"അവൾ രാജ്യത്തിന്റെ പുത്രി": പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ കേണൽ സോഫിയ ഖുറേഷിയുടെ കുടുംബവും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അവൾ രാജ്യത്തിന്റെ പുത്രി”: പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ കേണൽ സോഫിയ ഖുറേഷിയുടെ കുടുംബവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2025, 12:15 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ പങ്കെടുത്ത് കേണൽ സോഫിയ ഖുറേഷിയുടെ കുടുംബം. സോഫിയ ഖുറേഷിയുടെ മാതാപിതാക്കളായ താജ് മുഹമ്മദും ഹലീമ ഖുറേഷിയും ജനങ്ങൾക്കൊപ്പം മോദിയെ സ്വീകരിച്ചു. വഡോദരയിലെ ഹാർണി വിമാനത്താവളത്തിൽ ആരംഭിച്ച റോഡ് ഷോയിൽ വിവിധ സാംസ്കാരിക പ്രകടനങ്ങൾ അരങ്ങേറി.

പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരതാവളങ്ങളെ തകർത്ത ഓപ്പറേഷൻ സിന്ദൂർ മാദ്ധ്യമങ്ങൾക്ക് വിശദീകരിച്ച രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥരിൽ ഒരാളാണ് കേണൽ സോഫിയ ഖുറേഷി. റാലിയിൽ പങ്കെടുത്ത പിതാവ് താജ് മുഹമ്മദ് മകളെയോർത്ത് അഭിമാനമാണെന്നും അവൾ രാഷ്‌ട്രത്തിന്റെ പുത്രിയായി ഉയർത്തപ്പെട്ടുവെന്നും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

“പ്രധാനമന്ത്രി മോദിയുടെ റോഡ്ഷോ വളരെ നന്നായിരുന്നു. പ്രധാനമന്ത്രി ഞങ്ങളെ കണ്ടതിൽ അഭിമാനമുണ്ട്. സോഫിയ ഖുറേഷി രാജ്യത്തിന്റെ മകളാണ്, അവൾ തന്റെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തത്,” അദ്ദേഹം പറഞ്ഞു. മാതാവ് ഹലീമ ഖുറേഷിയും മകൾക്ക് രാഷ്‌ട്രത്തെ സേവിക്കാൻ ലഭിച്ച അവസരത്തിൽ അഭിമാനം കൊണ്ടു. സോഫിയ ഖുറേഷിയുടെ ഇരട്ട സഹോദരി ഷൈന സുൻസാരയും റോഡ്‌ഷോയിൽ ഉണ്ടായിരുന്നു.

ഗുജറാത്ത് സ്വദേശിയായ കേണൽ സോഫിയ ഖുറേഷിയുടെ പേരിൽ നിരവധി ബഹുമതികൾ ഉണ്ട്. 2016 ൽ, ആസിയാൻ പ്ലസ് മൾട്ടിനാഷണൽ റീജിയണൽ പരിശീലന അഭ്യാസത്തിൽ ഇന്ത്യൻ ആർമി പരിശീലന സംഘത്തെ നയിച്ച ആദ്യത്തെയും ഏക വനിതാ ഓഫീസറായി അവർ ചരിത്രം സൃഷ്ടിച്ചു. കരസേനാ ഉദ്യോഗസ്ഥയായ അവർ നിലവിൽ കോർപ്സ് ഓഫ് സിഗ്നൽസിലെ ഒരു എലൈറ്റ് യൂണിറ്റിനെ നയിക്കുന്നു.

Tags: Colonel Sofiya QureshifamilyVadodaraRoad Showpm modiOperation Sindoor
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies