മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2025, 02:38 pm IST
Facebook
Twitter
WhatsAppTelegram

ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞ് ഓസ്ട്രേലിയൻ സ്റ്റാർ ബാറ്റർ ​ഗ്ലെൻ മാക്‌സ്‌വെൽ. പരിക്കുകളാണ് താരത്തെ വിരമിക്കൽ തീരുമാനത്തിലേക്ക് നയിച്ചത്. 36-കാരൻ ടി20യിൽ തുടർന്നും കളിക്കും. ടെസ്റ്റിൽ നിന്ന് ഔദ്യോ​ഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാക്‌സ്‌വെൽ വീണ്ടും റെഡ് ബോൾ ക്രിക്കറ്റ് കളിച്ചേക്കില്ല. ഫൈനൽ വേഡ് പോഡ്കാസ്റ്റിലെ അഭിമുഖത്തിലായിരുന്നു താരം ഏകദിനം മതിയാക്കുന്ന കാര്യം വ്യക്തമാക്കിയത്. തന്റെ ശാരീരിക ബുദ്ധിമുട്ടുകൾ ടീമിനെ തളർത്തുന്നതായി മനസിലായെന്നും 2022-ൽ കാലിനേറ്റ പരിക്ക് കരിയറിൽ വലിയ തിരിച്ചടിയായെന്നും മാക്‌സ്‌വെൽ വ്യക്തമാക്കി.

2027 ലോകകപ്പ് വരെ തുടരാനാകുമെന്ന് തോന്നുന്നില്ലെന്ന് ഓസ്ട്രേലിയൻ മുഖ്യ സെലക്ടർ ജോർജ് ബെയ്ലിയോട് വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയിൽ നടന്ന ചാമ്പ്യൻസ് ട്രോഫിക്കിടെയാണ് വിരമിക്കൽ തീരുമാനം കൈകൊണ്ടത്. എന്റെ പൊസിഷനിൽ പുതിയ താരങ്ങളെ പരീക്ഷിക്കേണ്ട സമയമാണിതെന്നും അവരെ 2027 ലോകകപ്പിലേക്ക് സജ്ജരാക്കണമെന്നും ബെയ്ലിയോട് വ്യക്തമാക്കിയെന്നും മാക്സി പറഞ്ഞു.

മാക്‌സ്‌വെൽ ഓസ്‌ട്രേലിയയ്‌ക്കായി 149 ഏകദിന മത്സരങ്ങൾ കളിച്ചു, 3990 റൺസ് നേടിയപ്പോൾ 77 വിക്കറ്റും സ്വന്തമാക്കി. രണ്ട് ഏകദിന ലോകകപ്പ് വിജയങ്ങളിൽ പങ്കാളിയുമായി. 2023 ലോകകപ്പിൽ തോൽവി ഉറപ്പിച്ച ഓസ്ട്രേലിയ അഫ്​ഗാനിസ്ഥാനിൽ നിന്ന് വിജയം തട്ടിപ്പറിച്ചൊരു ചരിത്രമുണ്ട്. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ചൊരു ഇന്നിം​ഗ്സ് പിറന്ന കഥയുണ്ട് ആ ചരിത്രത്തിന് പിന്നിൽ. അത് എന്നും ഓർമിക്കപ്പെടുുന്നത് മാക്സിയുടെ പേരിലാകും.

ഏകദിന ലോകകപ്പിലെ 39-ാം മത്സരത്തിലായിരുന്നു ആ ഇരട്ട സെഞ്ച്വറി പിറന്നത്. 172 പന്തിൽ 202 റൺസാണ് എട്ടാം വിക്കറ്റിൽ പാറ്റ് കമിൻസിനൊപ്പം അന്ന് മാക്‌സ്‌വെൽ ചേർത്തത്. അതിൽ 12 റൺസാണ് ഓസ്ട്രേലിയൻ ക്യാപ്റ്റന്റെ സമ്പാദ്യം. 128 പന്തിൽ 201 റൺസ് നേടിയ മാക്സി അന്ന് പൊരുതിയത് പരിക്കേറ്റ കാലുമായിട്ടായിരുന്നു. 18.3 ഓവറിൽ 91/7 എന്ന നിലയിൽ നിന്ന് 46.5 ഓവറിൽ അഫ്​ഗാൻ ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ മറികടന്നതും പിന്നീട് ഏകദിന ലോക കിരീടം ഉയർത്തിയതും ചരിത്രം.

 

Tags: cupfromRetiresavailableGlennt20Worldmaxwellodi
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies