ഞങ്ങളിവിടെ ഭിക്ഷാപാത്രവുമായി വന്നതല്ല! ലണ്ടനിൽ പാകിസ്താനെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി എംപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞങ്ങളിവിടെ ഭിക്ഷാപാത്രവുമായി വന്നതല്ല! ലണ്ടനിൽ പാകിസ്താനെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2025, 01:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി സാമിക് ഭട്ടാചാര്യ. ഇന്ത്യ ആഗോള ആനുകൂല്യങ്ങൾ തേടുകയല്ല, മറിച്ച് വർദ്ധിച്ചുവരുന്ന ഭീകരവാദ ഭീഷണിയെക്കുറിച്ച് ശക്തമായ സന്ദേശം ലോക രാജ്യങ്ങൾക്ക് നൽകുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഭീകരർക്കെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ നിരവധി രാജ്യങ്ങളിലേക്ക് ബഹുകക്ഷി പാർലമെന്ററി പ്രതിനിധി സംഘങ്ങളെ അയയ്‌ക്കുന്നതിന്റെ ഭാഗമായി ലണ്ടനിലെത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

“ഭിക്ഷാപാത്രവുമായി ആരുടെയും വാതിൽക്കൽ ഞങ്ങൾ ഇല്ല… ഞങ്ങൾക്ക് സംഭവിക്കുന്നത് നാളെ നിങ്ങൾക്കും സംഭവിക്കുമെന്ന് എല്ലാവരെയും അറിയിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്” എന്ന് വാർത്താ ഏജൻസിയായ എഎൻഐ ഉദ്ധരിച്ച് ഒരു പരിപാടിയിൽ സംസാരിക്കവേ സാമിക് ഭട്ടാചാര്യ പറഞ്ഞു.

ഒരു ഭിക്ഷാ പാത്രവുമായി വരുന്ന പാകിസ്താനെയല്ല രാജ്യങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അവർ വ്യാപാരം, നിക്ഷേപം, നവീകരണം തുടങ്ങിയ മേഖലകളിൽ പാകിസ്താനെ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുവെന്നും കഴിഞ്ഞദിവസം ക്വറ്റയിലെ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു, ഇതിനുപിന്നാലെയാണ് പാകിസ്താനെ പരിഹസിച്ചുകൊണ്ടുള്ള ബിജെപി എംപിയുടെ പരാമർശം.

ഏപ്രിൽ 22-ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തോടുള്ള സൈനിക പ്രതികരണമായ ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യൻ സർക്കാർ ആരംഭിച്ച വിശാലമായ നയതന്ത്ര ഇടപെടലിന്റെ ഭാഗമാണ് ലണ്ടൻ സന്ദർശനവും. സംഘത്തിന് നേതൃത്വം നൽകുന്നത് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദാണ്. കൂടാതെ ഈ ഇന്ത്യൻ സംഘത്തിൽ ദഗ്ഗുബതി പുരന്ദേശ്വരി (ടിഡിപി), പ്രിയങ്ക ചതുർവേദി (ശിവസേന-യുബിടി), ഗുലാം അലി ഖതാന (ബിജെപി), ഡോ. അമർ സിംഗ് (കോൺഗ്രസ്), സാമിക് ഭട്ടാചാര്യ (ബിജെപി), മുൻ കേന്ദ്രമന്ത്രി എംജെ അക്ബർ, അംബാസഡർ പങ്കജ് സരൺ എന്നിങ്ങനെ വിവിധ പാർട്ടികളിൽ നിന്നുളള പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്നു. ഇറ്റലി, ഡെൻമാർക്ക് എന്നിവ സന്ദർശിച്ച ശേഷം ശനിയാഴ്ചയാണ് സംഘം ലണ്ടനിൽ എത്തിയത്.

Tags: PakistanlondonBJP MPPahalgam terror attackOperation SindoorSamik Bhattacharya
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies