ശ്രീലങ്കയില്‍ ചൈനക്ക് ചെക്ക് വെച്ച് ഇന്ത്യ; കൊളംബോ കപ്പല്‍ശാലയുടെ 51% ഓഹരികള്‍ സ്വന്തമാക്കി മസഗോണ്‍ ഡോക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ശ്രീലങ്കയില്‍ ചൈനക്ക് ചെക്ക് വെച്ച് ഇന്ത്യ; കൊളംബോ കപ്പല്‍ശാലയുടെ 51% ഓഹരികള്‍ സ്വന്തമാക്കി മസഗോണ്‍ ഡോക്ക്

ഒരു ഇന്ത്യന്‍ കപ്പല്‍ശാല നടത്തുന്ന ആദ്യത്തെ വിദേശ ഏറ്റെടുക്കലാണിത്. 4 മുതല്‍ 6 മാസത്തിനുള്ളില്‍ ഓഹരി കൈമാറ്റം പൂര്‍ത്തിയായേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2025, 08:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തോട് ചേര്‍ന്നുള്ള തന്ത്രപ്രധാനമായ കൊളംബോ ഡോക്ക്‌യാര്‍ഡിന്റെ (സിഡിപിഎല്‍സി) നിയന്ത്രണാവകാശം ഇന്ത്യയുടെ കൈകളിലേക്ക്. ഇന്ത്യയുടെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡാണ് കൊളംബോ ഡോക്ക്‌യാര്‍ഡിന്റെ 51% ഓഹരികള്‍ വാങ്ങുന്നത്. ഏകദേശം 452 കോടി രൂപയാണ് ഇതിനായി മസഗണ്‍ ഡോക്ക് മുടക്കുക. ഒരു ഇന്ത്യന്‍ കപ്പല്‍ശാല നടത്തുന്ന ആദ്യത്തെ വിദേശ ഏറ്റെടുക്കലാണിത്. 4 മുതല്‍ 6 മാസത്തിനുള്ളില്‍ ഓഹരി കൈമാറ്റം പൂര്‍ത്തിയായേക്കും.

തന്ത്രപരമായ സ്ഥാനം, ചൈനക്ക് തിരിച്ചടി

കൊളംബോ തുറമുഖത്ത് സ്ഥിതി ചെയ്യുന്ന സിഡിപിഎല്‍സി, മസഗോണ്‍ ഡോക്കിന് ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഒരു തന്ത്രപരമായ സ്ഥാനം നല്‍കും. പ്രത്യേകിച്ച് അന്താരാഷ്‌ട്ര കപ്പല്‍ചാലിനോട് ചേര്‍ന്നുള്ള ഈ കപ്പല്‍ശാലയുടെ സാന്നിധ്യം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ തന്ത്രങ്ങള്‍ക്കേറ്റ വന്‍ തിരിച്ചടി കൂടിയാണിത്. ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖത്തിന്റെ ഭൂരിഭാഗം ഓഹരികള്‍ ചൈന നേരത്തെ സ്വന്തമാക്കിയിരുന്നു. വെറുമൊരു ഏറ്റെടുക്കല്‍ മാത്രമല്ല ഒരു കവാടമാണ് തുറന്നുകിട്ടുന്നതെന്ന് മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ക്യാപ്റ്റന്‍ ജഗ്മോഹന്‍ പറയുന്നു.

‘ഇത് വെറുമൊരു ഏറ്റെടുക്കല്‍ മാത്രമല്ല, ഒരു കവാടമാണ്. ഇത് ഞങ്ങളുടെ ആദ്യത്തെ അന്താരാഷ്‌ട്ര മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നു. കൂടാതെ ഒരു ആഗോള കപ്പല്‍ നിര്‍മ്മാണ സംരംഭമായി മാറാനുള്ള ഞങ്ങളുടെ അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നു. കൊളംബോ ഡോക്ക്‌യാര്‍ഡിന്റെ തന്ത്രപരമായ സ്ഥാനം, തെളിയിക്കപ്പെട്ട കഴിവുകള്‍, ശക്തമായ പ്രാദേശിക സാന്നിധ്യം എന്നിവയാല്‍ ഈ നടപടി എംഡിഎലിനെ ദക്ഷിണേഷ്യയിലെ ഒരു പ്രധാന കളിക്കാരനായി സ്ഥാപിക്കുകയും ഒരു ആഗോള കപ്പല്‍ശാല എന്ന നിലയില്‍ ഞങ്ങളുടെ ഉയര്‍ച്ചയ്‌ക്ക് അടിത്തറയിടുകയും ചെയ്യും,’ ക്യാപ്റ്റന്‍ ജഗ്മോഹന്‍ പറഞ്ഞു.

വലിയ വളര്‍ച്ചാ സാധ്യതകള്‍

1974 ജൂണ്‍ 14 ന് സ്ഥാപിതമായ കൊളംബോ ഡോക്ക്‌യാര്‍ഡ്, ജപ്പാന്‍, നോര്‍വേ, ഫ്രാന്‍സ്, യുഎഇ, ഇന്ത്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കായി ഓഫ്‌ഷോര്‍ സപ്പോര്‍ട്ട് വെസലുകള്‍, കേബിള്‍ലെയിംഗ് കപ്പലുകള്‍, ടാങ്കറുകള്‍, പട്രോള്‍ ബോട്ടുകള്‍ എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. ഇന്‍ഹൗസ് ഡിസൈന്‍, നിര്‍മ്മാണവും അഡ്വാന്‍സ്ഡ് റിപ്പയറും, മറൈന്‍ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ എന്നിങ്ങനെ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ശ്രീലങ്കയിലെ ഏക കപ്പല്‍ശാലയാണിത്. 2024ല്‍ കൊളംബോ ഡോക്ക്‌യാര്‍ഡ് 2.48 ബില്യണ്‍ രൂപയുടെ (70.7 കോടി രൂപ) നഷ്ടം നേരിട്ടിരുന്നു. നിലവില്‍ കമ്പനിയെ നിയന്ത്രിക്കുന്നത് ജാപ്പനീസ് കമ്പനിയായ ഒനോമിച്ചി ഡോക്ക്‌യാര്‍ഡാണ്. ജാപ്പനീസ് കമ്പനിയില്‍ നിന്നാണ് മസഗോണ്‍ ഡോക്ക് കപ്പല്‍ശാലയുടെ ഭൂരിഭാഗം ഓഹരികള്‍ സ്വന്തമാക്കിയത്.

Tags: china-indiaSri LankaColombo PortMazagaon Dock Limited
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies