ഇനി കളി മാറും; മുകേഷ് അംബാനി സ്‌റ്റോക്ക് ബ്രോക്കിംഗ് ബിസിനസിലേക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനി കളി മാറും; മുകേഷ് അംബാനി സ്‌റ്റോക്ക് ബ്രോക്കിംഗ് ബിസിനസിലേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2025, 04:20 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി ഇനി സ്റ്റോക്ക് ബ്രോക്കിംഗ് മേഖലയിലേക്കും. വിവിധ മേഖലകളില്‍ ഡിസ്‌റപ്ഷന്‍ നടത്തിയ ശേഷമാണ് ഓഹരി വിപണി ബ്രോക്കറേജ് രംഗത്തേക്കുള്ള അംബാനിയുടെ വരവ്. ജിയോബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജിയോ ബ്ലാക്ക് റോക്ക് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിന്, ബ്രോക്കറേജ് ബിസിനസ് തുടങ്ങുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) അനുമതി നല്‍കിക്കഴിഞ്ഞു.

രാജ്യത്ത് ഒരു ബ്രോക്കറേജ് സ്ഥാപനമായി പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള റെഗുലേറ്ററി അനുമതിയാണ് ജിയോബ്ലാക്ക്‌റോക്ക് ബ്രോക്കിംഗിന് ലഭിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതും സുതാര്യവും ടെക്‌നോളജി അധിഷ്ഠിതവുമായ രീതികളായിരിക്കം ജിയോബ്ലാക്ക്‌റോക്ക് സ്വീകരിക്കുകയെന്ന് കമ്പനി അറിയിച്ചു. ബ്രോക്കിംഗ് സ്ഥാപനത്തിന്റെ മാതൃകമ്പനിയായ ജിയോബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ്, ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും ബ്ലാക്ക്‌റോക്കും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ്. അടുത്തിടെ ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിക്കും ജിയോബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സിനും പ്രവര്‍ത്തനം തുടങ്ങാനുള്ള അനുമതി ലഭിച്ചിരുന്നു. ബ്രോക്കിംഗ് കമ്പനിക്ക് കൂടി ലൈസന്‍സ് ലഭിച്ചതോടെ സമഗ്രമായ നിക്ഷേപ പരിഹാരങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ കമ്പനിക്ക് സാധിക്കും.

”ജിയോബ്ലാക്ക് റോക്ക് ബ്രോക്കിംഗിന് സെബിയുടെ അന്തിമ അംഗീകാരം ലഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. സമ്പാദിക്കുന്നവരുടെ രാജ്യമെന്ന തലത്തില്‍ നിന്നും നിക്ഷേപിക്കുന്നവരുടെ രാജ്യമെന്ന തലത്തിലേക്കുള്ള ഇന്ത്യയുടെ പരിണാമ പ്രക്രിയയിലേക്ക് കാര്യമായി സംഭാവന ചെയ്യാന്‍ ഇതിലൂടെ ഞങ്ങള്‍ക്ക് സാധിക്കും. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് വ്യക്തിഗത ഉപദേശം നല്‍കാന്‍ ജിയോബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സിലൂടെ ഞങ്ങള്‍ക്ക് സാധിക്കും. ഇപ്പോള്‍ ബ്രോക്കറേജ് ലൈസന്‍സ് കൂടി ലഭിച്ചതോടെ അവര്‍ക്ക് സ്വയം നിക്ഷേപം നടത്താന്‍ ഒരു പ്ലാറ്റ്‌ഫോം കൂടി ഞങ്ങള്‍ ലഭ്യമാക്കുകയാണ്,’ ജിയോ ബ്ലാക്ക് റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാര്‍ക്ക് പില്‍ഗ്രെം പറഞ്ഞു.

 

 

 

Tags: mukesh ambanijioblackrock
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies