റെയര്‍ എര്‍ത്ത് ധാതുക്കള്‍ നിഷേധിച്ച് ചൈന; തദ്ദേശീയമായി ഉല്‍പ്പാദനം തുടങ്ങാന്‍ കേന്ദ്രത്തിന് പദ്ധതി, കമ്പനികള്‍ക്ക് ഇന്‍സെന്റീവ് നല്‍കും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

റെയര്‍ എര്‍ത്ത് ധാതുക്കള്‍ നിഷേധിച്ച് ചൈന; തദ്ദേശീയമായി ഉല്‍പ്പാദനം തുടങ്ങാന്‍ കേന്ദ്രത്തിന് പദ്ധതി, കമ്പനികള്‍ക്ക് ഇന്‍സെന്റീവ് നല്‍കും

ലോകത്തിലെ മൂന്നാമത്തെ വലിയ റെയര്‍ എര്‍ത്ത് ധാതു നിക്ഷേപം ഇന്ത്യയിലാണുള്ളത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2025, 09:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ഇവികള്‍ക്കും പ്രതിരോധ മേഖലയ്‌ക്കും ആവശ്യമായ നിര്‍ണായക ഘടകമായ റെയര്‍ എര്‍ത്ത് ധാതുക്കളുടെ കയറ്റുമതി ചൈന നിര്‍ത്തിവെച്ചതോടെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ദീര്‍ഘകാല അടിസ്ഥാനത്തില്‍ റെയര്‍ എര്‍ത്ത് ധാതുക്കളുടെ വലിയ കരുതല്‍ ശേഖരം തയാറാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. റെയര്‍ എര്‍ത്ത് മാഗ്നറ്റുകളുടെ ആഭ്യന്തര ഉല്‍പ്പാദനത്തിന് കേന്ദ്രം സാമ്പത്തിക പ്രോത്സാഹനങ്ങള്‍ നല്‍കും.

ഏപ്രില്‍ 4 മുതല്‍ റെയര്‍ എര്‍ത്ത് ധാതുക്കളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള പ്രധാന വ്യവസായങ്ങളില്‍, പ്രത്യേകിച്ച് ഓട്ടോ വ്യവസായത്തില്‍ ഇത് ആശങ്ക ഉയര്‍ത്തിയിരിക്കുന്നു. ലോകത്തിന് ആവശ്യമായ റെയര്‍ എര്‍ത്ത് ധാതുക്കളുടെ 90% പ്രോസസ്സ് ചെയ്യുന്നത് ചൈനയാണ്.

സംശുദ്ധ ഊര്‍ജം, ഇലക്ട്രിക് വാഹനങ്ങള്‍, പ്രതിരോധ മേഖല എന്നിവയാണ് റെയര്‍ എര്‍ത്ത് ധാതുക്കളുടെ പ്രധാന ആവശ്യക്കാര്‍. പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഇവ ഉപയോഗിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ചൈന കയറ്റുമതി രണ്ടു മാസമായി തടഞ്ഞിരിക്കുന്നത്.

നിര്‍ണായക ധാതുക്കള്‍

ഇന്ത്യയുടെ ഇവി മേഖലയെ ഇപ്പോള്‍ത്തന്നെ റെയര്‍ എര്‍ത്ത് ധാതുക്കളുടെ ക്ഷാമം ബാധിച്ചിട്ടുണ്ട്. 17 ധാതുക്കളാണ് റെയര്‍ എര്‍ത്ത് ധാതുക്കള്‍ എന്ന് അറിയപ്പെടുന്നത്. ഇവ മണ്ണില്‍ സുലഭമാണെങ്കിലും ചിതറിക്കിടക്കുന്നതിനാല്‍ വേര്‍തിരിച്ചെടുക്കുന്നത് ആയാസകരമാണ്. ചൈനയില്‍ കുറഞ്ഞ കൂലി നിലനില്‍ക്കുന്നതിനാല്‍ ഈ മേഖലയെ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നുണ്ട്.

ഇലക്ട്രിക് കാര്‍ മോട്ടോറുകളിലും കാറ്റാടി യന്ത്രങ്ങളിലും ഉപയോഗിക്കുന്ന ശക്തമായ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ റെയര്‍ എര്‍ത്ത് ധാതുക്കളാണ് ഉപയോഗിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍, കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയിലും ഇവ ഉപയോഗിക്കുന്നു. റഡാര്‍, ഗൈഡന്‍സ് സിസ്റ്റങ്ങള്‍ തുടങ്ങിയ പ്രതിരോധ ഉപകരണങ്ങളും എംആര്‍ഐ പോലുള്ള മെഡിക്കല്‍ മെഷീനുകളും നിര്‍മിക്കാന്‍ ഇവ അത്യാവശ്യമാണ്.

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ലോകത്തിലെ മൂന്നാമത്തെ വലിയ റെയര്‍ എര്‍ത്ത് ധാതു നിക്ഷേപം ഇന്ത്യയിലാണുള്ളത്. 6.9 ദശലക്ഷം ടണ്‍ വരും ഇതെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ സ്വകാര്യ കമ്പനികളില്‍ നിന്നുള്ള പരിമിതമായ നിക്ഷേപം കാരണം വളരെ കുറഞ്ഞ അളവിലാണ് ഇവ വേര്‍തിരിച്ചെടുക്കുന്നത്.

ഇന്‍സെന്റീവുകള്‍

കേന്ദ്ര ഘന വ്യവസായ മന്ത്രാലയം തയ്യാറാക്കിയ പദ്ധതി പ്രകാരം ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന റെയര്‍ എര്‍ത്ത് ധാതുക്കളും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയും തമ്മിലുള്ള വിലവ്യത്യാസം കമ്പനികള്‍ക്ക് ധനസഹായമായി നല്‍കും. ഇന്ത്യയില്‍ റെയര്‍ എര്‍ത്ത് ധാതു ഖനനം ആകര്‍ഷകവും ലാഭകരവുമാക്കാനാണ് പദ്ധതി. എന്നിരുന്നാലും, ഈ പദ്ധതിക്കുള്ള ധനസഹായം എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല.

എന്നിരുന്നാലും തല്‍ക്കാലം പ്രശ്‌നം പരിഹരിക്കുന്നതിന് ചൈനീസ് സര്‍ക്കാരുമായി സംസാരിക്കാന്‍ ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം ഓട്ടോ വ്യവസായ മേഖലയുടെ പ്രതിനിധി സംഘത്തെ ചൈനയിലേക്ക് അയച്ചേക്കും. എന്നിരുന്നാലും ദീര്‍ഘകാല പ്രശ്‌ന പരിഹാരം ചൈനയെ ആശ്രയിക്കാതെ തദ്ദേശീയമായി റെയര്‍ എര്‍ത്ത് ധാതുക്കള്‍ ഖനനം ചെയ്യുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

Tags: Chinadefenceelectric vehicleRADARrare earth magnets
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies