ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ വിദേശയാത്ര; പ്രധാനമന്ത്രി സന്ദർശിക്കുന്നത് മൂന്ന് രാജ്യങ്ങൾ; ജി7 ഉച്ചകോടിയിൽ പങ്കെടുക്കും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ വിദേശയാത്ര; പ്രധാനമന്ത്രി സന്ദർശിക്കുന്നത് മൂന്ന് രാജ്യങ്ങൾ; ജി7 ഉച്ചകോടിയിൽ പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2025, 02:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജൂൺ 15 മുതൽ അഞ്ച് ദിവസത്തെ വിദേശ പര്യടനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മെഡിറ്ററേനിയൻ രാജ്യങ്ങളായ സൈപ്രസിലും ക്രൊയേഷ്യയിലും ഒപ്പം കാനഡയിലുമാണ് മോഡി ഔദ്യോഗിക സന്ദർശനം നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ പാകിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ യാത്രയാണിത്. ഖാലിസ്ഥാനി വിഷയത്തിൽ ന്യൂഡൽഹിയും ഒട്ടാവയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനുശേഷമുള്ള യാത്രയായതിനാൽ പ്രധാനമന്ത്രിയുടെ കാനഡ സന്ദർശനവും പ്രാധാന്യമർഹിക്കുന്നു.

പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിൽ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണപ്രകാരം, ജൂൺ 16-17 തീയതികളിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയിൽ, ഊർജ്ജ സുരക്ഷ, സാങ്കേതികവിദ്യ, നവീകരണം എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി അവതരിപ്പിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

ജൂൺ 15-16 തീയതികളിൽ സൈപ്രസിലേക്കാണ് ആദ്യ യാത്ര. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയ്‌ക്ക് ശേഷം ഈ മെഡിറ്ററേനിയൻ രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകും പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിസ്ഡിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. ജൂൺ 18 ന് ക്രൊയേഷ്യൻ സന്ദർശനത്തോടെ യാത്ര അവസാനിക്കും. സന്ദർശനവേളയിൽ പ്രധാനമന്ത്രി ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ചുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. യൂറോപ്യൻ യൂണിയനിലെ പങ്കാളികളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഈ സന്ദർശനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.

Tags: canadacroatiaForeign VisitCYPRUSGifted by PM ModiOperation Sindoor
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies