സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍; 5 മാസം കൊണ്ട് നല്‍കിയത് 31% നേട്ടം; 20 വര്‍ഷം കൊണ്ട് വളര്‍ന്നത് 13 ഇരട്ടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍; 5 മാസം കൊണ്ട് നല്‍കിയത് 31% നേട്ടം; 20 വര്‍ഷം കൊണ്ട് വളര്‍ന്നത് 13 ഇരട്ടി

കേരളത്തില്‍ ഗ്രാമിന് 25 രൂപ വര്‍ധിച്ച് സ്വര്‍ണവില 9320 രൂപയെന്ന പുതിയ റെക്കോഡിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2025, 07:47 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് റെക്കോഡ് ഉയരത്തിലെത്തി സ്വര്‍ണവില. കേരളത്തില്‍ ഗ്രാമിന് 25 രൂപ വര്‍ധിച്ച് സ്വര്‍ണവില 9320 രൂപയെന്ന പുതിയ റെക്കോഡിലെത്തി. പവന് 200 രൂപ വര്‍ധിച്ച് 74,560 രൂപയായി. ഈ കുതിപ്പ് തുടര്‍ന്നാല്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സ്വര്‍ണം പവന് 75000 എന്ന നാഴികക്കല്ല് പിന്നിടും. ഗ്രാമിന്റെ കുതിപ്പാവട്ടെ പതിനായിരത്തിലേക്കാണ്.

സംഘര്‍ഷകാലത്തെ സുരക്ഷിത നിക്ഷേപം എന്ന അടിസ്ഥാനത്തിലാണ് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ചുവടുമാറ്റുന്നത്. സ്വര്‍ണവില റെക്കോഡിട്ട് കുതിക്കുന്നതിനു കാരണവും ഇതാണ്. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) വെള്ളിയാഴ്ച സ്വര്‍ണ്ണ വില ഒരു ലക്ഷം രൂപ കടന്നിരുന്നു. എംസിഎക്‌സ് സ്വര്‍ണ്ണ നിരക്ക് 10 ഗ്രാമിന് 0.04% ഉയര്‍ന്ന് 1,00,314 രൂപയില്‍ എത്തി. അതേസമയം, എംസിഎക്‌സ് വെള്ളി വില 0.02% കുറഞ്ഞ് കിലോയ്‌ക്ക് 1,06,474 രൂപയിലെത്തി.

അന്താരാഷ്‌ട്ര വിപണിയില്‍, സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1.3% ഉയര്‍ന്ന് 3,428.10 ഡോളറിലെത്തി. ഏപ്രിലില്‍ സ്ഥാപിച്ച എക്കാലത്തെയും ഉയര്‍ന്ന വിലയായ 3,500.05 ഡോളറിനടുത്താണ് ഈ വില. ഈ ആഴ്ച സ്വര്‍ണവില ഏകദേശം 4% ഉയര്‍ന്നു. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകളും 1.5% ഉയര്‍ന്ന് 3,452.80 ഡോളറില്‍ ക്ലോസ് ചെയ്തു.

2025 ലെ നിക്ഷേപ താരം

2025 പിറന്നതിനു ശേഷം ഇതുവരെ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണം മികച്ച വരുമാനം നല്‍കി. 31% വര്‍ധനവാണ് അഞ്ച് മാസം കൊണ്ട് ഉണ്ടായിരിക്കുന്നത്. 2025 ലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന ആസ്തി വിഭാഗങ്ങളിലൊന്നായും മാക്രോ ഇക്കണോമിക്, ജിയോപൊളിറ്റിക്കല്‍ അനിശ്ചിതത്വങ്ങള്‍ക്കെതിരെ വിശ്വസനീയമായ ഒരു നിക്ഷേപമായും സ്വര്‍ണം അതിന്റെ സ്ഥാനം വീണ്ടും ഉറപ്പിച്ചു. കഴിഞ്ഞ 74 ദിവസത്തിനിടെ സ്വര്‍ണ്ണ വിലയിലുണ്ടായ വര്‍ധന 10,000 രൂപയാണ്.

20 വര്‍ഷത്തിനിടെ 1200% നേട്ടം

2005 ല്‍ 7,638 രൂപയായിരുന്നു എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതാണ് 2025 ജൂണില്‍ 1,00,000 കടന്നിരിക്കുന്നത്. 1,200.84% വില വര്‍ധനയാണ് 20 വര്‍ഷത്തിനിടെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ 16 വര്‍ഷങ്ങളില്‍ സ്വര്‍ണം നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കി. ഇതേ കാലയളവില്‍ വെള്ളിയുടെ വില 668.84% വര്‍ദ്ധിച്ചു.

Tags: GoldGOLD PRICEisrael-iranmcx
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies