ഇറാനെ ആക്രമിച്ച് അമേരിക്ക; മൂന്ന് ആണവകേന്ദ്രങ്ങളിൽ ബോംബിട്ടു; ചരിത്ര നിമിഷമെന്ന് ട്രംപ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാനെ ആക്രമിച്ച് അമേരിക്ക; മൂന്ന് ആണവകേന്ദ്രങ്ങളിൽ ബോംബിട്ടു; ചരിത്ര നിമിഷമെന്ന് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2025, 07:15 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്‌ടൺ: ഇസ്രേയേൽ -ഇറാൻ സംഘർഷത്തിനിടയിൽ ഇറാനെ നേരിട്ട് ആക്രമിച്ച് അമേരിക്ക. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളെ അമേരിക്കൻ യുദ്ധവിമാനങ്ങൾ ബോംബിട്ട് തകർത്തതായി ട്രംപ് സ്ഥിരീകരിച്ചു. ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്കൻ സേന വ്യോമാക്രമണങ്ങൾ നടത്തിയത്.

ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ആയുധകേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രേയേൽ നടത്തുന്ന ഒരാഴ്ചയിലേറെ നീണ്ട ആക്രമങ്ങൾക്കിടയിലാണ് ഇതാദ്യമായി യുഎസിന്റെ നേരിട്ടുള്ള സൈനിക ഇടപെടലുണ്ടാകുന്നത്. ആക്രമണത്തിനുശേഷം തന്റെ സമൂഹമാധ്യമ പേജായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ, ദൗത്യം പൂർത്തീകരിച്ചതായി ട്രംപ് സ്ഥിരീകരിച്ചു.

“ഇറാനിലെ ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നിവയുൾപ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഞങ്ങൾ വളരെ വിജയകരമായി ആക്രമണം പൂർത്തിയാക്കി. എല്ലാ വിമാനങ്ങളും ഇപ്പോൾ ഇറാൻ വ്യോമാതിർത്തിക്ക് പുറത്താണ്. പ്രാഥമിക സൈറ്റായ ഫോർഡോയിൽ ബോംബുകളുടെ ഒരു പൂർണ്ണ പേലോഡ് വർഷിച്ചു. എല്ലാ വിമാനങ്ങളും സുരക്ഷിതമായി രാജ്യത്തേക്ക് മടങ്ങുകയാണ്.”

“നമ്മുടെ ധീരരായ അമേരിക്കൻ യോദ്ധാക്കൾക്ക് അഭിനന്ദനങ്ങൾ. ലോകത്ത് മറ്റൊരു സൈന്യത്തിനും ഇത് ചെയ്യാൻ കഴിയുമായിരുന്നില്ല. ഇപ്പോൾ സമാധാനത്തിനുള്ള സമയമാണ്! ,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനെതിരായ സൈനിക നടപടിയെക്കുറിച്ച് വൈറ്റ് ഹൗസിൽ രാത്രി 10:00 മണിക്ക് രാഷ്‌ട്രത്തെ അഭിസംബോധനചെയ്യുമെന്ന് ട്രംപ് അറിയിച്ചു. അമേരിക്കയ്‌ക്കും ഇസ്രയേലിനും ഇതൊരു ചരിത്ര നിമിഷമാണെന്നും ഇനിയെങ്കിലും ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ തയാറാകണമെന്നും അമേരിക്കൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.

ആക്രമണങ്ങൾ നടത്താൻ രണ്ട് ബി2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വെടിക്കോപ്പുകൾ യുഎസ് ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ഓപ്പറേഷന് തലേദിവസം രാത്രി ഫോൺ കോളിലൂടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആക്രമണങ്ങളെക്കുറിച്ച് നേരിട്ട് അറിയിച്ചതായി യുഎസ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

Tags: BombingUSIRANdonald trumpus presidentairstrikesIran-Israel conflictnuclear sites
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies