കാലുപിടിച്ച് കരഞ്ഞിട്ടും തൃണമൂൽ നേതാവ് വെറുതെ വിട്ടില്ല, കാമുകനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി; കൂട്ടബലാത്സംഗത്തിനിരയായ വിദ്യാർത്ഥിനിയുടെ മൊഴി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാലുപിടിച്ച് കരഞ്ഞിട്ടും തൃണമൂൽ നേതാവ് വെറുതെ വിട്ടില്ല, കാമുകനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി; കൂട്ടബലാത്സംഗത്തിനിരയായ വിദ്യാർത്ഥിനിയുടെ മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2025, 09:15 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കൊൽക്കത്ത ലോ കോളേജിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയായ നിയമവിദ്യാർത്ഥിനിയുടെ പരാതിയിലെ വിശദാംശങ്ങൾ പുറത്ത്. മുഖ്യപ്രതിയായ മുൻ വിദ്യാർത്ഥിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മോണോജിത് മിശ്രയുടെ കാലുപിടിച്ച് കരഞ്ഞിട്ടും തന്നെ പോകാൻ അനുവദിച്ചില്ലെന്ന് അതിജീവിതയുടെ പരാതിയിൽ പറയുന്നു. വിവാഹം കഴിക്കാൻ നിർബന്ധിച്ചതായും വിസമ്മതിച്ചപ്പോൾ പീഡന ദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.

സൗത്ത് കൊൽക്കത്ത ലോ കോളേജ് വിദ്യാർത്ഥിനിയായ 24 കാരിയാണ് മുഖ്യപ്രതിയായ 31 കാരനായ തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിന്റെ ജനറൽ സെക്രട്ടറി മോണോജിത് മിശ്രയുടെ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കൂട്ടബലാത്സംഗത്തിന് ഇരയായത്.

മിശ്ര തന്നെ വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തിയെങ്കിലും നിലവിലുള്ള ബന്ധം ചൂണ്ടിക്കാട്ടി താൻ വിസമ്മതിച്ചു.തുടർന്ന് കാമുകനെ ഉപദ്രവിക്കുമെന്നും മാതാപിതാക്കളെ കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി കോളേജിനുള്ളിൽ തടവിലാക്കി, ഒന്നാം വർഷ വിദ്യാർത്ഥിയായ 19 കാരനായ സായിബ് അഹമ്മദ്, 20 കാരനായ പ്രമിത് മുഖർജി എന്നീ രണ്ട് പേരുടെ സഹായത്തോടെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി ആരോപിച്ചു.

” “ഞാൻ അയാളുടെ കാലിൽ വീണു കരഞ്ഞു, പക്ഷേ അയാൾ എന്നെ വിട്ടയച്ചില്ല. അവർ എന്നെ ബലമായി ഗാർഡ് റൂമിലേക്ക് കൊണ്ടുപോയി, അയാൾ ബലംപ്രയോഗിച്ച് എന്റെ വസ്ത്രം അഴിച്ചുമാറ്റി പീഡിപ്പിച്ചു,”അവർ പരാതിയിൽ വിവരിച്ചു. മുഖ്യപ്രതി തന്നെ ബലാത്സംഗം ചെയ്യുമ്പോൾ, മറ്റ് രണ്ടുപേർ നോക്കി നിൽക്കുകയായിരുന്നുവെന്നും വിദ്യാർത്ഥിനി പറയുന്നു.

പരിഭ്രാന്തിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അവരോട് ആവശ്യപ്പെട്ടെങ്കിലും ആരും സഹായിച്ചില്ല. കോളേജിന്റെ പ്രധാന ഗേറ്റ് പൂട്ടിയിരുന്നതിനാൽ ഗാർഡും അപേക്ഷ ചെവിക്കൊണ്ടില്ല.”എന്നെ ബലാത്സംഗം ചെയ്യുമ്പോൾ എന്റെ രണ്ട് വീഡിയോകൾ അയാൾ റെക്കോർഡ് ചെയ്തു. സഹകരിച്ചില്ലെങ്കിൽ ഈ വീഡിയോകൾ എല്ലാവർക്കും കാണിക്കുമെന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്തി,പോകാൻ ശ്രമിച്ചപ്പോൾ ഹോക്കി സ്റ്റിക്ക് കൊണ്ട് അടിക്കാൻ ശ്രമിച്ചു, യുവതി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രധാന പ്രതിയായ മുൻ വിദ്യാർത്ഥിയായ മോണോജിത് മിശ്ര (31), നിലവിൽ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) വിദ്യാർത്ഥി വിഭാഗമായ തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിന്റെ (ടിഎംസിപി) സൗത്ത് കൊൽക്കത്ത ജില്ലാ യൂണിറ്റിന്റെ ജനറൽ സെക്രട്ടറിയാണ്. ഒന്നാം വർഷ വിദ്യാർത്ഥിയായ സായിബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേർ. മൂവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് അതിജീവിതയുടെ പ്രാഥമിക വൈദ്യപരിശോധന നടത്തി, സാക്ഷി മൊഴികൾ പരിശോധിച്ചു, ഫോറൻസിക് പരിശോധനയ്‌ക്കായി സംഭവസ്ഥലത്ത് സുരക്ഷ ഏർപ്പെടുത്തി.

Tags: gang rapecomplaintTrinamool Congress leaderKolkata law student's rape
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies