അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം; രാജ്യവ്യാപകമായി റാലികളും സെമിനാറുകളും സംഘടിപ്പിച്ച് എബിവിപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം; രാജ്യവ്യാപകമായി റാലികളും സെമിനാറുകളും സംഘടിപ്പിച്ച് എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 09:48 pm IST
FacebookTwitterWhatsAppTelegram

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികത്തിൽ രാജ്യവ്യാപകമായി റാലികളും സെമിനാറുകളും സംഘടിപ്പിച്ച് എബിവിപി. “ഇന്ദിരാഗാന്ധി സർക്കാർ ജനാധിപത്യ വിധ്വംസനത്തിനെതിരെ പോരാടിയതിന് തടവിലാക്കി എന്നും അവരെ മൃഗീയമായി മർദിച്ച് അവരുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിച്ചെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി. ഡൽഹി സർവ്വകലാശാല, ജവഹർലാൽ നെഹ്റു സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, ബനാറസ് ഹിന്ദു സർവകലാശാല , ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല, ഒസ്മാനിയ സർവ്വകലാശാല എന്നിവിടങ്ങളിൽ എബിവിപി അടിയന്തരാവസ്ഥ വിരുദ്ധ സെമിനാറുകളും റാലികളും സംഘടിപ്പിച്ചു.

ഭാരതീയ ജനാധിപത്യ ചരിത്രത്തിൽ 1975 ജൂൺ 25-നുള്ള രാത്രി ഒരു കറുത്ത അധ്യായമായി നിലകൊള്ളുന്നു. ഭരണാധികാരത്തിന്റെ മോഹത്തിൽ മുങ്ങിയിരുന്ന ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ഉള്ള സർക്കാർ ഭരണഘടന, പൗരാവകാശങ്ങൾ, ജനാധിപത്യ മൂല്യങ്ങൾ എന്നിവയെ തകർത്തു കൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത് വെറും ഒരു രാഷ്‌ട്രീയ പ്രഖ്യാപനം മാത്രമായിരുന്നില്ല മറിച്ച് ഇന്ത്യയുടെ ആത്മാവിനേയാണ് അന്നത്തെ സർക്കാർ ആക്രമിച്ചത്.

1973 മുതൽ 1977 വരെയുള്ള എന്ന കാലഘട്ടം എബിവിപി യുടെ സംഘടനാ ശക്തിയുടെയും നേതൃപാടവ ത്തിന്റെയും സുവർണകാലമായി കണക്കാക്കപ്പെടുന്നു. ഗുജറാത്തിലെ നവനിർമാണ ആന്ദോളനിലും 1974 മാർച്ച് 18ന് പട്ടണയിൽ വിദ്യാർത്ഥികളുടെ മേൽ നടന്ന ക്രൂരമായ പോലീസ് വെടിവയ്‌പ്പിനെതിരെ നടന്ന പ്രതിഷേധത്തിലും എബിവിപി മുൻനിരയിൽ നിലകൊണ്ടിരുന്നു.

ജയപ്രകാശ് നാരായണന്റെ സബൂർണ വിപ്ലവത്തിനുള്ള ആഹ്വാനം ഏറ്റെടുത്ത് എബിവിപി രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി. സ്വരാജ്യത്തിന് വേണ്ടി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജനാധിപത്യ രീതിയിലുളള്ള പ്രതിഷേധങ്ങൾ നടത്തേണ്തിന്റെ അനിവാര്യതയെക്കുറിച്ച് 1974 ൽ മുംബൈയിൽ നടന്ന രജത ജയന്തി ആഘോഷത്തിനിടയിൽ അന്നത്തെ എബിവിപി ദേശീയ സംഘടന സെക്രട്ടറി മദൻ ദാസ് ദേവി വ്യക്തമാക്കിയിരുന്നു.ആ മഹത്തായ ആശയം ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള എബിവിപിയുടെ പോരാട്ടത്തിനുള്ള ഉത്പ്രേരകമായി .

അടിയന്തരാവസ്ഥക്കാലത്ത് എബിവിപിയുടെ അനേകം പ്രവർത്തകരെ ഇന്ദിരാഗാന്ധി തടവിലാക്കിയിരുന്നു. അരുൺ ജെയ്റ്റ്‌ലി, റാം ബഹദൂർ റായ് എന്നീ പ്രമുഖരും ആ കൂട്ടത്തിൽ ഉൾപ്പെടുന്നു.1975 നവംബർ 14 മുതൽ ആരംഭിച്ച ലോകസമർസംഘർഷ് സമിതിയുടെ സത്യാഗ്രഹത്തിൽ, 11,000-ത്തിലധികം എബിവിപിയ പ്രവർത്തകർ പങ്കെടുത്തു. അവരിൽ 4,500 പേർ അറസ്റ്റിലായും, നൂറുകണക്കിന് പ്രവർത്തകർ ജയിൽപീഡനങ്ങൾ സഹിച്ചും ജനാധിപത്യ ധ്വംസനത്തിനെതിരെ പോരാടി.

ഡൽഹി സർവകലാശാലയിൽ എബിവിപി സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ അണിചേർന്നിരുന്നു.1975 ൽ അന്നത്തെ ഡൽഹി സർവ്വകലാശാല യൂണിയൻ പ്രസിഡന്റായ അരുൺ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിൽ എബിവിപി പ്രതിഷേധം ആരംഭിച്ച ക്യാംപസിലെ ക്രാന്തി ചൗക്കിൽ നിന്നാണ് ബുധനാഴ്ചയും പ്രകടനം തുടങ്ങിയത്.എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി, എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ എബിവിപി സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മ, ദില്ലി സർവ്വകലാശാല യൂണിയൻ സെക്രട്ടറി മിത്രവിന്ദ കരൺവാൾ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

ഒസ്മാനിയ സർവകലാശാലയിൽ “Dark Days oft Democracy to Rising Democracy” എന്ന പേരിൽ നടന്ന അടിയന്തരാവസ്ഥ വിരുദ്ധ സെമിനാർ എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കിയാണ് ഉദ്ഘാടനം ചെയ്തത്.ഹൈദരാബാദ് സർവകലാശാലയിൽ നടന്ന പന്തം കൊളുത്തി പ്രകടനത്തിന് എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജാണ് നേതൃത്വം നൽകിയത്.അടിയന്തരാവസ്ഥ ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ് എന്നും അധികാരത്തിന്റെ ധാർഷ്ട്യത്തിൽ ജനങ്ങളുടെ മൗലിക അവകാശങ്ങൾ ഇന്ദിരാഗാന്ധി ചവിട്ടി അരച്ചു എന്നും ഭാരതത്തിന്റെ മഹത്തായ ഭരണഘടനയെ തൃണവത്കരിച്ച് തന്റെ സ്വേച്ഛാധിപത്യത്തിന് അടിയന്തരാവസ്ഥയെ ഉപയോഗിച്ചു എന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു.ആയിരക്കണക്കിന് എബിവിപി പ്രവർത്തകരെ ഇന്ദിരാഗാന്ധി സർക്കാർ ജനാധിപത്യ വിധ്വംസനത്തിനെതിരെ പോരാടിയതിന് തടവിലാക്കി എന്നും അവരെ മൃഗീയമായി മർദ്ദിച്ച് അവരുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: 50 yearsConductabvpEmergencyrallymarchseminaruniversities
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies