധിക്കുന്നതിലും ഇന്ത്യൻ സൈന്യം വിജയിച്ചു. ചൈനീസ് പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ മികച്ചതാണ്. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിന് ചൈനീസ്, പാകിസ്താൻ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ സാധിച്ചു”. ഓപ്പറേഷൻ സിന്ദൂറിനെ ഭീകരതയ്‌ക്കെതിരായ യുദ്ധത്തിലെ വഴിത്തിരിവ് എന്നാണ് സ്പെൻസർ വിശേഷിപ്പിച്ചത്.

“ഓപ്പറേഷൻ സിന്ദൂർ പാകിസ്താന് കനത്ത നഷ്ടം വരുത്തി. ഇന്ത്യയുടെ രാഷ്‌ട്രീയ, സൈനിക സന്ദേശം എന്താണെന്ന് വ്യക്തമായിരിക്കുന്നു. വരും കാലങ്ങളിൽ രാജ്യത്തെ വിദ്യാർത്ഥികൾ ഈ ഓപ്പറേഷനെ കുറിച്ച് പഠിക്കും. ഭീകരതയ്‌ക്കെതിരെ പോരാടുന്ന മറ്റ് രാജ്യങ്ങൾക്ക് ഉദാ​ഹരണമാണ് ഓപ്പറേഷൻ സിന്ദൂർ”.

സിന്ധു നദീജല കരാർ താത്ക്കാലികമായി നിർത്തിവയ്‌ക്കാനുള്ള ഇന്ത്യയുടെ നീക്കത്തെയും സ്പെൻസർ ശക്തമായി പിന്തുണച്ചു. ഭീകരസംഘടനകൾക്ക് നൽകുന്ന പിന്തുണയെ കുറിച്ച് പാകിസ്താൻ ചിന്തിക്കണം. അതിനുള്ള ബുദ്ധിപരമായ സമീപനമാണിതെന്നും മുൻ സൈനിക ഓഫീസർ പറഞ്ഞു.

Tags: brahmosOperation SindoorChinese air defence systemWarfare
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies