താഴേക്കിറങ്ങി സ്വര്‍ണം; ആഗോള വിപണിയില്‍ വില 1% വീണു; യൂറോപ്യന്‍ യൂണിയന് മേല്‍ താരിഫ് ചുമത്തുന്നത് നീട്ടിയ ട്രംപിന്റെ നടപടി സ്വാധീനിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

താഴേക്കിറങ്ങി സ്വര്‍ണം; ആഗോള വിപണിയില്‍ വില 1% വീണു; യൂറോപ്യന്‍ യൂണിയന് മേല്‍ താരിഫ് ചുമത്തുന്നത് നീട്ടിയ ട്രംപിന്റെ നടപടി സ്വാധീനിച്ചു

എന്നിരുന്നാലും ഡോളറിന്റെ ക്ഷീണം സ്വര്‍ണവിലയുടെ താഴേക്കുള്ള വീഴ്ചയുടെ വേഗം കുറച്ചിട്ടുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2025, 08:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ജൂണ്‍ 1 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ചരക്കുകള്‍ക്ക് 50% താരിഫ് ചുമത്തുമെന്ന ഭീഷണി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച അന്താരാഷ്‌ട്ര സ്വര്‍ണ്ണ വില ഏകദേശം 1% കുറഞ്ഞു. സ്‌പോട്ട് ഗോള്‍ഡ് 0.8% ഇടിഞ്ഞ് ഔണ്‍സിന് 3,332.04 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ 1% ഇടിഞ്ഞ് 3,331.90 ഡോളറിലെത്തി.

യുഎസും യൂറോപ്യന്‍ യൂണിയനും തമ്മില്‍ വാണിജ്യ കരാര്‍ ഉണ്ടാക്കുന്നതിന് ജൂലൈ 9 എന്ന പുതിയ സമയപരിധി ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. യുഎസിന് പുറത്ത് നിര്‍മിക്കുന്ന ആപ്പിള്‍ ഐഫോണുകള്‍ക്ക് 25% താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു.

3 മാസ ലക്ഷ്യം

യുഎസ് താരിഫ് നയങ്ങള്‍, ഭൗമരാഷ്‌ട്രീയ ആശങ്കകള്‍, യുഎസ് ബജറ്റിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകള്‍ എന്നിവയ്‌ക്കിടയില്‍ സിറ്റി ബാങ്ക് ഞായറാഴ്ച സ്വര്‍ണത്തിന്റെ മൂന്ന് മാസത്തേക്കുള്ള വില ലക്ഷ്യം ഔണ്‍സിന് 3150 ഡോളറില്‍ നിന്ന് 3,500 ഡോളറിലേക്ക് ഉയര്‍ത്തിയിരുന്നു. സ്വര്‍ണ്ണവില 3,100 ഡോളറിനും 3,500 ഡോളറിനും ഇടക്കായി നിലകൊള്ളുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു.

ഡോളര്‍ വീഴ്ച

എന്നിരുന്നാലും ഡോളറിന്റെ ക്ഷീണം സ്വര്‍ണവിലയുടെ താഴേക്കുള്ള വീഴ്ചയുടെ വേഗം കുറച്ചിട്ടുണ്ട്. യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ് വെട്ടിക്കുറച്ച മൂഡീസിന്റെ നടപടി മൂലമാണ് ഡോളറിന്റെ മൂല്യം മറ്റ് കറന്‍സികളെ അപേക്ഷിച്ച് ഇടിയുന്നത്.

കേരളത്തില്‍

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണവില തിങ്കളാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞ് 8950 രൂപയില്‍ എത്തി. പവന് 320 കുറഞ്ഞ് 71,600 രൂപയാണ് പുതിയ വില.

Tags: Goldgold ratedonald trumpEuropean UnionGOLD AND FOREIGN CURRENCY
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies