എല്ലാം ശരിയാണ്, പക്ഷെ കത്തിൽ മാപ്പ് എന്നവാക്ക് കാണുന്നില്ലെന്നു കോടതി; തഗ് ലൈഫ് കർണാടകത്തിൽ റിലീസ് ചെയ്യുന്നില്ലെന്ന് കമൽഹാസൻ; ഹർജി വാദം ജൂൺ 10 ന്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാം ശരിയാണ്, പക്ഷെ കത്തിൽ മാപ്പ് എന്നവാക്ക് കാണുന്നില്ലെന്നു കോടതി; തഗ് ലൈഫ് കർണാടകത്തിൽ റിലീസ് ചെയ്യുന്നില്ലെന്ന് കമൽഹാസൻ; ഹർജി വാദം ജൂൺ 10 ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2025, 05:52 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : ‘തഗ് ലൈഫ്’ എന്ന സിനിമയുടെ നിർമ്മാതാക്കൾ സംസ്ഥാനത്ത് സിനിമ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചതായി കമലിന്റെ അഭിഭാഷകർ കർണാടക ഹൈക്കോടതിയെ അറിയിച്ചു.ഫിലിം ചേംബറുമായി ചർച്ച നടത്താൻ നിർമ്മാതാക്കൾ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തുടർന്ന് ഹർജി ജൂൺ 10 ലേക്ക് മാറ്റിവയ്‌ക്കാൻ കോടതി ഉത്തരവിട്ടു.

എന്തുതന്നെയായാലും താന്‍ മാപ്പ് പറയില്ലെന്ന് കമല്‍ പറഞ്ഞിരുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, മാപ്പ് പറയില്ലെന്നും, തനിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ രാഷ്‌ട്രീയ അജണ്ടയോടെയാണ് അങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കമല്‍ ഹാസന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കന്നഡ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും പറഞ്ഞിരുന്നു.

ഇന്ന് രാവിലെ (മെയ് 03) ഹർജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് നാഗപ്രസന്ന നടനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഏറ്റവുമൊടുവിൽ വിവാദം തണുപ്പിക്കാനായി കന്നഡിഗരെ പുകഴ്‌ത്തിക്കൊണ്ട് കമൽഹാസൻ കന്നഡ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രെസിഡന്റ് നരസിംഹലുവിന് കത്തെഴുതിയിരുന്നു.

ഇന്ന് ഉച്ചകഴിഞ്ഞുള്ള വാദം കേൾക്കലിൽ, കമലിന്റെ അഭിഭാഷകർ കമൽഹാസൻ ഇന്ന് ഫിലിം ചേംബറിന് എഴുതിയ കത്ത് വായിച്ചു. തമിഴിനെപ്പോലെ, കന്നഡയും സമ്പന്നമായ ഒരു ഭാഷയാണ്… കന്നഡിഗരുടെ ഭാഷയോടുള്ള സ്നേഹത്തിൽ ഞാൻ അഭിമാനിക്കുന്നു. എല്ലാ ഭാഷകൾക്കും തുല്യത വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും കത്തിൽ അദ്ദേഹം പറഞ്ഞു.
കെ.എഫ്.സി.സിക്ക് മുമ്പാകെ സമർപ്പിച്ച പ്രസ്താവനയിൽ “എല്ലാം ശരിയാണ്, പക്ഷേ ഇതിനോട് ഒരു വാക്ക് കൂടി ചേർക്കണം’, “ഒരു വാചകം (ക്ഷമാപണം) കാണുന്നില്ല” എന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.

” ഇതിൽ ക്ഷമാപണമില്ല. നിങ്ങൾ കമൽഹാസനോ മറ്റാരെങ്കിലുമോ ആയിക്കോട്ടെ, നിങ്ങൾക്ക് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ കഴിയില്ല. ഈ രാജ്യത്തിന്റെ വിഭജനം ഭാഷാടിസ്ഥാനത്തിലാണ്. ഒരു പൊതുപ്രവർത്തകന് അത്തരം പ്രസ്താവനകൾ നടത്താൻ കഴിയില്ല. അതുമൂലം സംഭവിച്ചത് അശാന്തിയും ഐക്യരാഹിത്യവുമാണ്. കർണാടകയിലെ ജനങ്ങൾ ക്ഷമാപണം മാത്രമാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ നിങ്ങൾ സംരക്ഷണം തേടിയാണ് ഇവിടെ വരുന്നത് “. കോടതി പറഞ്ഞു.

Tags: Kamal HaasanKarnataka High court
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies