ഇടുക്കി: കാട്ടാന ആക്രമണത്തിലാണ് തന്റെ ഭാര്യ കൊല്ലപ്പെട്ടതെന്ന് വരുത്തിതീർക്കാൻ പ്രതി ബിനു പറഞ്ഞത് കെട്ടിച്ചമച്ച കഥ. കൊമ്പനാനയാണ് സീതയെയും തന്നെയും ആക്രമിച്ചതെന്നും തട്ടിയെറിയുകയാണ് ചെയ്തതെന്നും ബിനു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
“കുടുംബമാണ് ആദ്യം മുന്നോട്ട്പോയത്. പോകുന്ന വഴിക്ക് ആനയിറങ്ങിവന്നു. സീതയെ തട്ടിയെറിയുകയായിരുന്നു. ഒരാനയാണ് ഉണ്ടായിരുന്നത്. വെറെ ഉണ്ടായിരുന്നോയെന്ന് അറിയില്ല. ഒരു കൊമ്പനാനയാണ് അവിടെ പമ്മി നിന്നത്. ഞാനും ഭാര്യയും രണ്ട് കുട്ടികളുമാണ് വനത്തിലേക്ക് പോയത്. അവർക്ക് പരിക്കുകളൊന്നുമില്ല. അവർ ആനയെ കണ്ടതുമാത്രമേയുള്ളൂ. ആന എന്നെയും തട്ടിയെറിഞ്ഞു. തനിക്ക് ചെറിയ പരിക്കുകളേറ്റിട്ടുണ്ടെന്നും” ബിനു പറഞ്ഞു.
സീതയുടെ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളാണ് അന്വേഷണസംഘത്തിന് സംശയം ജനപ്പിച്ചത്. കൂടാതെ ബിനുവിന്റെ ശരീരത്തിൽ യാതൊരുവിധ പരിക്കുകളും ഉണ്ടായിരുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചതോടെ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു.















