സ്ഥാപനത്തിന്റെ പേയ്മെന്റ് സ്കാനറിന് പകരം സ്വന്തം നമ്പറുകൾ ഉപയോ​ഗിച്ച് പണം തട്ടി; മുൻ ജീവനക്കാർക്കെതിരെ​ ​ഗുരുതര ആരോപണവുമായി ​ദിയ കൃഷ്ണ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ഥാപനത്തിന്റെ പേയ്മെന്റ് സ്കാനറിന് പകരം സ്വന്തം നമ്പറുകൾ ഉപയോ​ഗിച്ച് പണം തട്ടി; മുൻ ജീവനക്കാർക്കെതിരെ​ ​ഗുരുതര ആരോപണവുമായി ​ദിയ കൃഷ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 06:10 pm IST
Facebook
Twitter
WhatsAppTelegram

തന്റെ ബിസിനസ് സ്ഥാപനത്തിലെ മുൻ ജീവനക്കാർ തന്നെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയുമായി പ്രമുഖ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. ദിയയുടെ ‘ഒബൈഓസി’ എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് തട്ടിപ്പ് നടത്തിയത്. മുൻ ജീവനക്കാരായ വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്ലിൻ, രാധു എന്നിവർക്കെതിരെയാണ് ദിയ ​ആരോപണം ഉന്നയിക്കുന്നത്.

വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും ബിസിനസാണ് ദിയ ഓൺലൈനായി നടത്തിയിരുന്നത്. അടുത്തിടെയാണ് ഇത് ഷോറൂമിലേക്ക് മാറ്റിയത്. നിലവിൽ ഓൺലൈനായും ഷോറൂം വഴിയും സാധനങ്ങൾ വിൽക്കുന്നുണ്ട്. ഒരു വർഷത്തോളമായി ജീവനക്കാർ തന്നെ പറ്റിച്ചെന്ന് ദിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി. വാട്സ്ആപ്പ്, ഇൻസ്റ്റ​ഗ്രാം ചാറ്റുകളടക്കം പങ്കുവച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.

ബിസിനസ് സ്ഥാപനത്തിന്റെ യഥാർത്ഥ പേയ്മെന്റ് സ്കാനറിന് പകരം ജീവനക്കാർ സ്വന്തം നമ്പറുകളാണ് ഉപഭോക്താക്കൾക്ക് നൽകിയത്. ഓൺലൈൻ സ്കാനർ വർക്കാകുന്നില്ലെന്ന് പറഞ്ഞാണ് സ്വന്തം നമ്പറുകൾ അയച്ചത്. തുടർന്ന് സാധനങ്ങൾ വാങ്ങിയ ആളുകൾ ഇവരുടെ നമ്പറിലേക്ക് പണം അയച്ചു. ഒരാളിൽ നിന്നും 50,000 രൂപ വരെ ഇവർ തട്ടിയെടുത്തതായി ദിയ പറഞ്ഞു. ഇതിന്റെ തെളിവുകൾ ദിയ പുറത്തുവിട്ടിട്ടുണ്ട്.

മൂന്ന് പേർക്കെതിരെയും നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ദിയ വ്യക്തമാക്കി. ​ഗർഭിണി കൂടിയായ ഒരു സ്ത്രീയെയാണ് ഇവർ ഇത്തരത്തിൽ പറ്റിച്ചതെന്നും ഇവരുടെ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും ദിയ കൃഷ്ണ പറഞ്ഞു.

Tags: Diya Krishnacomplaintsocial media influencer
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies