2047 ഓടെ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് അഞ്ചിരട്ടിയായി ഉയരും; പ്രതിരോധ ചെലവിടലില്‍ ലോകത്തെ മൂന്നാമത്തെ രാഷ്ട്രം, കയറ്റുമതി പത്തിരട്ടി വര്‍ധിക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

2047 ഓടെ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് അഞ്ചിരട്ടിയായി ഉയരും; പ്രതിരോധ ചെലവിടലില്‍ ലോകത്തെ മൂന്നാമത്തെ രാഷ്‌ട്രം, കയറ്റുമതി പത്തിരട്ടി വര്‍ധിക്കും

പ്രതിരോധ ഉല്‍പ്പാദനം 2024-25 ലെ 1.6 ലക്ഷം കോടി രൂപയില്‍ നിന്ന് 2047 ആകുമ്പോഴേക്കും 8.8 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് അനുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 08:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 2024-25 ലെ 6.8 ലക്ഷം കോടി രൂപയില്‍ നിന്ന് 2047 ആകുമ്പോഴേക്കും 31.7 ലക്ഷം കോടി രൂപയായി വളരുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സിഐഐ) ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെപിഎംജിയും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ട്.
രാജ്യത്തെ പ്രതിരോധ ഉല്‍പ്പാദനവും ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. പ്രതിരോധ ഉല്‍പ്പാദനം 2024-25 ലെ 1.6 ലക്ഷം കോടി രൂപയില്‍ നിന്ന് 2047 ആകുമ്പോഴേക്കും 8.8 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് അനുമാനം.

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2.8 ലക്ഷം കോടി രൂപയായി വര്‍ധിക്കുമെന്നും ലോകത്തെ പ്രധാന ഡിഫന്‍സ് കയറ്റുമതി രാഷ്‌ട്രങ്ങളിലൊന്നായി ഇന്ത്യ മാറുമെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ 30,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് ഇന്ത്യയുടേത്.

പ്രതിരോധ മേഖലയിലെ മൂലധനച്ചെലവിലും വന്‍ വര്‍ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആധുനിക ഉപകരണങ്ങള്‍ക്കുമായി ചെലവഴിക്കുന്ന തുക 27 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി ഉയരാനാണ് സാധ്യത. പ്രതിരോധ മേഖലയിലെ ഗവേഷണത്തിനും വികസനത്തിനുമുള്ള ചെലവ് 4% ല്‍ നിന്ന് 8-10% വരെ ഉയരുമെന്നും പ്രതീക്ഷിക്കുന്നു. പ്രതിരോധത്തിന് അനുവദിച്ചിരിക്കുന്ന ജിഡിപിയുടെ വിഹിതം 2% ല്‍ നിന്ന് 4-5% വരെയും ഉയരും.

പ്രതിരോധത്തിനായി ഏറ്റവുമധികം തുക ചെലവഴിക്കുന്ന രാഷ്‌ട്രങ്ങളുടെ റാങ്കിംഗില്‍ 2047 ഓടെ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് അനുമാനിക്കപ്പെടുന്നത്. നിലവില്‍ പ്രതിരോധ ചെലവിടലില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

നിര്‍ണായകമായ സൈനിക സാങ്കേതികവിദ്യകള്‍ക്കായി ഇന്ത്യ ഇപ്പോഴും ഇറക്കുമതിയെ ആശ്രയിക്കുന്നത് തുടരുന്നെന്നും ഇതില്‍ നിന്ന് സ്വാശ്രയത്തത്തിലേക്ക് നീങ്ങണമെന്നും റിപ്പോര്‍ട്ട് പറയുന്നു. സങ്കീര്‍ണ്ണമായ പ്രതിരോധ സംവിധാനങ്ങളും പുതിയ സാങ്കേതിക വിദ്യകളും കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യമുള്ള ആളുകളുടെ കുറവാണ് പ്രതിരോധ മേഖല നേരിടുന്ന മറ്റൊരു വെല്ലുവിളി. പ്രതിരോധ മേഖലയില്‍ സര്‍ക്കാരും സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. പ്രതിരോധ നിര്‍മ്മാണത്തിലേക്ക് സ്വകാര്യ കമ്പനികളെ ആകര്‍ഷിക്കാന്‍ പ്രോത്സാഹനങ്ങളും നയ പിന്തുണയും ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags: BudgetDefence ExportDefence budgetdefenceGDP
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies