തൃശൂർ: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഉപന്യാസ വിഭാഗത്തിൽ സിപിഎം നേതാവും നിലമ്പൂർ എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന എം സ്വരാജിനാണ് അവാർഡ്. എം സ്വരാജിന്റെ ‘പൂക്കളുടെ പുസ്‌തകം’ ആണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഉപന്യാസത്തിനുള്ള സി. ബി കുമാർ അവാർഡിനാണ് സ്വരാജ് അർഹനായിരിക്കുന്നത്.















