"DNA യിൽ പഠിക്കാൻ നല്ല കഴിവുള്ള" ആദിവാസി യുവാവ്; കേരളം ആഘോഷിക്കേണ്ടതും മാതൃകയാക്കേണ്ടതും വിനോദിനെയാണ്: പി. ശ്യാംരാജ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“DNA യിൽ പഠിക്കാൻ നല്ല കഴിവുള്ള” ആദിവാസി യുവാവ്; കേരളം ആഘോഷിക്കേണ്ടതും മാതൃകയാക്കേണ്ടതും വിനോദിനെയാണ്: പി. ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2025, 09:52 am IST
Facebook
Twitter
WhatsAppTelegram

എസ്-എസ്ടി വിഭാ​ഗത്തിൽ പെട്ടവരുടെ ഡിഎൻഎയിൽ പഠിക്കാനുള്ള പഠിക്കാനുള്ള കഴിവില്ലെന്ന റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ പരാമർശത്തിൽ കൃത്യമായ മറുപടിയുമായി യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്. ഏഷ്യയിലെ ഒരേയൊരു പ്രാക്തന ഗോത്രവർഗ്ഗമായ ചോല നായ്‌ക്കർ വിഭാഗത്തിൽപ്പെട്ട വിനോദ്, ഇന്ന് കുസാറ്റിൽ പിഎച്ച്ഡി ചെയ്യുകയാണ്. കേരളം മാതൃകയാക്കേണ്ടതും ആഘോഷിക്കേണ്ടതും വിനോദിനെ പോലെയുള്ളവരെയാണെന്ന് ശ്യാംരാജ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് വേടന്റെ വിവാദ പരാമർശം. എന്നാൽ ഇതിനെതിരെ ഒരക്ഷരം മിണ്ടാൻ കേരളത്തിലെ പൊതു സമൂഹം തയ്യാറായിട്ടില്ല.

പി ശ്യാംരാജ് പങ്കുവെച്ച് സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണ്ണരൂപം

വിനോദ് -“DNA യിൽ പഠിക്കാൻ നല്ല കഴിവുള്ള” ആദിവാസി യുവാവ്. കേരളം ആഘോഷിക്കേണ്ടത്, മാതൃകയാക്കേണ്ടത് വിനോദിനെയാണ്.
ഗുഹാ നിവാസികളായ ഏഷ്യയിലെ ഒരേയൊരു ഗോത്രവർഗ്ഗമായ ചോല നായ്‌ക്കർ വിഭാഗത്തിൽപ്പെട്ടയാൾ. ട്രൈബ്സിൽ തന്നെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രാക്തന ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ടയാൾ.
ഏകദേശം 500 ഓളം ചോല നായ്‌ക്കറേ ഈ ഭൂമിയിൽ അവശേഷിക്കുന്നുള്ളൂ.

നിലമ്പൂരിലെ ഗുഹയിൽ നിന്നും വിനോദ് മലയിറങ്ങി. പാലേമാട് SVPK കോളേജിൽ നിന്നും ഡിഗ്രി പാസായി. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും PGയും എഴുതിയെടുത്തു. ഇപ്പോൾ കുസാറ്റിൽ തന്നെ Phdയും ചെയ്യുന്നു. ഇതിനിടയിൽ നോർവേയിലും, ലണ്ടനിലും പോയി സെമിനാറുകൾ അവതരിപ്പിച്ചു. ഇനി യൂറോപ്പിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്നു.

നിലമ്പൂരിന്റെ ഉൾക്കാട്ടിലെ ഗുഹയിൽ നിന്നും ലണ്ടൻ വരെയെത്താൻ വിനോദ് താണ്ടിയ ദൂരമൊന്നും കേരളത്തിൽ മറ്റാരും താണ്ടിയിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. ആ ദൂരം എന്നു പറയുന്നത് ഡൽഹി മുതൽ ലണ്ടൻ വരെയുള്ള എയർ ഡിസ്റ്റൻസല്ല. അവന്റെ ജീവിതത്തിൽ അവൻ താണ്ടിയ, നമുക്കൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ആ ദൂരമാണ്. ആത്മവിശ്വാസത്തിന് ഒരാൾ രൂപം ഉണ്ടെങ്കിൽ അതിന്റെ പേര് വിനോദ് മാഞ്ചേരി എന്നാണ്. അതുകൊണ്ടുതന്നെ ഇന്നീ മഹാത്മാ അയ്യങ്കാളി സ്മൃതി ദിനത്തിൽ കേരളവും കേരളത്തിലെ ആദിവാസി-ദളിത് സമൂഹവും ആഘോഷിക്കേണ്ടതും മാതൃകയാക്കേണ്ടതും വിനോദിനെ തന്നെയാണ്.

ഞങ്ങളുടെ പിന്നിലുള്ള പ്രതിമകൾ ചോല നായ്‌ക്കരുടെ വീര നായകനായ മാതനും,അദ്ദേഹത്തിന്റെ പ്രിയ പത്നിയുമാണ്. അവരുടെ സംസ്കാരമനുസരിച്ച്,അവർക്കെതിരെ ഒരാക്രമണം ഉണ്ടായാൽ കൂട്ടത്തിലെ യോദ്ധാക്കൾ ആക്രമണം നേരിടുകയും കുട്ടികളെയും സ്ത്രീകളെയും രക്ഷപ്പെടുത്തുകയും ചെയ്യും.അങ്ങനെ തന്റെ പോലുമല്ലാത്ത കുട്ടികളെ രക്ഷപ്പെടുത്താൻ കാട്ടാനകൾക്ക് മുൻപിൽ പോയി വീര മരണം പ്രാപിച്ചതാണ് മാതൻ മുത്തച്ഛൻ. ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ, അവന്റെ “ഡിഎൻഎയിൽ പഠിക്കാനുള്ള” നല്ല കഴിവുണ്ട്.

Tags: P shyamrajRapper Vedan
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies