10 മാസങ്ങള്‍ക്കുള്ളില്‍ 6,82,814 വീടുകളില്‍ പുരപ്പുറ സോളാര്‍ യൂണിറ്റുകള്‍ സ്ഥാപിച്ച് പിഎം സൂര്യ ഘര്‍ യോജന; ലാഭിച്ചത് 1600 കോടി രൂപ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

10 മാസങ്ങള്‍ക്കുള്ളില്‍ 6,82,814 വീടുകളില്‍ പുരപ്പുറ സോളാര്‍ യൂണിറ്റുകള്‍ സ്ഥാപിച്ച് പിഎം സൂര്യ ഘര്‍ യോജന; ലാഭിച്ചത് 1600 കോടി രൂപ

പ്രതിമാസം ശരാശരി 70,000 വീടുകളില്‍ സോളാര്‍ പാനല്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതി മുഖേന സാധിച്ചിട്ടുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2025, 09:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: ശ്രദ്ധേയമായ നേട്ടം കൈവരിച്ച് 2024 ഫെബ്രുവരി 15 ന് ആരംഭിച്ച കേന്ദ്ര സര്‍ക്കാരിന്റെ റൂഫ്‌ടോപ്പ് സോളാര്‍ പദ്ധതിയായ ‘പ്രധാന്‍ മന്ത്രി സൂര്യ ഘര്‍: മുഫ്ത് ബിജ്‌ലി യോജന’ (PMSGMBY). ലോകത്തിലെ ഏറ്റവും വലിയ റൂഫ്‌ടോപ്പ് സോളാര്‍ സംരംഭമായി അറിയപ്പെടുന്ന ഈ പദ്ധതി 2025 ജനുവരി 31 വരെ 6.8 ലക്ഷത്തിലധികം ഇന്‍സ്റ്റാളേഷനുകള്‍ കൈവരിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഇതുവരെ 10 ലക്ഷത്തിലധികം വീടുകളില്‍ പദ്ധതി പ്രകാരം സോളാര്‍ യൂണിറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

ജനുവരി വരെയുള്ള 6,82,814 ഇന്‍സ്റ്റാളേഷനുകള്‍ 26.27 ലക്ഷം കിലോവാട്ട്പീക്ക് (kWp) ശേഷിയുള്ളതാണ്. ഇതിലൂടെ പ്രതിവര്‍ഷം 4.37 ബില്യണ്‍ യൂണിറ്റിലധികം വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുമെന്ന് കണക്കാക്കുന്നു. ഇത് പ്രതിവര്‍ഷം 1,619.95 കോടി രൂപ ലാഭിക്കാന്‍ സഹായിക്കും. 25 വര്‍ഷത്തിനുള്ളില്‍ 36,089 കോടി രൂപ ഈയിനത്തില്‍ ലാഭിക്കാമെന്നും പ്രതീക്ഷിക്കുന്നു.

40% സബ്‌സിഡി

2024 ഫെബ്രുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഉത്ഘാടനം ചെയ്തത്. മേല്‍ക്കൂരയില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകളിലൂടെ വീടുകള്‍ക്ക് സൗജന്യ വൈദ്യുതിയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. യോഗ്യതയുള്ള കുടുംബങ്ങള്‍ക്ക് 40% വരെ സബ്‌സിഡി ലഭിക്കും. ഇന്‍സ്റ്റാളേഷനുകള്‍ക്കായി സര്‍ക്കാര്‍ ഒറ്റത്തവണ മൂലധന സബ്‌സിഡിയായി 4,410 കോടി രൂപയാണ് ഇതുവരെ ചെലവാക്കിയത്.

പ്രതിമാസം ശരാശരി 70,000 വീടുകളില്‍ സോളാര്‍ പാനല്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതി മുഖേന സാധിച്ചിട്ടുണ്ട്. ഇത് പദ്ധതിക്ക് മുമ്പുള്ള ശരാശരി നിരക്കിന്റെ പത്തിരട്ടിയാണ്. ഒരു കോടി വീടുകളില്‍ പുരപ്പുറ സോളാര്‍ പദ്ധതി സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ വൈദ്യുതി ചെലവില്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 75,000 കോടി രൂപ ലാഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു.

പരിസ്ഥിതി സൗഹൃദം

പരിസ്ഥിതിക്കും ഈ പദ്ധതി നല്‍കിയിരിക്കുന്ന പിന്തുണ അദ്വിതീയമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 3.59 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ ഒഴിവാക്കാന്‍ പദ്ധതി ഇതിനകം സഹായിച്ചിട്ടുണ്ട്. 25 വര്‍ഷം കൊണ്ട് 89.65 ദശലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാനാകുമെന്നും കണക്കാക്കുന്നു.

വിലകൂടിയ ഗ്രിഡ് വൈദ്യുതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും ഭാവിയിലെ താരിഫ് വര്‍ദ്ധനകളില്‍ നിന്ന് പരിരക്ഷ നേടാനും പുരപ്പുറ സോളാര്‍ പദ്ധതി കുടുംബങ്ങള്‍ക്ക് സഹായകരമാണ്. വൈദ്യുതി കമ്പനികള്‍ക്കുള്ള സര്‍ക്കാര്‍ സബ്ഡിഡി കുറയ്‌ക്കാനും പ്രസരണ നഷ്ടം കുറയ്‌ക്കാനും ഇത് സഹായിക്കുന്നു.

വലിയ നേട്ടങ്ങള്‍

2027 ആകുമ്പോഴേക്കും ഒരു കോടി വീടുകളിലേക്ക് പദ്ധതി വികസിപ്പിച്ചാല്‍, 25 വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം കോടി രൂപ ലാഭിക്കാനാവുമെന്നാണ് കണക്കാക്കുന്നത്. ജിഡിപി വര്‍ദ്ധിപ്പിക്കാനും ഊര്‍ജ്ജ സുരക്ഷ മെച്ചപ്പെടുത്താനും സര്‍ക്കാരിനെ ഇത് സഹായിക്കും. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മറ്റ് മുന്‍ഗണനാ മേഖലകളിലേക്ക് ഈ പണം തിരിച്ചുവിടാന്‍ കഴിയും. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി, പ്രകൃതി വാതകം, പെട്രോളിയം എന്നിവയെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും സാധിക്കും.

മുന്നില്‍ ഗുജറാത്ത്

സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രകടന സൂചികയില്‍ ഗുജറാത്ത് 0.85 സ്‌കോറുമായി മുന്നിലെത്തി. തൊട്ടുപിന്നാലെ കേരളം, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളും മികച്ച പ്രകടനം നടത്തി. ലക്ഷദ്വീപ്, ലഡാക്ക് തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു.

Tags: Narendra ModielectricityPM Surya Ghar
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies