ടോപ് 30 ആഗോള ടെക് ഭീമന്മാര്‍; ഒരേയൊരു ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ടോപ് 30 ആഗോള ടെക് ഭീമന്മാര്‍; ഒരേയൊരു ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ്

ആഗോള ടോപ് 30 ടെക് കമ്പനികളുടെ സവിശേഷ പട്ടികയില്‍ ഇടം നേടി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 216 ബില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് 23ാം സ്ഥാനത്ത്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2025, 02:22 pm IST
Facebook
Twitter
WhatsAppTelegram

ആഗോള ടോപ് 30 ടെക് കമ്പനികളുടെ സവിശേഷ പട്ടികയില്‍ ഇടം നേടി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 216 ബില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് 23ാം സ്ഥാനത്ത്.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഏറ്റവും മൂല്യമേറിയ ആഗോള ടെക് കമ്പനികളുടെ സവിശേഷ പട്ടികയില്‍ ഇടം നേടി ശതകോടീശ്വര സംരംഭകനായ മുകേഷ് അംബാനിയുടെ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ടോപ് 30 ആഗോള ടെക്‌നോളജി കമ്പനികളുടെ പട്ടികയിലാണ് റിലയന്‍സ് സ്ഥാനം പിടിച്ചിരിക്കുന്നത്. ‘ട്രെന്‍ഡ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ എന്ന ആഗോള റിപ്പോര്‍ട്ടിലാണ് മൂല്യമേറിയ കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടേക്‌നോളജി അതിവേഗത്തില്‍ സ്വാംശീകരിക്കുകയും എഐ ടെക്‌നോളജിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന കമ്പനികളെ, അവയുടെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്തിരിക്കുന്നത്.

ആദ്യ എട്ട് സ്ഥാനങ്ങളില്‍ വരുന്നത് മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ആപ്പിള്‍, ആമസോണ്‍, ആല്‍ഫബെറ്റ്, മെറ്റ പ്ലാറ്റ്‌ഫോംസ്, ടെസ്ല, ബ്രോഡ് കോം തുടങ്ങിയ യുഎസ് ടെക്‌നോളജി കമ്പനികളാണ്. തായ് വാന്റെ സെമി കണ്ടക്റ്റര്‍ കമ്പനിയായ ടിഎസ്എംസിയാണ് തുടര്‍ന്നുള്ള സ്ഥാനത്ത് വരുന്നത്. ലോകത്തിലെ ഏറ്റവും ഇന്നവേറ്റീവായ സെമികണ്ടക്ടറുകളുടെ 80-90 ശതമാനവും ആഗോള സെമികണ്ടക്ടറുകളുടെ 62 ശതമാനവും നിര്‍മിക്കുന്നത് ടിഎസ്എംസിയാണ്. ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശ്രദ്ധേയ ടെക് കമ്പനിയായ ടെന്‍സന്റാണ് പത്താം സ്ഥാനത്ത്. 216 ബില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് 23ാം റാങ്കാണ് കരസ്ഥമാക്കിയിരിക്കുന്നത്.

1995 മുതല്‍ 2025 വരെയുള്ള 30 വര്‍ഷക്കാലയളവിനുള്ളില്‍ കേവലം 5 കമ്പനികള്‍ക്ക് മാത്രമേ ടോപ് 30 പട്ടികയില്‍ സ്ഥിരമായി സ്ഥാനംപിടിക്കാന്‍ സാധിച്ചിട്ടുള്ളൂ. മൈക്രോസോഫ്റ്റ്, ഓറക്കിള്‍, സിസ്‌കോ, ഐബിഎം, എടിആന്‍ഡ് ടി എന്നിവരാണ് ആ സവിശേഷ ലീഗിലുള്ളത്.

പട്ടികയില്‍ ആദ്യമായാണ് എന്‍വിഡിയ, ആപ്പിള്‍, ആമസോണ്‍, ആല്‍ഫബെറ്റ്, മെറ്റ, ടെസ്ല, ആലിബാബ, സെയ്ല്‍സ്‌ഫോഴ്‌സ്, ചൈന മൊബൈല്‍ എന്നിവര്‍ സ്ഥാനം പിടിക്കുന്നത്. ഇവര്‍ക്കൊപ്പം ഇടം നേടാന്‍ സാധിച്ചു എന്നതാണ് റിലയന്‍സിന്റെ നേട്ടത്തെ ശ്രദ്ധേയമാക്കുന്നത്.

1995ലെ കണക്കനുസരിച്ച് ഏറ്റവും മൂല്യവത്തായ ടെക് കമ്പനികളില്‍ 53 ശതമാനവും (30ല്‍ 16) സംഭാവന ചെയ്തത് അമേരിക്ക ആയിരുന്നു. 2025ല്‍ ഇത് 70 ശതമാനത്തി (30ല്‍ 21) ലേക്ക് എത്തി. 1995ല്‍ മികച്ച ടെക് കമ്പനികളില്‍ 30 ശതമാനം വിഹിതമുണ്ടായിരുന്ന ജപ്പാന്‍ 2025ല്‍ പട്ടികയില്‍ നിന്ന് പുറത്തായി. യുകെ, സിംഗപ്പൂര്‍, ഹോങ്കോംഗ്, മെക്‌സിക്കോ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഓരോ കമ്പനികള്‍ വീതം 1995ല്‍ പട്ടികയില്‍ ഇടം നേടിയിരുന്നെങ്കിലും ഈ വര്‍ഷം അവരുടെയെല്ലാം അക്കൗണ്ട് പൂജ്യമാണ്.

Tags: mukesh ambaniReliance IndustriesBusiness Newstech companies
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies