മലപ്പുറത്തും നാ​ദാപുരത്തും പ്രവാസി വ്യവസായികളുടെ വീട്ടിൽ റെയ്ഡ്; 262 കോടിയുടെ ഹവാല ഇടപാട്; കോഴിക്കോട് നിരവധി ഷെൽ കമ്പനികൾ; അന്വേഷണത്തിന് ഇഡിയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്തും നാ​ദാപുരത്തും പ്രവാസി വ്യവസായികളുടെ വീട്ടിൽ റെയ്ഡ്; 262 കോടിയുടെ ഹവാല ഇടപാട്; കോഴിക്കോട് നിരവധി ഷെൽ കമ്പനികൾ; അന്വേഷണത്തിന് ഇഡിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2025, 03:57 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്ടെയും മലപ്പുറത്തെയും പ്രവാസി വ്യവസായികളുടെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 262 കോടിയുടെ ഹവാല ഇടപാട് കണ്ടെത്തി. കോഴിക്കോട് നാ​ദാപുരം സ്വദേശിയായ നരിക്കോടൻ ഹമീദിന്റെ ഉമസ്ഥതയിലുള്ള ‘സിഷെൽസ് സേവറി’ ​ഗ്രൂപ്പിലും മലപ്പുറം പുളിക്കൽ സ്വ​ദേശികളുടെ ‘സിബ്രീസ്’ ​ഗ്രൂപ്പിലുമാണ് വൻ ഹവാല ഇടപാട് കണ്ടെത്തിയത്.

സിഷെൽസ് സേവറി ​ഗ്രൂപ്പ് 141 കോടിയുടെയും കരിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിബ്രീസ് ​ഗ്രൂപ്പ് 121 കോടിയുടെ ഹവാല ഇടപാടാണ് നടത്തിയത്. ഇവരുടെ വസതികളിലും സ്ഥാപനങ്ങളിൽ നിന്നുമായി 2.17 കോടിയുടെ കറൻസിയും കണ്ടെടുത്തു.

സിഷെൽസ് ​ഗ്രൂപ്പുടമയായ നരിക്കോടൻ ഹമീദിന് ദുബായ്, ഫുജൈറ, അജ്മാൻ എന്നിവിടങ്ങളിലായി ഹോട്ടലുകളുണ്ട്. ഇവിടെ നിന്നുള്ള വരുമാനത്തിൽ നിന്നും 82 കോടിയാണ് ഹവാലയായി ഇന്ത്യയിൽ എത്തിച്ചത്.
സിഷെൽസിന് ബെം​ഗളൂരുവിൽ എട്ടും ചെന്നൈയിൽ ആറും മം​ഗളൂരു കോഴിക്കോട് എന്നിവിടങ്ങളിൽ ഒന്ന് വീതവും ഹോട്ടലുകളുമുണ്ട്. മാവൂർ റോഡിൽ വൻ ഭൂമി ഇടപാട് നടത്തിയിട്ടുണ്ടെങ്കിലും ചെറിയ തുകയാണ് കാണിച്ചത്. 100 കോടിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകളും കണക്കിൽ പെടാത്ത 1.28 കോടിയും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

മലപ്പുറം പുളിക്കൽ സ്വദേശികളായ അബ്ദുൾ റസാഖ്, റഷീദ് അലി, അഹമ്മദ് കബീർ എന്നിവരുടെ എന്നിവരുടെ ഉമസ്ഥതയിലുള്ള സിബ്രീസ് ലോജിസ്റ്റിക്സിന്റെ പേരിൽ 78 കോടിയുടെ ഹവാല ഇടപാടാണ് നടന്നത്. മൊബൈൽ പാർട്ട്സുകൾ ചൈനയിൽ നിന്നും ദുബായ് വഴി കേരളത്തിലേക്ക് അയക്കാനായി 9 ഷെൽ കമ്പനികളാണ് കോഴിക്കോട് ഇവർ രജിസ്റ്റർ ചെയ്തത്. കസ്റ്റസ് തീരുവ വെട്ടിക്കാൻ വിലകുറച്ച് കാണിച്ചാണ് ഇവ കൊണ്ടുവന്നത്.

വൻ ഹവാല ഇടപാട് കണ്ടെത്തിയതിനാൽ ഇഡി അടക്കമുള്ള മറ്റ് കേന്ദ്ര ഏജൻസികൾക്ക് വിവരം കൈമാറും. മൂന്ന് ദിവസം കൊണ്ടാണ് ആദായ നികുതി വകുപ്പ് പരിശോധന പൂർത്തിയാക്കിയത്.

Tags: INCOME TAXraid
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies